For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേ

|

വായ്‌നാറ്റം എന്ന് പറഞ്ഞ് പലരും അതിനെ ദന്ത പ്രശ്‌നമായി കണ്ട് പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ജീവിതത്തില്‍ പല വിധത്തിലാണ് പിന്നീട് ബാധിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളും എത്തുന്നു. കാരണം വായ്‌നാറ്റം പലപ്പോഴും പല രോഗങ്ങളുടേയും തുടര്‍ച്ചയാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന ഒന്നാണ് പലപ്പോഴും വായ്‌നാറ്റം. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നത് പലരേയും ചിന്താക്കുഴപ്പത്തില്‍ ആക്കുന്നു.

<strong>Most read: പച്ചപപ്പായ ഇങ്ങനെ, പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി</strong>Most read: പച്ചപപ്പായ ഇങ്ങനെ, പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി

ദന്തപ്രശ്‌നങ്ങളുടെ മാത്രം പ്രശ്‌നമല്ല വായ്‌നാറ്റം എന്ന് പറയുന്നത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുരുതരമായ അവസ്ഥകള്‍ ചില്ലറയല്ല. കാരണം വായ്‌നാറ്റത്തിന്റെ ചുവട് പിടിച്ച് പലപ്പോഴും പല രോഗങ്ങളും നമ്മുടെ ചുറ്റും കൂടാറുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ വായ്‌നാറ്റത്തെ ഇനി നിസ്സാരമായി വിടണ്ട. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ഉണ്ടാക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങള്‍

ഇന്നത്തെ കാലത്ത് ദന്തരോഗങ്ങള്‍ക്കും ദന്തസംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് എല്ലാവരും. രണ്ട് നേരം പല്ലു തേക്കുന്നതും എല്ലാം ഇതിന്റെ ഫലമായി തന്നെയാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും മോണരോഗം. ഇത് തിരിച്ചറിയാന്‍ നമ്മള്‍ വൈകുന്നു. ദന്തസംരക്ഷണത്തില്‍ നമ്മള്‍ കാണിക്കുന്ന അഭാവം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതാണ് പിന്നീട് മോണ രോഗം പോലുള്ള ദന്തസംരക്ഷണ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. മോണരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും വായ്‌നാറ്റം. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ക്യാന്‍സറും വായ്‌നാറ്റവും

ക്യാന്‍സറും വായ്‌നാറ്റവും

ക്യാന്‍സര്‍ പലപ്പോഴും ഗുരുതരമായി മാറുന്നത് കൃത്യസമയത്ത് രോഗനിര്‍ണയം നടത്താത്തതു കൊണ്ട് മാത്രമാണ്. പല ലക്ഷണങ്ങളും ശരീരം കാണിച്ചിട്ടും പലരും അതിനെ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം. വായിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ പ്രഥമ ലക്ഷണമാണ് പലപ്പോഴും വായ്നാറ്റം. അതുകൊണ്ട് വായ്നാറ്റത്തിന് ചികിത്സ തേടാതെ തുടര്‍ച്ചയായി നില്‍ക്കുന്നതാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വായ്‌നാറ്റമല്ലേ എന്ന് കരുതി നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല എന്ന കാര്യം മറക്കരുത്.

പല വിധത്തിലുള്ള അലര്‍ജികള്‍

പല വിധത്തിലുള്ള അലര്‍ജികള്‍

ശരീരത്തെ ബാധിക്കുന്ന പല വിധത്തിലുള്ള അലര്‍ജികള്‍ ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതില്‍ തന്നെ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് തൊണ്ടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഇതെല്ലാം പലപ്പോഴും വായ്‌നാറ്റത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ശരീരത്തിലുണ്ടെന്ന് അറിയിക്കുന്നത് പലപ്പോഴും വായ്നാറ്റം ആയിരിക്കും. വായ്നാറ്റം പോലുള്ള അവസ്ഥകള്‍ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എപ്പോഴും വായ് വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

 കരളില്‍ പ്രശ്‌നമോ

കരളില്‍ പ്രശ്‌നമോ

ഇന്ന് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട രോഗങ്ങളില്‍ ഒന്നാണ് പലപ്പോഴും കരള്‍ രോഗങ്ങള്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടും മുന്‍പ് ശരീരം നമുക്ക് നല്‍കുന്ന അപകട സൂചനകള്‍ തിരിച്ചറിയണം. വായില്‍ നിന്നും പുളിപ്പുള്ള മണം ആണ് വരുന്നതെങ്കില്‍ നിങ്ങളുടെ കരളിന് പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് കരള്‍ രോഗത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതും വായ്‌നാറ്റമെന്ന് പറഞ്ഞ് തള്ളിക്കളയാതെ ഗുരുതരമായി തന്നെ കണക്കാക്കേണം.

കിഡ്നി പ്രതിസന്ധിയില്‍

കിഡ്നി പ്രതിസന്ധിയില്‍

കിഡ്‌നി പോലുള്ള ആന്തരികാവയവങ്ങള്‍ പലപ്പോഴും പ്രവര്‍ത്തന രഹിതമാണ് എന്ന് നമ്മളറിയുന്നത് രോഗത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടുള്ളതല്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ വായ്നാറ്റത്തെക്കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് മൊത്തത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ മാറുന്നത് നമ്മള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരും.

കാന്‍ഡിഡ ആല്‍ബിക്കന്‍സ്

കാന്‍ഡിഡ ആല്‍ബിക്കന്‍സ്

കാന്‍ഡിഡ ആല്‍ബിക്കന്‍സ് എന്ന് നമുക്ക് ഈ അവസ്ഥയെ വിളിക്കാം. നാവ് തുളച്ച് ആഭരണങ്ങള്‍ ഇടുന്നവരിലാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വില്ലനാവുന്ന ഒന്നാണ്. ഇവരില്‍ വായ്നാറ്റം വളരെ കൂടിയ തോതില്‍ ഉണ്ടാവുന്നു. ഇത് ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നാവ് തുളച്ചാല്‍ തന്നെ കൃത്യമായ പരിചരണം ഇല്ലെങ്കില്‍ അത് വളരെയധികം ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.

വയറ്റില്‍ പ്രശ്‌നങ്ങള്‍

വയറ്റില്‍ പ്രശ്‌നങ്ങള്‍

വായ്‌നാറ്റം എത്രയൊക്കെ പ്രതിരോധിച്ചാലും മാറുന്നില്ല എന്ന അവസ്ഥയുണ്ടോ? എന്നാല്‍ അതിന് പലപ്പോഴും വില്ലനാവുന്നത് വയറ്റിലെ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും. ഇവരില്‍ വായ്നാറ്റം ഒരു സ്ഥിരം അവസ്ഥയായി മാറുന്നു. വയറ്റിലുള്ള പ്രശ്‌നത്തെ തുടര്‍ച്ചയെന്നോണം ആയിരിക്കും പലപ്പോഴും വായ്‌നാറ്റം പലരിലും പിടിമുറുക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥകള്‍ വളരെ നിസ്സാരമല്ല എന്ന കാര്യം മനസ്സിലാക്കുക. ഇത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവാതിരിക്കാന്‍ ശരീരം കാണിക്കുന്ന വായ്‌നാറ്റം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.

സൈനസ് പ്രതിസന്ധി

സൈനസ് പ്രതിസന്ധി

സൈനസ് മൂലവും നിങ്ങളില്‍ വായ്‌നാറ്റം ഉണ്ടാവാം. എന്നാലും ഇത് ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ബാധിക്കുമ്പോള്‍ തന്നെ അതിന്റെ ലക്ഷണമെന്നോണം പലപ്പോഴും വായ്‌നാറ്റം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് സൈനസ് പ്രതിസന്ധി ഒരു ചില്ലറക്കാര്യമല്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് വായ്നാറ്റം ഇതുകൊണ്ടാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സൈനസ് അണുബാധ ഉള്ളവരില്‍ വായ്നാറ്റം ഉണ്ടാവുന്നത് സാധാരണയാണ്. പലപ്പോഴും ഇത് രോഗത്തിന്റെ പ്രധാന സൂചനകളില്‍ ഒന്നാണ്. അതുകൊണ്ട് സൈനസ് അണുബാധ ഉണ്ടെങ്കിലും അതിനെ നിസ്സാരമായി തള്ളാതെ ഡോക്ടറെ കാണുന്നതിനും പെട്ടെന്ന് ഈ പ്രതിസന്ധി മാറ്റുന്നതിനും വേണ്ടി ശ്രമിക്കുക.

ദന്തക്ഷയം

ദന്തക്ഷയം

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഉള്ള ഒരു അവസ്ഥയാണ് ദന്തക്ഷയം. ദന്തക്ഷയം ഉള്ളവരിലും പലപ്പോഴും വായ്നാറ്റം ഒരു പ്രധാനപ്പെട്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പല്ലിലെ അണുബാധയാണ് പലപ്പോഴും നമ്മളില്‍ ദന്തക്ഷയം ഉണ്ടാക്കുന്നത്. ഇത് വായ്നാറ്റം ഉണ്ടാക്കുകയും പല്ലുവേദന കൂട്ടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൃത്യമായ നടപടി എടുത്താല്‍ അതും വായ്‌നാറ്റം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

English summary

health conditions your bad breath can reveal

In this article explains some serious health conditions your bad breath can reveal, read on.
Story first published: Monday, November 5, 2018, 17:45 [IST]
X
Desktop Bottom Promotion