For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് അസിഡിറ്റിയ്ക്കും ഈ വീട്ടു മരുന്ന്

ഏത് അസിഡിറ്റിയ്ക്കും ഈ വീട്ടു മരുന്ന്

|

അസിഡിറ്റി ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും തുടങ്ങിയ പല കാരണങ്ങളും ഇതിനുള്ള കാരണമാകാറുണ്ട്.

വയറ്റിലുണ്ടാകുന്ന ആസിഡാണ് അസിഡിറ്റിയ്ക്ക് ഇട വരുത്തുന്നത്. വയറ്റിലെ ആസിഡുണ്ടാകുന്നത് തടയുന്നതാണ് അസിഡിറ്റി തടയാനുള്ള വഴി. കാരണമെന്തായാലും ഏറെ അസ്വസ്ഥതകളുണ്ടാക്കുന്ന ഒന്നാണിത്. അസിഡിറ്റി അത്ര നിസാര രീതിയില്‍ തള്ളിക്കളയാനാകില്ല. കാരണം അസിഡിറ്റി കൂടുതലായാല്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ പോലും വരാന്‍ സാധ്യതയുണ്ട്.

അസിഡിറ്റിയ്ക്ക് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ല. ചിലപ്പോള്‍ ഇത് മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കുകയും ചെയ്യും.

അസിഡിറ്റിയ്ക്കു സഹായകമായ പല മരുന്നുകളുമുണ്ട്. ഇത്തരം മരുന്നുകള്‍ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. വീട്ടുവൈദ്യം എന്നു പറയാം. പല ചേരുവകളും നമ്മുടെ അടുക്കളക്കൂട്ടുകളുമാണ്.

വെണ്ണ

വെണ്ണ

വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും. വെണ്ണ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഇത് വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നു.

തുളസി

തുളസി

ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. അള്‍സറിനെ തടയാന്‍ സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന്‍ തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.

പഴം

പഴം

വയറ്റിലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് പഴം. നല്ല പോലെ പഴുത്ത പഴം വയറ്റിലെ ലൈനിംഗിനെ സുഖപ്പെടുത്താന്‍ ഏറെ നല്ലതാണ്. ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. അതിനാല്‍ തന്നെ അസിഡിറ്റിയെ ചെറുക്കാന്‍ പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും.

ഗ്രാമ്പൂ

ഗ്രാമ്പൂ

വയറ്റിലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു മരുന്നാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. കരയാമ്പൂവായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു കരയാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്കയും വയറ്റിലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങള്‍ ശരീരത്തിലെ അസിഡിറ്റിയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയും നെല്ലിക്കയുടെ ജ്യൂസും വയറ്റിലെ അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ വയറ്റിലെ അസിഡിറ്റിയ്ക്കുള്ള നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. ഇത് ജ്യൂസ് കുടിയ്ക്കുന്നത് വയറ്റിലെ അസിഡിറ്റിയെ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് അസിഡിറ്റിയ്ക്കുള്ള നല്ലൊരു മരുന്നാണ്.

ക്യാബേജ്‌ നീര്‌ ദിവസം പല തവണയായി കുറേശെ വീതം കുടിയ്‌ക്കുക. ഇത്‌ അസിഡിറ്റിയ്‌ക്കുള്ള മറ്റൊരു പരിഹാരമാണ്‌.

തൈര്‌

തൈര്‌

തൈര്‌ നല്ലതാണ്‌. ഇതിലെ പ്രോബയോട്ടിക്‌ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്കു സഹായിക്കും. ഇത്‌ വയറ്റിലെ അസിഡിറ്റി നിയന്ത്രിയ്‌ക്കാന്‍ സഹായിക്കും. കുടലിന്റെ നല്ല ആരോഗ്യത്തിന് ഇത് സഹായകമാണ്.

പാല്‍

പാല്‍

ചൂടുള്ള പാല്‍ അസിഡിറ്റിയ്ക്കു കാരണമാകുമെങ്കിലും തണുത്ത പാല്‍ നല്ലൊരു പരിഹാരമാണ്. അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ തണുത്ത പാല്‍ കുടിയ്ക്കാം.

ജാതിക്ക

ജാതിക്ക

കായം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്‌ക്കുന്നത്‌ അസിഡിറ്റിയ്‌ക്കു പരിഹാരമാകും. ജാതിക്ക ചുട്ട്‌ തേനില്‍ ചാലിച്ചു കഴിയ്‌ക്കുന്നതും ശമനം നല്‍കും

English summary

Helpful Home Remedies To Treat Acidity Problems

Helpful Home Remedies To Treat Acidity Problems, Read more to know about,
Story first published: Sunday, August 12, 2018, 13:51 [IST]
X
Desktop Bottom Promotion