For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ 1 സ്പൂണ്‍ കുതിര്‍ത്ത ഉലുവ 1 മാസം

രാവിലെ വെറുംവയറ്റില്‍ ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

|

ആരോഗ്യത്തിന് രാവിലെയുള്ള ശീലങ്ങള്‍ ഏറെ പ്രധാനമാണ്. അതിരാവിലെ ഉണരുക, വ്യായാമം, ആരോഗ്യകരമായ പ്രാതല്‍ എന്നിവയെല്ലാം ഒരാളുടെ ജീവിതത്തില്‍ ആയുസെത്തുവോളം മാറ്റങ്ങള്‍ ഏറെ വരുത്താന്‍ സാധിയ്ക്കുന്ന ഒന്നുമാണ്.

അതിരാവിലെ തുടങ്ങുന്ന ചില ശീലങ്ങള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നവരുണ്ട്. ഇത് നാരങ്ങാനവെള്ളമാകാം, അതുപോലെയുള്ള മറ്റേതെങ്കിലും പാനീയങ്ങളുമാകാം.

എന്നാല്‍ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ ഉലുവ കുതിര്‍ത്തതു കഴിച്ചാലോ, ഇതിനു മുന്‍പ് പാനീയങ്ങള്‍ കുടിയ്ക്കുന്നതു കൊണ്ടു ദോഷവുമില്ല. ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നാണ് ഉലുവ. വലിപ്പത്തില്‍ ഇത്തിരിയെങ്കിലും ഇതിന് ശരീരത്തിനു നല്‍കാന്‍ കഴിയുന്ന ഗുണങ്ങള്‍ പലതാണ്

ഫോളിക് ആസിഡ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുടെ നല്ലൊരു ഉറവിടമാണ് ഉലുവ. ഇതിനു പുറമേ പ്രോട്ടീന്‍, നാരുകള്‍, അയേണ്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

രാവിലെ വെറുംവയറ്റില്‍ ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

വയറിന്റെ ആരോഗ്യത്തിനു

വയറിന്റെ ആരോഗ്യത്തിനു

വയറിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നത്. ഇതിലെ നാരുകള്‍ ദഹനത്തെ സഹായിക്കും. വയറ്റിലുണ്ടാകാനിടയുള്ള ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

മലബന്ധം

മലബന്ധം

മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഉലുവ കഴിയ്ക്കുകയെന്നത്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. രാവിലെ വെറുംവയറ്റില്‍ ഇതു കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിച്ചാല്‍ നല്ല ശോധയുണ്ടാകും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ സഹായകമായ ഒന്നാണ് ഉലുവ. പ്രത്യേകിച്ചും കുതിര്‍ത്ത ഉലുവ. ശരീരത്തിന് ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഇത് കുറയ്ക്കുന്നു. ഇതുവഴി അമിതവണ്ണം, ഹൃദയാരോഗ്യം എന്നിവ സംരക്ഷിയ്ക്കപ്പെടുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഉലുവയില്‍ ഗ്യലക്ടോമെന്‍ എന്ന ഘടകമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. ഹൃദയാഘാത സാധ്യത കുറയ്ക്കുന്ന ഒന്ന്. ഇതുപോലെ ഇതിലെ പൊട്ടാസ്യം ബിപിയും കുറയ്ക്കും. ഇതു വഴിയും ഹൃദയാരോഗ്യം സംരക്ഷിയ്ക്കപ്പെടും.

പ്രമേഹ നിയന്ത്രണത്തിന്

പ്രമേഹ നിയന്ത്രണത്തിന്

വെറുംവയറ്റില്‍ ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്കുളള നല്ലൊരു മരുന്നാണ്. പ്രമേഹ നിയന്ത്രണത്തിന് ഫലപ്രദമാണ് ഉലുവ. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഇന്‍സുലിന്‍റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നത്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണമാണ് നല്‍കുന്നത്. ഉലുവയിലെ സാപോനിന്‍ പോലുള്ള ഫൈബര്‍ ഘടകങ്ങള്‍ ആഹാരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. കുടലിലെ കൊഴുപ്പ് പാളിയെ നിലനിര്‍ത്തുന്നതിലൂടെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത ഉലുവ വെറുംവയറ്റില്‍ കഴിയ്ക്കുന്നത്. വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ഫൈബര്‍ വിശപ്പു നിയന്ത്രിക്കാന്‍ സഹായിക്കും. ദഹനം ശക്തിപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമെല്ലാം ഉലുവ ഊ പ്രത്യേക ഗുണം നല്‍കും. അതായത് വയറും തടിയും കുറയ്ക്കാനുള്ള ഗുണം.

സ്ത്രീ ശരീരത്തിന്

സ്ത്രീ ശരീരത്തിന്

സ്ത്രീ ശരീരത്തിന് ഏറെ നല്ലതാണ് ഉലുവ. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. സ്ത്രീകളുടെ മാറിട വളര്‍ച്ചയ്ക്കും ചര്‍മത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നുകൂടിയാണ് ഉലുവ. ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കുവാനും ഉലുവ ഏറെ നല്ലതാണ്.

ഇരുമ്പിന്റെ നല്ലൊരു ഉറവിടം

ഇരുമ്പിന്റെ നല്ലൊരു ഉറവിടം

ഇരുമ്പിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉലുവ. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്. കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നത് നല്ലൊരു അയേണ്‍ സിറപ്പ് ഗുണം നല്‍കും,

എളുപ്പത്തില്‍ പ്രസവം

എളുപ്പത്തില്‍ പ്രസവം

എളുപ്പത്തില്‍ പ്രസവം നടക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. മിതമായ അളവില്‍ ഗര്‍ഭകാലത്തു കഴിയ്ക്കുന്നതു നല്ലതാണ്. എന്നാല്‍ അമിതമായി കഴിയ്ക്കരുത്. ഇത് അബോര്‍ഷന് ഇടയാക്കും.

മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാല്‍ കുറവുളള അമ്മമാര്‍ക്കു കഴിയ്ക്കാവുന്ന ഉത്തമമായ ഭക്ഷണവസ്തു കൂടിയാണിത്. ഇത് കഞ്ഞിയായോ ഇതുപോലെ കുതിര്‍ത്തോ കഴിയ്ക്കാം.

English summary

Health Benefits Of Soaked Meti Seeds In An Empty Stomach

Health Benefits Of Soaked Meti Seeds In An Empty Stomach, Read more to know about,
Story first published: Friday, June 15, 2018, 10:45 [IST]
X
Desktop Bottom Promotion