For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സെക്‌സ്, ആരോഗ്യ വാസ്തവം ഇവ

ആര്‍ത്തവ സെക്‌സ്, ആരോഗ്യ വാസ്തവം ഇവ

|

സെക്‌സിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. ശരീരത്തെയും മനസിനെയും റിലാക്‌സ് ചെയ്യിക്കുന്നതുള്‍പ്പെടെ പല ഗുണങ്ങളുമുള്ള ഒന്നാണ് സെക്‌സ്. വെറും ശരീര സുഖം മാത്രമല്ല, സെക്‌സ് എന്ന മൂന്നക്ഷരത്തിനു പുറകിലെന്നു തിരിച്ചറിയണമെന്നു വാസ്തവം.

സെക്‌സ് തന്നെ ആരോഗ്യകരമായ സെക്‌സ്, അനാരോഗ്യകരമായ സെക്‌സ് എന്നിങ്ങനെ രണ്ടു വിഭാഗത്തില്‍ പെടുന്നുണ്ട്. ആരോഗ്യകരമായ സെക്‌സിന് ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുണ്ട്. അനാരോഗ്യകരമായ സെക്‌സിന് ദോഷങ്ങളും.

സെക്‌സ് പൊതുവെ ചില സന്ദര്‍ഭങ്ങളില്‍ വിലക്കായി മാറാറുണ്ട്. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. ഇത് ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തുമൊക്കെയാണ്. ഈ സമയത്ത് സെക്‌സെങ്കില്‍ ഇതെക്കുറിച്ച് പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളുമെല്ലാമുണ്ടെന്നതാണ് ഇതിനു പുറകിലെ കാരണം. പലതും ആരോഗ്യ വാസ്തവങ്ങളെന്നതിനേക്കാള്‍ അപ്പുറത്തുമാണ്.

ആര്‍ത്തവകാലത്ത് 30 ശതമാനം പങ്കാളികള്‍ സെക്‌സിലേര്‍പ്പെടാറുണ്ടെന്നതാണ് വാസ്തവം. പങ്കാളികള്‍ക്കു സ്വീകാര്യമെങ്കില്‍ ആര്‍ത്തവസെക്‌സ് ഒഴിവാക്കേണ്ടതില്ലെന്നതാണ് വാസ്തവം. ഇതുകൊണ്ട് ആരോഗ്യത്തിനു ദോഷംവരുന്നില്ല.

ആര്‍ത്തവ കാലത്തുള്ള സെക്‌സിനെക്കുറിച്ച് പലര്‍ക്കും പല ധാരണകളുമുണ്ട്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് ആരോഗ്യ ഗുണങ്ങളുള്ളതു പോലെ ആര്‍ത്തവ കാല സെക്‌സിനും ആരോഗ്യകരമെങ്കില്‍ ആരോഗ്യകരമായ പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങള്‍ അറിയൂ. ആര്‍ത്തവത്തിനു മുന്‍പും പിന്‍പുമുളള സെക്‌സ് സംബന്ധമായ ചില വാസ്തവങ്ങളും ഇതില്‍ പെടുന്നു.

സ്ത്രീ പ്രത്യുല്‍പാദന ക്ഷമത

സ്ത്രീ പ്രത്യുല്‍പാദന ക്ഷമത

സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് മാസമുറ. സ്ത്രീ പ്രത്യുല്‍പാദന ക്ഷമതയുടെ പ്രധാന സൂചനയെന്നു വേണമെങ്കില്‍ പറയാം. ഹോര്‍മോണുകളാണ് ഇതിന് കാരണമാകുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീയ്ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതു സ്വാഭാവികം. ഈ സമയത്ത് ശാാരീരിക ശുചിത്വത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ആര്‍ത്തവത്തിനു തൊട്ടു മുന്‍പും പിന്‍പും ഗര്‍ഭസാധ്യത തീരെക്കുറിവാണെന്നാണ് ശാസ്ത്രീയ വിശദീകരണങ്ങള്‍. ഇതുകൊണ്ടുതന്നെ ഈ സമയത്തെ സെക്‌സ് പൊതുവെ സുരക്ഷിതമാണെന്നു കരുതുന്നവരുമുണ്ട്.

ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള സെക്‌സ്

ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള സെക്‌സ്

ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള സെക്‌സ് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിയ്ക്കും. യോനീസ്രവങ്ങളുടെ അളവും കുറഞ്ഞിരിയ്ക്കും. ഇതാണ് അണുബാധയ്ക്കുള്ള കാരണമാകുന്നത്.

ആര്‍ത്തവത്തിനു തൊട്ടടുത്ത ദിനമുള്ള ശാരീരിക ബന്ധവും

ആര്‍ത്തവത്തിനു തൊട്ടടുത്ത ദിനമുള്ള ശാരീരിക ബന്ധവും

ആര്‍ത്തവത്തിനു തൊട്ടടുത്ത ദിനമുള്ള ശാരീരിക ബന്ധവും അത്ര ആരോഗ്യകരമല്ല. ഇതും അണുബാധയ്ക്കു കാരണമാകും. യോനീഭാഗത്തുള്ള ഒരു ബാക്ടീരിയയാണ് ഇതിനു കാരണമാകുന്നത്. ആര്‍ത്തവത്തിനു ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മാത്രം സെക്‌സ് ആകുന്നതാണ് ആരോഗ്യകരം.

ആര്‍ത്തവശേഷം

ആര്‍ത്തവശേഷം

ആര്‍ത്തവശേഷം ഉടനടിയുള്ള ലൈംഗികബന്ധം ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ജെനൈറ്റല്‍ ഹെര്‍പിസ്, വാര്‍ട്‌സ് തുടങ്ങിയ സെക്‌സ് രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിലൂടെ ഇരുവർക്കും

ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിലൂടെ ഇരുവർക്കും

ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിലൂടെ ഇരുവർക്കും അണുബാധ ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് . അതിനാൽ സെക്സിനു മുൻപും നിങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക .പെനിസിനു മുകളിൽ നിന്നു തന്നെ കഴുകുക .അല്ലെങ്കിൽ മൃതകോശങ്ങൾ അണുബാധയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും .ലൈംഗിക ശുചിത്വത്തിനായി ചില നുറുങ്ങുകൾ കൂടി പാലിക്കുക .

ഗര്‍ഭധാരണ സാധ്യത

ഗര്‍ഭധാരണ സാധ്യത

ഗര്‍ഭധാരണ സാധ്യത ഈ ഘട്ടത്തില്‍ തീരെ കുറവാണെന്നതു വാസ്തവാണ്. തീരെയില്ലെന്നു തന്നെ പറയാം. എന്നാല്‍ വളരെ അപൂര്‍വമായി ഇതു സംഭവിയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവചക്രം, ഓവുലേഷന്‍ എന്നിവ ക്രമമല്ലാത്തവരില്‍. എന്നാല്‍ ഗര്‍ഭധാരണസാധ്യത ആര്‍ത്തവശേഷം രണ്ടാഴ്ച കഴിഞ്ഞാണ്.

ആര്‍ത്തവത്തിനു ശേഷം

ആര്‍ത്തവത്തിനു ശേഷം

ആര്‍ത്തവത്തിനു ശേഷം ഉടനടിയുള്ള ലൈംഗികബന്ധം ചില സ്ത്രീകളില്‍ വയറുവേദനയ്ക്കും ബ്ലീഡിംഗിനുമെല്ലാം കാരണമാകും. ക്ഷീണമനുഭവപ്പെടുന്നതും സാധാരണം. കാരണം ആര്‍ത്തവസമയത്തെ ബ്ലീഡിംഗിലൂടെ ശരീരത്തിന് രക്തനഷ്ടമുണ്ടാകുന്നതു തന്നെ കാരണം.

ആര്‍ത്തവത്തിനു തൊട്ടു മുന്‍പ്

ആര്‍ത്തവത്തിനു തൊട്ടു മുന്‍പ്

ആര്‍ത്തവത്തിനു തൊട്ടു മുന്‍പ് സ്ത്രീകള്‍ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നതു സാധാരണമാണ്. ഡിപ്രഷനും ദേഷ്യവും അകാരണമായ ദുഖവുമെല്ലാം അനുഭവപ്പെടും. ഇത്തരം അവസ്ഥയില്‍ ചില സ്ത്രീകള്‍ക്ക് സെക്‌സിനോട് താല്‍പര്യക്കുറനുഭവപ്പെടുന്നതും സാധാരണം.

ആർത്തവ കാലത്തെ സെക്സ്

ആർത്തവ കാലത്തെ സെക്സ്

ആർത്തവ കാലത്തെ സെക്സ് എന്നാൽ സുരക്ഷിതം എന്നർത്ഥമില്ല .സുരക്ഷിതമല്ലാത്ത സെക്സ് വഴി ലൈംഗിക രോഗങ്ങൾ (STD s) ഉണ്ടാകാം .ഗർഭിണി ആകാനുള്ള സാദ്ധ്യത ഇല്ല എന്ന് പറയാനാകില്ല .അതിനാൽ സുരക്ഷിതമായ സെക്സ് രീതികൾ സ്വീകരിക്കുന്നതാകും നല്ലത് .സുരക്ഷിതമല്ലാത്ത സെക്സ് 6 അപകട കാര്യങ്ങളിലേക്ക് നയിക്കും

ആര്‍ത്തവ സംബന്ധമായ വേദനകള്‍

ആര്‍ത്തവ സംബന്ധമായ വേദനകള്‍

ആര്‍ത്തവ സംബന്ധമായ വേദനകള്‍, ശരീര വേദനയും വയറു വേദനയുമെല്ലാം കുറയ്ക്കാന്‍ ആര്‍ത്തവ കാല സെക്‌സിനു സാധിയ്ക്കും. ഇത് ഈ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമാണ്.

ഓര്‍ഗാസം

ഓര്‍ഗാസം

ഓര്‍ഗാസം ആര്‍ത്തവവേദന കുറയ്ക്കാന്‍ ഏറെ സഹായകമാണ്. വജൈനല്‍ ഓര്‍ഗാസമാണ് കൂടുതല്‍ സഹായകം. ഓര്‍ഗാസം കാരണം ആര്‍ത്തവരക്തത്തോടൊപ്പം പുറത്തു വരുന്ന എന്‍ഡോമെട്രിയല്‍ ലൈനിംഗ് പെട്ടെന്നു പുറത്തു വരും. ഇത് വേദന കുറയ്ക്കും, ആര്‍ത്തവദിവസങ്ങളുടെ നീളവും കുറയ്ക്കും. ബ്ലീഡിംഗ് പെട്ടെന്നുണ്ടാകുമെന്നര്‍ത്ഥം. ആര്‍ത്തവരക്തം നല്ലൊരു ലൂബ്രിക്കന്റായി പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ഈ സമയത്ത് വജൈനല്‍ ഡ്രൈനസുണ്ടാകില്ല. ഇതില്‍ നിന്നുള്ള അസ്വസ്ഥതകളും.

ആര്‍ത്തവത്തിനു മുന്നോടിയായും

ആര്‍ത്തവത്തിനു മുന്നോടിയായും

ആര്‍ത്തവത്തിനു മുന്നോടിയായും ആര്‍ത്തവ സമയത്തും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് മൂഡു മാറ്റവും ഡിപ്രഷനുമെല്ലാം സാധാരണയാണ്. എന്നാല്‍ സെക്‌സ് നല്ല മൂഡിനു സഹായിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ടെന്‍ഷനും മൂഡോഫുമെല്ലാം മാറാന്‍ സഹായിക്കുകയും ചെയ്യും.

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത് ഏറെ വൃത്തി പാലിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് അണുബാധകള്‍ തടയാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതുപോലെ സെക്‌സ് സംബന്ധമായ പകര്‍ച്ചവ്യാധികള്‍ തടയാനും.

English summary

Health Facts Regarding Intercourse During Periods

Health Facts Regarding Intercourse During Periods, Read more to know about,
X
Desktop Bottom Promotion