ദിവസവും വേവിച്ച 2 സ്പൂണ്‍ ചെറുപയര്‍ 1 മാസം

Posted By:
Subscribe to Boldsky

ചെറുപയര്‍ ആരോഗ്യകരമായ പയര്‍ വര്‍ഗങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

കന്യകാത്വം സൂക്ഷിച്ച അവളുടെ ജീവിതത്തില്‍ നടന്നത്‌

ചെറുപയറിന് ഗുണം ഇരട്ടിയ്ക്കുന്നത് ഇത് മുളപ്പിച്ചു കഴിയ്ക്കുമ്പോഴാണ്. പ്രോട്ടീന്‍ മുളപ്പിയ്ക്കുമ്പോള്‍ കുടൂതലാകും. സൗന്ദര്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ ഏറെ നല്ലതാണ്.

മുളപ്പിച്ച ചെറുപയര്‍ ദിവസവും വേവിച്ചു കഴിയ്ക്കുന്നത് ഒരു പിടി ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇതെക്കുറിച്ചറിയൂ,

ധാരാളം പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ചെറുപയര്‍. ചെറുപയര്‍ മുളപ്പിച്ചതാണ് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചെറുപയര്‍. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുള്ളതു തന്നെ കാരണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ചെരുപയര്‍. ഇത് ശരീരത്തിന്റെ അപചയപ്രക്രിയയും ദഹനപ്രക്രിയയും വര്‍ദ്ധിപ്പിച്ച് കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും. ഇതുവഴി കൊളസ്‌ട്രോള്‍ കുറയ്ക്കും.

നാരുകള്‍

നാരുകള്‍

നാരുകള്‍ ധാരാളമടങ്ങിയ ഈ ഭക്ഷണം ദഹനത്തിനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലതാണ്. മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

ചെറുപയര്‍ കഴിക്കുന്നതിലൂടെ

ചെറുപയര്‍ കഴിക്കുന്നതിലൂടെ

ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും.

കരള്‍

കരള്‍

കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമം.മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക് ചെറുപയര്‍ ഏറെ നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കും.

ബിപി

ബിപി

ഇതില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഹൃദയാരോഗ്യത്തിനും ഗുണകരം.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതിനും ചെറുപയര്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും സാധിയ്ക്കും.

ആന്റിവൈറല്‍,

ആന്റിവൈറല്‍,

ആന്റിവൈറല്‍, അതായത് വൈറസിനെ ചെറുത്തു നില്‍ക്കുന്നതു കൊണ്ടുതന്നെ ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്.

Read more about: health, body
English summary

Health Benefits Of Sprouted Moong Dal

Health Benefits Of Sprouted Moong Dal, read more to know about
Subscribe Newsletter