For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 മാസം ചെറുപയര്‍ സൂപ്പ് കുടിച്ചു നോക്കൂ

1 മാസം ചെറുപയര്‍ സൂപ്പ് കുടിച്ചു നോക്കൂ

|

പയര്‍ വര്‍ഗങ്ങള്‍ ഏറെ ആരോഗ്യ ദായകമാണ്. പ്രോട്ടീന്‍ അടക്കമുള്ള ഭക്ഷണങ്ങളുടെ ഉറവിടം. പ്രത്യേകിച്ചും മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മാംസ വിഭവങ്ങള്‍ കഴിയ്ക്കാത്തവര്‍ക്ക് പൊതുവേ പ്രോട്ടീന്‍ കുറവു നികത്താന്‍ സഹായിക്കുന്ന വഴിയാണിത്. മുള വന്ന, അതായത് മുളപ്പിച്ച ചെറുപയറാണെങ്കില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയാകും

പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും.വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാല്‍ ഈ പ്രശ്‌നം ഇല്ലാതെയാകും.

ചെറുപയര്‍ പല രൂപത്തിലും കഴിയ്ക്കാം. ഇത് മുളപ്പിച്ചു സാലഡായി കഴിയ്ക്കാം. ചെറുപയര്‍ തോരനായി കഴിയ്ക്കാം. ഇതു കൊണ്ടു വിഭവങ്ങള്‍ ഉണ്ടാക്കി കഴിയ്ക്കാം. ചെറുപയര്‍ സൂപ്പാക്കി കുടിയ്ക്കാം. ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലാണ്.

അടുപ്പിച്ച് 1 മാസം ചെറുപയര്‍ സൂപ്പാക്കി കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ആരോഗ്യപരമായ ഒരുപാടു ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ ഒരു ഭക്ഷണമാണ് ചെറുപയര്‍ സൂപ്പ്. 100 ഗ്രാം ചെറുപയറില്‍ ആകെയുള്ളത് 330 കലോറി മാത്രമാണ്. ഇതു തന്നെയാണ് ഇതിനെ തടി കുറയ്ക്കാന്‍ ഉത്തമമാക്കുന്നത്. മാത്രമല്ല, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നായതു കൊണ്ടു തന്നെ തടിയും വയറും കുറയ്ക്കാന്‍ ഉത്തമമാണ്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ് ചെറുപയര്‍ സൂപ്പ്. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണത്. ഇത് ഭക്ഷണത്തില്‍ ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതു വഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്. മെറ്റബോളിക് റെഗുലേറ്റര്‍ എന്ന് ഇതിനെ വിവരിയ്ക്കാം. ഇതിലെ നാരുകള്‍ ദഹന പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു വഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഉപായവുമാണ്. ചെറുപയര്‍ സൂപ്പ് നല്ല ശോധനയ്ക്കുള്ള വഴിയാണ്.

ആന്റി ടോക്‌സിക്

ആന്റി ടോക്‌സിക്

ആന്റി ടോക്‌സിക്, അതായത് ശരീരത്തില്‍ നിന്നും വിഷം നീക്കാന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും മാറാന്‍ അത്യുത്തമമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ പുറന്തള്ളുന്നതിന് ഏറ്റവും നല്ലതാണ് മുളപ്പിച്ച ചെറുപയര്‍. ഫ്രീ റാഡിക്കലുകള്‍ കോശങ്ങളുടെ അസ്വഭാവിക വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം അസ്വഭാവിക വളര്‍ച്ചയാണ്. പലപ്പോഴും ക്യാന്‍സറിന് വഴിയൊരുക്കുന്നത്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ് ചെറുപയര്‍ സൂപ്പ്. ആന്റി വൈറല്‍ ഏജന്റ് എന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. ഇത് വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലെ അയേണും ഈ ഗുണം നല്‍കുന്ന ഒന്നാണ്. ശരീരത്തിന്റെ പ്രതിരോധി ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിലൂടെ ലിവര്‍ ആരോഗ്യത്തിന് ഗുണകരമാണ്. ഇതിലെ പ്രോട്ടീനുകള്‍ ലിവര്‍ ആരോഗ്യത്തിനു സഹായിക്കുന്ന ബിലിറൂബിന്‍ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതു കൊണ്ടു തന്നെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാനും അത്യുത്തമമാണ്.

രക്തം

രക്തം

ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ രക്തം കട്ട പിടിച്ച് ബ്ലീഡിംഗ് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയറിലെ വൈററമിന്‍ കെ. രക്തം കട്ട പിടിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ കെ.

മസില്‍

മസില്‍

പ്രോട്ടീന്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ചെറുപയര്‍ സൂപ്പ്. ഇത് തടി കുറയ്ക്കുന്നതോടൊപ്പം ആരോഗ്യകരമായ തൂക്കത്തിനും മസിലുകളുടെ കരുത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

ശരീരത്തിലെ ആരോഗ്യകരമായ ഷുഗര്‍

ശരീരത്തിലെ ആരോഗ്യകരമായ ഷുഗര്‍

പ്രമേഹ രോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ശരീരത്തിലെ ആരോഗ്യകരമായ ഷുഗര്‍ തോതു നില നിര്‍ത്തുന്ന ഒന്നാണിത്.

ചെറുപയര്‍ പരിപ്പു സൂപ്പുണ്ടാക്കാന്‍

ചെറുപയര്‍ പരിപ്പു സൂപ്പുണ്ടാക്കാന്‍

ചെറുപയര്‍ പരിപ്പു സൂപ്പുണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തുക. കുതിര്‍ത്തു മുളപ്പിയ്ക്കാം. കൂടുതല്‍ നല്ലതാണ്. ഇത് പ്രഷര്‍ കുക്കുറില്‍ ലേശം നെയ്യോ എണ്ണയോ ചേര്‍ത്ത് ജീരകം പൊട്ടിച്ച് ഇതില്‍ ഇഞ്ചിയിട്ട് ചെറുപയര്‍ ഇട്ടു പതുക്കെ വറുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ ക്യാരറ്റ് പോലുള്ള മറ്റു പച്ചക്കറികള്‍ ചേര്‍ക്കാം. വേവിച്ചുടച്ച് ഇതില്‍ കുരുമുളകു പൊടിയോ ഉപ്പോ ചേര്‍ത്തു കഴിയ്ക്കാം. താല്‍പര്യമെങ്കില്‍ മല്ലിയിലയും ചേര്‍ക്കാം. ഇതും ഏറെ നല്ലതാണ്

English summary

Health Benefits Of Sprouted Moong Dal Soup

Health Benefits Of Sprouted Moong Dal Soup, Read more to know about,
X
Desktop Bottom Promotion