For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വവര്‍ഗ്ഗരതിക്കാരില്‍ അപകടം ഈ ആരോഗ്യപ്രശ്‌നങ്ങള്‍

|

സ്വവര്‍ഗ്ഗരതി സുപ്രീം കോടതി നിയമ വിധേയമാക്കിയതിലൂടെ ആശ്വാസം ലഭിച്ച ഒരു വിഭാഗം തന്നെ നമുക്കിടയില്‍ ഉണ്ട്. ഇതൊരു ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്നതില്‍ നിന്ന് സ്വവര്‍ഗ്ഗരതി ഒരിക്കലും ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി ചരിത്രതാളുകളില്‍ കോറിയിട്ടു. ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ രതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ച് ആണ് നിയമവിധേയമാക്കിയത്. ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന് വേണ്ട് നിരവധി പ്രശ്‌നങ്ങളും നമുക്ക് ചുറ്റും ഉണ്ടായി.

എന്നാല്‍ ഇനി അതിലെല്ലാമുപരി സ്വര്‍ഗ്ഗാനുരാഗം അത് ആരോഗ്യപരമാണോ എന്ന ചോദ്യമാണ് പലപ്പോഴും ആശങ്കകള്‍ ഉണ്ടാക്കുന്ന ഒന്ന്. മനുഷ്യന്റെ സ്വഭാവങ്ങളെ നല്ലതും ചീത്തയും എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ ജൈവിക സ്വഭാവങ്ങളുടെ ഒരു കൂട്ടമായി കണക്കാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ലൈംഗികത ഇല്ലാതെ ഒരിക്കലും മനുഷ്യന് ജീവിക്കാന്‍ കഴിയുകയില്ല.

Most read: ഈ ഭക്ഷണങ്ങള്‍ നിങ്ങളിലെ പുരുഷത്വത്തിന് ഭീഷണി

കാമക്രോധമോഹലോഭങ്ങളെ ഒതുക്കി ജീവിച്ചിരുന്ന മഹര്‍ഷിവര്യന്‍മാരുടെ കാര്യവും വിസമരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഇതിലെല്ലാമുപരി ആരോഗ്യത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ സ്വവര്‍ഗ്ഗരതി മനുഷ്യന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്വന്തം ലിംഗത്തില്‍ പെട്ട വ്യക്തിയോട് തന്നെ ലൈംഗികാകര്‍ഷണവും സ്‌നേഹവും അടുപ്പവും കാണുമ്പോഴാണ് സ്വര്‍ഗ്ഗാനുരാഗം എന്ന അവസ്ഥ അവിടെ സംജാതമാകുന്നത്. ഇത്തരം താല്‍പ്പര്യമുള്ളവരെ സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് പറയുന്നു. സ്വവര്‍ഗ്ഗരതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

രാജ്യത്ത് സ്വവര്‍ഗ്ഗാനുരാഗം ക്രിമനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് വന്നെങ്കിലും പലപ്പോഴും സമൂഹം ഇവരെ അംഗീകരിക്കുന്നതിന് മടി കാണിക്കുന്നത്. സമൂഹത്തില്‍ നിന്നുള്ള അവഗണനകളും കുറ്റപ്പെടുത്തലും പലപ്പോഴും ഇവരുടെ മാനസിക നിലയെ വളരെ മോശമായ അവസ്ഥയില്‍ തന്നെ ബാധിക്കുന്നു. ഇവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മറ്റും ഇവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനും കാരണമാകുന്നു.

ഉത്കണ്ഠ

ഉത്കണ്ഠ

പലപ്പോഴും പല വിധത്തിലുള്ള ഉത്കണ്ഠ ഇവരെ ബാധിച്ചു കൊണ്ടേ ഇരിക്കും. തങ്ങളുടെ ഇടങ്ങളില്‍ പോലും സുരക്ഷിതരല്ലെന്ന ബോധം ഇവരുടെ ഉപഭോധമനസ്സിനെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. സാധാരണ പങ്കാളികളില്‍ ഉണ്ടാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും എല്ലാം ഇവരേയും ബാധിക്കുന്നു. സംശയ രോഗം ഇതില്‍ ഒന്നാണ്. എന്നാല്‍ എല്ലാ പങ്കാളികളും ഇത്തരം താല്‍പ്പര്യങ്ങള്‍ ഉള്ളവരാകണം എന്നില്ല.

 വിഷാദരോഗം

വിഷാദരോഗം

പലപ്പോഴും വിഷാദരോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വിഭാഗങ്ങളില്‍ ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗികള്‍. ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടാപോവാന്‍ കഴിയാത്തത് ഇവരെ വളരെയധികം ബാധിക്കുന്നു. ഇതെല്ലാം പലപ്പോഴും ഡിപ്രഷന്റെ അങ്ങേ അറ്റത്തിലേക്ക് ഇവരെ എത്തിക്കുന്നു. അമിതമായുണ്ടാവുന്ന ഡിപ്രഷനിലൂടെ ഇവര്‍ പല രോഗങ്ങള്‍ക്കും തുടക്കം കുറിക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പലപ്പോഴും ജീവിതം കൈവിട്ടു പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

പലപ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പല വിധത്തിലുള്ള രോഗങ്ങള്‍ ഇവരെ ബാധിക്കുന്നു. പല പങ്കാളികളോടുള്ള താല്‍പ്പര്യം കാരണം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയ്ഡ്‌സ്, ഇന്‍ഫെക്ഷന്‍, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങളിലേക്കുള്ള വാതില്‍ തുറക്കുകയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ഒരു പങ്കാളിയില്‍ തന്നെ ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. അതും സുരക്ഷിതമായ ലൈംഗിക ബന്ധമായിരിക്കണം എന്ന കാര്യം ഓര്‍മ്മയിലിരിക്കണം.

Most read: കാല്‍വിരലില്‍ തരിപ്പുണ്ടോ, പ്രമേഹത്തിന് തുടക്കമായി

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി

മനുഷ്യന്റെ കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തമാണ് ഇത്. സ്വവര്‍ഗ്ഗാനുരാഗികളില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിലൂടെയും ശരീര ദ്രവങ്ങളിലൂടെയും ഇത് പകരാനുള്ള സാധ്യത ഒരിക്കലും അവഗണിക്കരുത്. അതുകൊണ്ട് ഏത് ബന്ധമാണെങ്കിലും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരിക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ മാത്രമേ ഇത്തരം രോഗം ബാധിക്കുകയുള്ളൂ എന്ന ധാരണ വേണ്ട. എല്ലാവരേയും ഒരു പോലെ ഭീഷണിയിലാക്കുന്ന രോഗം തന്നെയാണ് ഇത്.

വന്‍കുടല്‍ രോഗം

വന്‍കുടല്‍ രോഗം

സുരക്ഷിതമല്ലാത്ത സെക്‌സ് ആണ് പലപ്പോഴും ഇത്തരം രോഗങ്ങളിലേക്ക് സ്വവര്‍ഗ്ഗാനുരാഗികളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെടുകയാണെങ്കില്‍ പോലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രതിസന്ധികള്‍ കൂടുതല്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും വളരെയധികം ശ്രദ്ധിക്കണം.

മലദ്വാരത്തിലെ ക്യാന്‍സര്‍

മലദ്വാരത്തിലെ ക്യാന്‍സര്‍

മലദ്വാരത്തിലെ ക്യാന്‍സറിനുള്ള സാധ്യതയും സ്വവര്‍ഗ്ഗരതിക്കാരില്‍ തള്ളിക്കളയാനാവില്ല. കണ്ടെത്താന്‍ വളരെയധികം പ്രയാസം നേരിടുന്ന തരത്തിലുള്ള ഒരു ക്യാന്‍സര്‍ തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇതിലൂടെയെല്ലാം പുറത്തേക്ക് വരുന്നത് സ്വവര്‍ഗ്ഗരതിക്കാരുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തന്നെയാണ്. സുരക്ഷിതമായ ബന്ധത്തിലൂടെ ഇത്തരം അപകടങ്ങളെയെല്ലാം ഒരു വിധം ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യമുള്ള ജീവിതത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്.

വ്യക്തമായ കാഴ്ചപ്പാട്

വ്യക്തമായ കാഴ്ചപ്പാട്

സാധാരണ ലൈംഗിക ബന്ധത്തില്‍ എന്ന പോലെ തന്നെ സ്വവര്‍ഗ്ഗാനുരാഗികളിലും ഇത്തരം കാര്യങ്ങളില്‍ കൃത്യമായ അവബോധം ആവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ലൈംഗിക രോഗങ്ങളുടെ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. പുരുഷനായാലും സ്ത്രീ ആയാലും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം ഭീഷണിയായി മാറുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതും.

സുരക്ഷിത മാര്‍ഗ്ഗം

സുരക്ഷിത മാര്‍ഗ്ഗം

ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ എപ്പോഴും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. കോണ്ടം പോലുള്ളവ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല മറ്റ് സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും. ഒരിക്കലും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തേണ്ടവരല്ല സ്വവര്‍ഗ്ഗരതിക്കാര്‍ എന്ന കാര്യവും നാം ഓരോരുത്തരും ഓര്‍ക്കണം.

English summary

health risk of homosexuality

We have listed some health risk of homosexual life style, read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more