For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയുടെ രഹസ്യഭാഗത്തു വേണം, രോമം

സ്ത്രീയുടെ രഹസ്യഭാഗത്തു വേണം, രോമം

|

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശരീര രോമം പൊതുവേ സൗന്ദര്യത്തെ കെടുത്തുന്ന ഒന്നാണ്. സ്ത്രീ ശരീരത്തിന്റെ മാര്‍ദ്ദവത്തെ ബാധിയ്ക്കുന്ന ഒന്ന്. ഇതുകൊണ്ടാണ് വാക്‌സിംഗ് തുടങ്ങിയ വഴികളിലൂടെ ശരീരത്തിലെ രോമം നീക്കാന്‍ മിക്കവാറും സ്ത്രീകള്‍ തയ്യാറാകുന്നതും.

സ്ത്രീകളുടെ രഹസ്യ ഭാഗത്തും രോമ വളര്‍ച്ചുണ്ടാകും. ഇത് പെണ്‍കുട്ടികള്‍ പായപൂര്‍ത്തിയാകുന്നതിന്റെ സൂചന കൂടിയാണ്. മാസമുറ പോലുള്ള പ്രക്രിയകള്‍ ശരീരത്തില്‍ ആരംഭിയ്ക്കുന്നതോടെയാണ് രഹസ്യ ഭാഗത്തു രോമം വളരുന്നതും. ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ പ്രക്രിയകളുടെ സൂചന കൂടിയാണിത്.

സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണ വഴികളില്‍ ഒന്നായ വാക്‌സിംഗും മറ്റും രഹസ്യ ഭാഗത്തു പ്രയോഗിയ്ക്കുന്നവരുമുണ്ട്. ഈ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സൗന്ദര്യത്തിന്റെ ഭാഗമായി കരുതുന്നവരുണ്ട്. ഇത് ആരോഗ്യമായി കണ്ട് നീക്കുന്നവരുമുണ്ട്, ഈ ഭാഗത്തെ രോമം വൃത്തിയ്ക്കു തടസമാണെന്നു ചിന്തിയ്ക്കും ഇവിടുത്തെ രോമം നീക്കുന്നവര്‍ ധാരാളമുണ്ട്.

എന്നാല്‍ ആരോഗ്യപരമായി നോക്കിയാല്‍ രഹസ്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് നല്ലതല്ലെന്നു വേണം, പറയാന്‍. വജൈനല്‍ രോമം സ്ത്രീ ശരീരത്തില്‍ പല നല്ല കാര്യങ്ങളും നിവര്‍ത്തിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇതെക്കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുള്ളതാണ് ഈ ഭാഗത്തെ രോമം നീക്കാന്‍ ശ്രമിയ്ക്കുന്നത്.

എന്നാല്‍ രഹസ്യഭാഗത്തെ രോമം നീക്കുന്നത് അനാരോഗ്യമാണെന്നാണ് വാസ്തവം. സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയകളെ തടസപ്പെടുത്തുന്ന ഒന്നാണിത്.

രഹസ്യഭാഗത്ത് സ്ത്രീകള്‍ക്കു രോമം വേണമെന്നു പറയുന്നതിന്റെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചറിയൂ.

വജൈനല്‍ അണുബാധകള്‍

വജൈനല്‍ അണുബാധകള്‍

വജൈനല്‍ അണുബാധകള്‍ പല സ്ത്രീകളേയും ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ്. വജൈനയെ ബാധിയ്ക്കുന്ന അണുബാധകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് ഈ ഭാഗത്തെ രോമം നീക്കാതിരിയ്ക്കുകയെന്നത്. പ്രത്യേകിച്ചും യീസ്റ്റ് ഇന്‍ഫെക്ഷന്‍. ആ ഭാഗത്തെ രോമം നീക്കുമ്പോള്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അല്ലെങ്കില്‍ രോമം ഈ ഭാഗത്തെ സംരക്ഷിയ്ക്കാനുള്ള ആവരണമായി നില നില്‍ക്കും. രോഗാണുക്കളെ തടയാന്‍ സഹായിക്കുന്നു.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് വജൈനല്‍ രോമങ്ങള്‍. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നത് ഇത്തരം രോഗസാധ്യത പബ്ലിക് രോമം നീക്കം ചെയ്യുന്നവരില്‍ കൂടുതലാണെന്നതാണ്. ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ കണ്ണില്‍ പെടാത്ത ചെറിയ മുറിവുകള്‍ ഉണ്ടാകും. ഇത്തരം മുറിവുകളിലൂടെ രോഗാണുക്കള്‍ പെട്ടെന്നു തന്നെ പടരാന്‍ സാധ്യതയേറെയാണ്. ഇതാണ് ഈ ഭാഗത്തെ രോമം നീക്കം ചെയ്യരുതെന്നു പറയാനുള്ള ഒരു കാരണം.

രോമമുണ്ടെങ്കില്‍

രോമമുണ്ടെങ്കില്‍

രോമമുണ്ടെങ്കില്‍ ഈ ഭാഗം വിയര്‍ക്കുമെന്നുള്ള കാരണമാണ് പലരും ഇവിടുത്തെ രോമം നീക്കാന്‍ പറയുന്ന ഒരു കാരണം. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. ഇതുവഴിയും ഈ ഭാഗത്തു രോഗാണുക്കള്‍ വരുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയം.

പ്രായമേറുന്നവരില്‍

പ്രായമേറുന്നവരില്‍

പ്രായമേറുന്നവരില്‍ യോനീ ദളങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ സാധ്യതയേറെയാണ്. ഹോര്‍മോണ്‍ ഉല്‍പാദത്തിലെ കുറവുകള്‍ കാരണമാണിത്. ഈ ഭാഗത്തെ രോമം ഒരു പരിധി വരെ ഇതിനുള്ള ഒരു സംരക്ഷണവലയമാകും.യോനീ ദളങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഇതു സഹായിക്കും.

ഈ ഭാഗത്തെ രോമം

ഈ ഭാഗത്തെ രോമം

ഈ ഭാഗത്തെ രോമം പ്രകൃതിദത്ത ലൂബ്രിക്കേഷനായി പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. പ്രത്യേകിച്ചും സെക്‌സ് സമയത്ത്. ഈ ഭാഗം മറ്റെവിടെയെങ്കിലും കൊള്ളുമ്പോഴുള്ള ഘര്‍ഷണമൊഴിവാക്കാനും രോമം സഹായിക്കുന്നു.

ശരീരത്തിലെ താപനില

ശരീരത്തിലെ താപനില

ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ രഹസ്യഭാഗത്തെ രോമം സഹായിക്കുന്നുണ്ട്. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകള്‍ എണ്ണയുല്‍പാദിപ്പിയ്ക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും. ശരീരത്തിന്റെ താപനില കൃത്യമായി നില നില്‍ക്കുകയു ചെയ്യും.

വജൈനല്‍ ഭാഗത്തെ രോമം

വജൈനല്‍ ഭാഗത്തെ രോമം

വജൈനല്‍ ഭാഗത്തെ രോമം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതാണ്. ഇതുകൊണ്ടുതന്നെ ഇവ നീക്കാറും ഏറെ ബുദ്ധിമുട്ടേണ്ടിയും വരും. ഇത് മുറിവുകളും ഇതുവഴി വജൈനല്‍ അണുബാധയ്ക്കും ഉള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. രോമം നീക്കം ചെയ്തില്ലെങ്കില്‍ ഈ ദോഷങ്ങള്‍ ഒഴിവാക്കാം.ഇതു നീക്കാനുളള ശ്രമം മുറിവുകളുണ്ടാക്കി അണുബാധകള്‍ക്കു വഴി തെളിയ്ക്കുമെന്നു പറയാം.

ഈ രോമങ്ങള്‍

ഈ രോമങ്ങള്‍

ഈ രോമങ്ങള്‍ ഫെറമോണുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് സ്ത്രീയ്ക്കു തനതായ ഗന്ധം നല്‍കും. ഇത് പുരുഷന്മാര്‍ക്ക് സ്ത്രീ ശരീരത്തോട് ആകര്‍ഷണം തോന്നാനുള്ള ഒരു വഴിയാണ്.ഇത്തരം ഫെറമോണുകള്‍. സെക്‌സ് താല്‍പര്യമുണ്ടാക്കുന്ന ഒരു തരം ഹോര്‍മോണ്‍ എന്നു പറയാം.

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത് പുരുഷന്മാര്‍ക്ക് അലോസരവും മടുപ്പും വേദനയും നല്‍കുന്നതാണ് യോനീഭാഗത്തെ രോമമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്.

വജൈനല്‍ ഭാഗത്തെ രോമത്തിന്റെ സ്പര്‍ശനം പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. വജൈനല്‍ ഭാഗത്തെ രോമങ്ങള്‍ സ്ത്രീകള്‍ക്ക് സെക്‌സി ലുക് നല്‍കുമെന്നാണ് പൊതുവെ പുരുഷന്മാരുടെ അഭിപ്രായം. മാത്രമല്ല, ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ ചെറിയ രോമകൂപങ്ങള്‍ നില നില്‍ക്കും. വേദനയുണ്ടാക്കുന്ന ഒന്നാണ്. കാരണം പുരുഷന്റെ അവയവം വളരെ ലോലമായതു തന്നെ.

സ്ത്രീകള്‍ക്ക് നല്ല സെന്‍സേഷന്‍

സ്ത്രീകള്‍ക്ക് നല്ല സെന്‍സേഷന്‍

സ്ത്രീകള്‍ക്ക് നല്ല സെന്‍സേഷന്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് യോനീ ഭാഗത്തെ രോമം.വജൈനല്‍ ഭാഗത്തെ രോമം സ്ത്രീകള്‍ക്ക് സെന്‍സേഷന്‍ കൂടുതല്‍ നല്‍കുന്നുവെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.

വജൈനല്‍ ഭാഗത്തെ രോമം

വജൈനല്‍ ഭാഗത്തെ രോമം

വജൈനല്‍ ഭാഗത്തെ രോമം ഈ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഈ ഭാഗത്തെ രോമം വിയര്‍പ്പു തടഞ്ഞ് രോഗാണു ബാധ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നതാണ് വാസ്തവം.ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. ഇതുവഴിയും ഈ ഭാഗത്തു രോഗാണുക്കള്‍ വരുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയം.

വജൈനല്‍ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ നില നിര്‍ത്താന്‍

വജൈനല്‍ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ നില നിര്‍ത്താന്‍

വജൈനല്‍ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇവിടുത്തെ രോമം. ഇത്തരം രോമം യോനീ ഭാഗത്തെ പിഎച്ച് ബാലന്‍സ് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു.

English summary

Health Reasons Why You Should Not Remove Vaginal Hair

Health Reasons Why You Should Not Remove Vaginal Hair, READ MORE TO KNOW ABOUT
Story first published: Saturday, September 15, 2018, 12:32 [IST]
X
Desktop Bottom Promotion