For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര സ്പൂണ്‍ ജീരകം 1 മാസം വെറുംവയറ്റില്‍

അര സ്പൂണ്‍ ജീരകം 1 മാസം വെറുംവയറ്റില്‍

|

നമ്മുടെ ശരീരത്തിന് ആരോഗ്യം നല്‍കുന്ന, പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്ന പല ഘടകങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്. അതായത് അടുക്കളയാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഇടമെന്നര്‍ത്ഥം. ഏറ്റവും പ്രധാനപ്പെട്ട ജിംനേഷ്യവും ആശുപത്രിയുമെല്ലാം നമ്മുടെ അടുക്കള തന്നെ. തടി കുറയ്ക്കാനും ആരോഗ്യം നേടാനും അസുഖങ്ങള്‍ അകറ്റാനുമെല്ലാം പല ഘടകങ്ങളും അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കും.

ആരോഗ്യത്തിന്റെ കാര്യത്തില്‍ അടുക്കളയിലെ മസാലകള്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. വലിപ്പത്തില്‍ ചെറുതെങ്കിലും ഇവ പലതും നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. അസുഖം അകറ്റാനും പലരേയും അലട്ടുന്ന തടി, വയര്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇവയ്ക്കു കഴിയും.

ഇത്തരം ആരോഗ്യകരമായ മസാലകളില്‍ ഒന്നാണ് ജീരകം. പലപ്പോഴും നാം ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഇത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു തന്നെയാണ്.

ജീരകം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പു നീ്ക്കുക, ദഹനം ശക്തിപ്പെടുത്തുക, വയറിന്റെ ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഇത് പല രീതിയിലാണ് ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം.

ദിവസവും അല്‍പം ജീരകം ശീലമാക്കിയാല്‍, ഒരു അര സ്പൂണ്‍ ജീരകം രാവിലെ വെറുംവയറ്റില്‍ കടിച്ചു ചവച്ചു കഴിച്ചാല്‍ പല ഗുണങ്ങളുമുണ്ടാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം മരുന്നാണ് ജീരകം. ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് ജീരകം. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു മരുന്നായി ഉപയോഗിയ്ക്കാം. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് രക്തപ്രവാഹം സ്ഥിരപ്പെടുത്തി ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും സഹായിക്കുന്നു. ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ നല്ലൊരു ഘടകമാണ് ജീരകം. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും ഫ്രീ റാഡിക്കലുകളോട് പൊരുതാനുമെല്ലാം ഏറെ നല്ലതാണ്. ഇതുവഴി രോഗങ്ങള്‍ അകറ്റുന്നു, ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു.

ക്യാന്‍സറിന് എതിരെ

ക്യാന്‍സറിന് എതിരെ

ക്യാന്‍സറിന് എതിരെയുള്ള പ്രതിരോധ ഔഷധമാണ് ജീരകം എന്നു പറയാം. പ്രത്യേകിച്ചും കുടല്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കെതിരെ. ഇതിലെ തൈമോക്വനോണ്‍, ഡൈ തൈമോക്വയ്‌നോണ്‍, തൈമോള്‍ തുടങ്ങിയവയെല്ലാം ക്യാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങളാണ്.

കോള്‍ഡ്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

കോള്‍ഡ്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

കോള്‍ഡ്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ജീരകം. ഇതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതല്ലാതെ ആന്റിഫംഗല്‍ ഗുണങ്ങളുമുണ്ട്. ഇതെല്ലാമാണ് സഹായകമായി പ്രവര്‍ത്തിയ്ക്കുന്നത്.

ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക്

ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക്

ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്ക് വെറുംവയറ്റില്‍ അര സ്പൂണ്‍ ജീരകം ഏറെ ഗുണം ചെയ്യും. ഇതിലെ എന്‍സൈമുകള്‍ ദഹനം പെട്ടെന്നു നടക്കാന്‍ സഹായിക്കും. വയറിനുണ്ടാകുന്ന രോഗങ്ങളും അസ്വസ്ഥതകളും ഒഴിവാക്കും. ഗ്യാസ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതു കൊണ്ടും ഫൈബറുകള്‍ ഉള്ളതു കൊണ്ടും നല്ല ശോധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണ് അര സ്പൂണ്‍ ജീരകം ശീലമാക്കുന്നത്. ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകം അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഏറെ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയും. വിശപ്പു കുറയ്ക്കാനും ഇതുവഴി അമിതാഹാരം കുറയ്ക്കാനും സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

അരഗ്ലാസ് വെള്ളം, അര ചെറുനാരങ്ങ, 2 ടീസ്പൂണ്‍ ജീരകം എന്നിവയെടുക്കുക. രാത്രി ഈ വെള്ളത്തില്‍ ജീരകമിട്ടു വയ്ക്കുക. രാവിലെ ഈ വെള്ളം ജീരകമിട്ടു തിളപ്പിയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത് ചെറുചൂടില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. രണ്ടാഴ്ച അടുപ്പിച്ച് ഇതു ചെയ്താല്‍ വയറിലും തടിയ്ക്കും പ്രകടമായ കുറവുണ്ടാകും.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഇഞ്ചി ചതച്ചത്, അല്‍പം കറുവാപ്പട്ട പൊടിച്ചത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ക്കുക. ഇതു ചേര്‍ത്തും അല്‍പസമയം തിളപ്പിയ്ക്കുക. പിന്നീട് വാങ്ങി ഊറ്റിയെടുത്ത് തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കാംചൂടുവെള്ളത്തില്‍ കറുവാപ്പട്ട പൊടിച്ചത്, ജീരകപ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കാംരാവിലെ പ്രാതലിനു മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

 ബിപി

ബിപി

ശരീരത്തിലെ ബിപി നിയന്ത്രിച്ചു നിര്‍ത്തുന്ന നല്ലൊരു ഘടകമാണ് ജീരകം. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടും. ജീരകം പാന്‍ക്രിയാസില്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് പോഷകങ്ങള്‍ വേഗം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.

 ഗര്‍ഭിണി

ഗര്‍ഭിണി

ജീരകത്തിലടങ്ങിയിരിക്കുന്ന ഇരുമ്പ്, കാത്സ്യം എന്നിവ ഗര്‍ഭിണികളുടെയും പാലൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തും. മുലപ്പാല്‍ വര്‍ദ്ധനവിനും ജീരകം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ചര്‍മത്തിന്റെയും മുടിയുടേയും

ചര്‍മത്തിന്റെയും മുടിയുടേയും

ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിനും മികച്ച ഒന്നാണ് ജീരകം. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് തിളക്കം നല്‍കും, ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചുളിവുകള്‍ വീഴാതെ സംരക്ഷിയ്ക്കും. മുഖത്ത് ഏജ് സ്‌പോട്ടുകള്‍ വീഴുന്നതു തടയുവാനും ചര്‍മം അയഞ്ഞു തൂങ്ങാതെയിരിയ്ക്കുവാനുമെല്ലാം ഇത് ഏറെ സഹായിക്കും.

ജീരകം

ജീരകം

ജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കൊണ്ടു കുളിച്ചാല്‍ ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സാധിയ്ക്കും. മുഖക്കുരു, സോറിയാസിസ്, എക്‌സീമ തുടങ്ങിയ പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ജീരകം ദിവസവും കഴിയ്ക്കുന്നത്.

English summary

Health Benefits Of Taking Cumin Seeds In An Empty Stomach

Health Benefits Of Taking Cumin Seeds In An Empty Stomach, Read more to know about,
Story first published: Thursday, June 21, 2018, 10:48 [IST]
X
Desktop Bottom Promotion