For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഹത്തെ മുഖക്കുരു ആരോഗ്യ സൂചനകള്‍

ദേഹത്ത് മുഖക്കുരു വരുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുമാണ് സൂചിപ്പിയ്ക്കുന്നത്. ഇതെക്കുറിച്ചറിയൂ,

|

മുഖക്കുരു സ്ത്രീ പുരുഷന്മാരെ ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. സാധാരണയായി ടീനേജ് പ്രശ്‌നമാണ് മുഖക്കുരു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിന് പ്രധാന കാരണം.

സാധാരണ മുഖത്താണ് മുഖക്കുരു വരിക. എ്ന്നാല്‍ ചിലപ്പോള്‍ ദേഹത്ത് എവിടെയെങ്കിലും മുഖക്കുരു വരുന്നതും കാണാം. പുറകു ഭാഗത്ത്, കഴുത്തില്‍ തുടങ്ങി പലയിടത്തും.

ദേഹത്ത് മുഖക്കുരു വരുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുമാണ് സൂചിപ്പിയ്ക്കുന്നത്. ഇതെക്കുറിച്ചറിയൂ,

ചെവിയ്‌ക്കു താഴെ

ചെവിയ്‌ക്കു താഴെ

ചെവിയ്‌ക്കു താഴെ, കഴുത്തിനോടും കവിളിനോടും ചേര്‍ന്നു വരുന്ന മുഖക്കുരു അഡ്രീനല്‍ ഗ്രന്ഥികളുടെ അമിതപ്രവര്‍ത്തനമാണ്‌ കാണിയ്‌ക്കുന്നത്‌. അല്ലെങ്കില്‍ കൂടുതല്‍ പഞ്ചസാര കഴിയ്‌ക്കുന്നത്‌.

വയറ്റിലെ കുരുക്കള്‍

വയറ്റിലെ കുരുക്കള്‍

വയറ്റിലെ കുരുക്കള്‍ കാണിയ്‌ക്കുന്നത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ ശരിയല്ലെന്നാണ്‌.

കൈമുട്ടില്‍

കൈമുട്ടില്‍

കൈമുട്ടില്‍ വരുന്ന മുഖക്കുരു കെരാറ്റോസിസ്‌ പൊളാസിസ്‌ കാരണമുണ്ടാകുന്നതാണ്‌. മൃതകോശങ്ങളുടെ അമിതോല്‍പാദനം കാരണമുണ്ടാകുന്നത്‌. രക്തപ്രവാഹം കുറവെങ്കിലും ഉണ്ടാകാം.

പുറംകഴുത്തിലും

പുറംകഴുത്തിലും

പുറംകഴുത്തിലും പുറത്തിറങ്ങിയും കാണപ്പെടുന്ന മുഖക്കുരു ബാക്‌നെ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതിന്‌ കാരണം ദഹന, നാഡീ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങളാണ്‌.

ഷോള്‍ഡറില്‍ വരുന്ന മുഖക്കുരു

ഷോള്‍ഡറില്‍ വരുന്ന മുഖക്കുരു

ഷോള്‍ഡറില്‍ വരുന്ന മുഖക്കുരു സ്‌ട്രെസ്‌ കാരണമാണ്‌. ഇതിനുള്ള പരിഹാരം തേടുക.

നിതംബത്തിലോ രഹസ്യഭാഗങ്ങളിലോ

നിതംബത്തിലോ രഹസ്യഭാഗങ്ങളിലോ

നിതംബത്തിലോ രഹസ്യഭാഗങ്ങളിലോ ശരീരത്തിന്റെ കീഴഭാഗത്തോ വരുന്ന മുഖക്കുരു ഭക്ഷണപ്രശ്‌നങ്ങള്‍, വായു കടക്കാത്ത വസ്‌ത്രം എന്നിവ കാരണമുണ്ടാകുന്നവയാണ്‌.

നെഞ്ചിലും

നെഞ്ചിലും

നെഞ്ചിലും കഴുത്തിലേയ്‌ക്കിറങ്ങിയും വരുന്ന മുഖക്കുരു ദഹനപ്രശ്‌നങ്ങളാണ്‌ കാണിയ്‌ക്കുന്നത്‌. കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കുടിയ്‌ക്കുമ്പോഴും ഇതുണ്ടാകും.

English summary

Health Reasons Behind Pimples On Body Parts

Health Reasons Behind Pimples On Body Parts, read more to know about
Story first published: Wednesday, February 7, 2018, 23:22 [IST]
X
Desktop Bottom Promotion