Just In
- 28 min ago ഗജലക്ഷ്മി രാജയോഗം: കരിയറും ധനവും ദാമ്പത്യഭദ്രതയും ഈ നാളുകാരില്‍
- 1 hr ago നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- 2 hrs ago വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- 3 hrs ago 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
Don't Miss
- Movies ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഓട്സ് ഇങ്ങനെയെല്ലാം ദിവസവും കഴിച്ചാല്‍ നേട്ടം
പലരും രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം ഓട്സ് കഴിക്കുന്നവരാണ്. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഓട്സിന് ഉള്ളത്. ഓട്സിന് കലോറി കുറവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് പ്രായക്കാര്‍ക്കും രോഗികള്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഫൈബറിന്റെ കലവറയാണ് ഓട്സ്. വെറുമൊരു ഭക്ഷണം മാത്രമല്ല ഓട്സ് ആരോഗ്യത്തിന്റെ കലവറയാണ് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്.
മൂത്രത്തില്‍ കല്ലിനെ അലിയിക്കാന്‍ നാരങ്ങ നീര്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സില്‍ കൂടുതല്‍ എനര്‍ജി ലഭിക്കുന്നതിനുള്ള കഴിവുണ്ട്. ഇതില്‍ നാരുകളുടെ അളവ് വളരെ കൂടുതലാണ്. ഓട്സില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മിനറല്‍സ്, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏതൊക്കെ രീതിയില്‍ ആയിരിക്കണം ഓട്സ് കഴിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഓട്സ് കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. എങ്ങനെയൊക്കെ ആരോഗ്യം നല്‍കുന്നതിന് ഓട്സ് കഴിക്കണം എന്ന് നോക്കാം.
മധുരം ചേര്‍ക്കേണ്ട
ഒരിക്കലും മധുരം ചേര്‍ത്ത് ഓട്സ് കഴിക്കാന്‍ ശ്രമിക്കരുത്. ഇനി അല്പം മധുരം വേണം എന്ന് തോന്നിയാല്‍ ഓട്സ് തയ്യാറാക്കുമ്പോള്‍ അതില്‍ അല്പം തേന്‍ ചേര്‍ത്താല്‍ മതി. ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടാണ് ഓട്സ് കഴിക്കുന്നത്. എന്നാല്‍ അതില്‍ മധുരം ചേര്‍ക്കുമ്പോള്‍ അത് ഓട്സിന്റെ ആരോഗ്യ ഗുണത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മധുരം ചേര്‍ക്കാതെ ഓട്സ് കഴിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. അത് മാത്രമേ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയുള്ളൂ. എന്നാല്‍ പഞ്ചസാരക്ക് പകരം തേന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.
ഫ്ളേവറുകള്‍ ചേര്‍ക്കുമ്പോള്‍
ഫ്ളേവറുകള്‍ ചേര്‍ത്ത ഓട്സ് പലരും കഴിക്കാറുണ്ട്. എന്നാല്‍ ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഇല്ല എന്ന കാര്യമാണ് മനസ്സിലാക്കേണ്ടത്. പാക്ക് ചെയ്ത് വാങ്ങിക്കുന്ന ഓട്സില്‍ പല വിധത്തിലുള്ള ഫ്ളേവറുകള്‍ ചേര്‍ക്കാറുണ്ട്. ഇതില്‍ അമിത കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്ലെയിന്‍ ഓട്സ് കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള ഫ്ളേവറുകളും ചേര്‍ക്കാത്ത പ്ലെയിന്‍ ഓട്സ് കഴിക്കാന്‍ ശ്രദ്ധിക്കുക. അത് മാത്രമേ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയുള്ളൂ.
സിറപ്പുകള്‍ ചേര്‍ക്കുമ്പോള്‍
പലരും ഓട്സിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി പലരും സിറപ്പുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. പലരും പീനട്ട് ബട്ടറും ഇതില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ കലോറിയുടെ കലവറയാണ് ഇത്. അതുകൊണ്ട് ഒരു കാരണവശാലും ഓട്സില്‍ സിറപ്പ്, പീനട്ട് ബട്ടര്‍ എന്നിവ ചേര്‍ക്കരുത്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. വെറും വെള്ളത്തില്‍ പാല് മിക്സ് ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഏത്തപ്പഴം ചേര്‍ക്കുന്നതും നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്.
ഓട്സിനോടൊപ്പം
പലപ്പോഴും ഓട്സിനോടൊപ്പം മറ്റ് പല ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ കഴിക്കുമ്പോള്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാന്‍ ശ്രമിക്കാവൂ. അല്ലെങ്കില്‍ അത് തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പുഴുങ്ങിയ മുട്ടയുടെ വെള്ള, ഏത്തപ്പഴം എന്നിവ വേണമെങ്കില്‍ ഓട്സിനോടൊപ്പം കഴിക്കാവുന്നതാണ്. ഇത് കലോറി വളരെ കുറവാണ് എന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഓട്സ് കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം.
പ്രധാന ആഹാരമായി ഓട്സ്
പലരും അരിഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്പം പുറകിലായിരിക്കും. പ്രധാനമായും ഓട്സ് പ്രധാന ഭക്ഷണമായി കഴിക്കുന്നവര്‍ ഉണ്ടായിരിക്കും. പഴങ്ങള്‍ ചേര്‍ത്ത് നമുക്ക് ഓട്സ് കഴിക്കാവുന്നതാണ്. ഇത് പ്രധാന ഭക്ഷണമായി കഴിക്കുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ഓട്സ് മെയിന്‍ മീല്‍സ് ആക്കി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കുന്നതാണ് നല്ലത്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
ഓട്സ് സ്മൂത്തി
ഓട്സ് സ്മൂത്തി തയ്യാറാക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഓട്സ് സ്മൂത്തി പഴങ്ങളും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഓട്സ് കൊണ്ട് പഴങ്ങള്‍ മിക്സ് ചെയ്ത് നല്ല സ്മൂത്തി തയ്യാറാക്കാവുന്നതാണ്. ഇത് കഴിക്കുന്നത് തടി കുറക്കും കൊളസ്ട്രോള്‍ കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
ഓട്സ് പുലാവ്
ഓട്സ് പുലാവും തയ്യാറാക്കാവുന്നതാണ്. ഓട്സ് കൊണ്ട് എണ്ണയും മെഴുക്കും ഇല്ലാതെ നല്ല ആരോഗ്യകരമായ രീതിയില്‍ പുലാവ് തയ്യാറാക്കാവുന്നതാണ്. ഇത് കൊളസ്ട്രോള്‍ കുറക്കുന്നതിനും കുടവയര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഓട്സ് പുലാവ് തയ്യാറാക്കുന്നതിന് വേണ്ടി ശ്രമിച്ച് നോക്കൂ. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.