Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
ലൈംഗികജീവിതം താളംതെറ്റിക്കും പുരുഷരോഗങ്ങള്
ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലരും അനുഭവിക്കാറുണ്ട്. പലപ്പോഴും പല പ്രശ്നങ്ങളും നിസ്സാരമെന്ന് കരുതി അവഗണിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇപ്പോഴല്ലെങ്കിലും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങളെ നിങ്ങളുടെ ജീവിതത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കും.ആരോഗ്യവും സുന്ദരകരവുമായ ഒരു ജീവിതമായിരിക്കും എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടും അത് നടക്കാറില്ല. ലൈംഗിക ജീവിതമായാല്‍ പോലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ പലരും അനുഭവിക്കേണ്ടതായി വരുന്നു. ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ നാം ലൈംഗികതയെ കുറിച്ച് ചിന്തിക്കുക പോലുമില്ല. എന്നാല്‍ രോഗങ്ങള്‍ വിട്ടുമാറാതെ നമ്മെ പിന്തുടരുമ്പോള് അവ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്. ലൈംഗിക ജീവിതത്തിന്റെ താളംതെറ്റിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും കാര്യമായി തന്നെ മാറ്റം വരുത്തണം. എന്തൊക്കെയാണ് ആരോഗ്യത്തേയും ലൈംഗികാരോഗ്യത്തേയും തകര്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്ന് നോക്കാം.

പ്രമേഹം
ഇന്നത്തെ കാലത്ത് പുരുഷന്മാരില് പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് പ്രമേഹ രോഗികള്‍ വര്‍ദ്ധിച്ചു വരികയാണ്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതിലൊന്നാണ് ലൈംഗികശേഷിക്കുറവ്. പ്രമേഹബാധിതരായ പുരുഷന്മാരില് 60-70 ശതമാനം പേര് ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രമേഹം ലിംഗത്തിലേക്കുള്ള രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കും. ഇതിന് പുറമെ പ്രമേഹം നാഡികളെയും തകരാറിലാക്കും. കൃത്യമായ രീതിയില്‍ ഉദ്ദാരണം നടക്കാത്തത് പലരുടേയും ലൈംഗിക ജീവിതത്തെ താളം തെറ്റിക്കുന്നു.

വിഷാദരോഗം
ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികതയില്‍ താത്പര്യമുണ്ടായിരിക്കണം. ലൈംഗിക മോഹത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് എന്തെങ്കിലും താളപ്പിഴ ഉണ്ടായാല്‍ ലൈംഗികശേഷിക്കുറവ് അനുഭവപ്പെടും. ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും അടിമപ്പെട്ടവരില്‍ ഇതാണ് സംഭവിക്കുന്നത്. വിഷാദരോഗത്തിന് നല്കുന്ന ചില മരുന്നുകളും ലൈംഗികതയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിഷാദരോഗത്തെ മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കണം.

നടുവേദന
നടുവേദനയും ലൈംഗികതയും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ല. എന്നാല്‍ പലരിലും ലൈംഗിക ബന്ധം വിരളമാകാനുള്ള പ്രധാന കാരണമിതാണ്. നട്ടെല്ലിനെ ബാധിക്കുന്ന ഡിസ്ക് തള്ളല്‍, സ്പൈനല്‍ സ്റ്റെനോസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാല്‍ കഠിനമായ വേദന അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക പ്രയാസമായിരിക്കും.

വിളര്‍ച്ച
വിളര്‍ച്ച ലൈംഗികബന്ധത്തെ കാര്യമായി ബാധിക്കണമെന്നില്ല. എന്നാല്‍ വിളര്‍ച്ചയുടെ ഭാഗമായ ക്ഷീണം ലൈംഗിക വികാരം കുറക്കുന്നു. ഇത് പുരുഷന്മാരില് ലൈംഗികോത്തേജനത്തിന് താല്‍പ്പര്യം ഇല്ലാതാക്കുന്നു. ഇതുമൂലം ഉദ്ദാരണക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ ഇവര്‍ അനുഭവിക്കേണ്ടായി വരുന്നു. ജീവിത രീതിയിലെ മാറ്റങ്ങള്‍ തന്നെയാണ് ഇതിനായി ശ്രദ്ധിക്കേണ്ടത്.

പാര്‍ക്കിന്‍സണ്‍സ് രോഗം
പാര്‍ക്കിന്‍സണ്‍സ് രോഗം പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങളും ശീഘ്രസ്ഖലനവുമുണ്ടാക്കും. സ്ത്രീകളിലാകട്ടെ, യോനീഭാഗം വരണ്ടതാവുക, വജൈനല്‍ മസിലുകള്‍ വല്ലാതെ മുറുകുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ ഒരു കാരണവശാലും അവഗണിക്കരുത്.

രക്തസമ്മര്‍ദ്ദം
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയുടേയും ജീവിത സാഹചര്യത്തിന്റേയും ഫലമായി ഉണ്ടാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇവരില്‍ പലപ്പോഴും ലൈംഗിക ശേഷിക്കുറവ് അനുഭവപ്പെടുന്നു. മാത്രമല്ല ബിപിയ്ക്കു ഉപയോഗിക്കുന്ന പല മരുന്നുകളും ലൈംഗികശേഷിക്കുറവിനു കാരണമാകാറുണ്ട്.

കിഡ്നി സംബന്ധമായ രോഗങ്ങള്‍
കിഡ്നി പ്രശ്നങ്ങളു സെക്സിനെ ബാധിക്കും. ഇവ ഹോര്‍മോണ്‍, നെര്‍വ് പ്രശ്നങ്ങളുണ്ടാക്കും. ലൈംഗികതാല്പര്യം കുറയാനും ഇത് വഴിയൊരുക്കും. കിഡ്നിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല ഇത്തരം കാര്യങ്ങള്‍ക്കും അനിവാര്യമായ ഒന്ന് തന്നെയാണ്.

ആര്‍ത്രൈറ്റിസ്
റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍ പെടുന്ന വാതം പുരുഷന്മാരിലെ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. വാതം രക്തധമനികളെ ശോഷിപ്പിക്കുന്നതാണ് കാരണം. ഇത് ലൈംഗികശേഷിയും തകരാറിലാക്കും. ആര്‍ത്രൈറ്റിസ് കണ്ടെത്തിയാല്‍ ഉടനെ തന്നെ ചികിത്സിച്ച് ഭേദമാക്കണം.

ഹൃദയസംബന്ധമായ രോഗങ്ങള്‍
ഹൃദയസംബന്ധമായ രോഗങ്ങള്‍ പല വിധത്തിലും നമ്മുടെആരോഗ്യത്തെ തകര്‍ക്കുന്നു. ഇത് ലൈംഗികാരോഗ്യത്തിനും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവുണ്ടാക്കാം. പുകവലി, അമിത മദ്യപാനം തുടങ്ങിയവയെല്ലാം ഇതിന് വഴിയൊരുക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് പരോക്ഷമായി ലൈംഗികജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറക്കുന്നതിനും കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിക്കാതിരിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കുക.



Click it and Unblock the Notifications
