Latest Updates
-
മെയ് 1 ഉഷ്ണതരംഗം: കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് ജീവന് ഭീഷണിയോ? അറിയേണ്ടതെല്ലാം -
അച്ഛനും അമ്മയുമാകാൻ ഇനി പ്രായം തടസ്സമല്ല; ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയിൽ പ്രതീക്ഷയോടെ ദമ്പതികൾ -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ഇൻഡോർ വഴികൾ പരീക്ഷിക്കൂ! -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുന്നവരാണോ? ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
മെറ്റ് ഗാലയ്ക്ക് മുന്നോടിയായി താരങ്ങളുടെ കഠിന തപസ്സ്; 72 മണിക്കൂർ കൊണ്ട് ആ രൂപമാറ്റം എങ്ങനെ? -
ബുദ്ധപൂർണിമയും സ്വാതി നക്ഷത്രവും: ഈ രാശിക്കാർക്ക് ജീവിതം മാറിമറിയും, ഭാഗ്യം കൂടെപ്പിറക്കും! -
മെയ് 2-3: ഗജകേസരിയും ധനയോഗവും ഒന്നിക്കുന്നു; സ്വർണ്ണവും വസ്തുവും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം! -
മെയ് ദിനം കരിയറിൽ വഴിത്തിരിവ്: ഈ രാശിക്കാർക്ക് ശമ്പള വർദ്ധനവും പുതിയ ജോലിയും തേടിയെത്തും -
മെയ് 1 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
കടുകരച്ച് കൂട്ടണം ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍
കടുകിനെ വലിപ്പത്തില്‍ കുഞ്ഞനാണ് എന്ന് പറഞ്ഞ് ഒരിക്കലും ചെറുതാക്കി കാണേണ്ട ആവശ്യമില്ല. കടുക് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പലര്‍ക്കും അറിയുകയില്ല എന്നതാണ് സത്യം. ഭക്ഷണത്തില്‍ രുചി കൂട്ടുന്ന ഒന്ന് മാത്രമല്ല കടുക് ഇതിന്റെ പിന്നില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ കടുകിലുണ്ട്. മിനറല്‍സ്, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം കടുകില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
പല ആരോഗ്യ ഗുണങ്ങള്‍ക്കും കാരണമാകുന്നുണ്ട് ഇത്തിരിക്കുഞ്ഞന് കടുക്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുക്. എന്നാല്‍ ഉപയോഗിക്കുന്നത് പല തരത്തിലാവാം. കടുക് അരച്ച് ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുക്.
കടുക് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം. കടുക് ഇത്തിരിക്കുഞ്ഞനാണെങ്കിലും അത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കാന്‍ കടുക് ഉപയോഗിക്കാം എന്ന് നോക്കാം.

പേശീവേദനക്ക് പരിഹാരം
പേശീവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണെങ്കിലും അതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. എന്നാല്‍ പേശീവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കടുക്. വേദനയുള്ളിടത്ത് കടുക് അരച്ച് ഇടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പേശീവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എത്ര വലിയ വേദനയാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുക്. മാത്രമല്ല കടുക് കഴിക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ പൊട്ടാസ്യവും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ പലരേയും അലട്ടുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാല്‍ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം കടുക് ചായ തയ്യാറാക്കുന്നത് നല്ലതാണ്. ഇത് കുടിച്ചാല്‍ അത് കഫത്തെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല തൊണ്ടവേദനക്കും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു കടുക് ചായ.

ശരീര വേദനക്ക് പരിഹാരം
ശരീര വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കടുക്. ഇത് ആര്‍ത്രൈറ്റിസ് വേദന ഇല്ലാതാക്കുന്നതിനും മറ്റ് ശരീരവേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കടുകെണ്ണ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ശരീരവേദനയെ ഇല്ലാതാക്കി ആരോഗ്യം നല്കുന്നു. ഇത് ദിവസവും രണ്ട് മൂന്ന് ദിവസം ചെയ്യുക. ഇത് ഏത് ശരീരവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് കടുക് മികച്ചതാണ്. കടുക് അരച്ച് കൂട്ടുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിച്ച് ഹൃദയത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ഹൃദയാഘാതം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കുന്നതിന് കഴിയുന്നു. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് കടുക് ഉപയോഗിക്കാവുന്നതാണ്.

വായ്നാറ്റത്തിന് പരിഹാരം
വായ്നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇവര്‍ക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു പരിഹാരമാണ് കടുക്. കടുക് അരച്ച് കലക്കി വായ് കഴുകുന്നത് കൊണ്ട് വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ അല്പം കടുകെണ്ണ കൊണ്ട് വായ്കഴുകുന്നത് കൊണ്ട് നമുക്ക് വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിനു ശേഷം നല്ല ശുദ്ധമായ വെള്ളത്തില്‍ വായ് കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്.

ക്യാന്‍സറിന് പരിഹാരം
ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടുക്. ഇത് കുടലിലെ ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍ എന്നീ ക്യാന്‍സറുകള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ കടുക് സഹായിക്കുന്നു. ഇതിലുള്ള ഫൈറ്റോ കെമിക്കല്‍സ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുക്.

പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം
പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കടുക്. ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ്, കാല്‍സ്യം എന്നിവയുടെ കലവറയാണ് കടുക്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ദന്തസംരക്ഷണത്തിന് കടുക് വളരെയധികം സഹായിക്കുന്നുണ്ട്. എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് കടുക് മികച്ചതാണ്.

ചുമയും ജലദോഷവും
ചുമയും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കടുക്. കടുക് അരച്ച് നെഞ്ചില്‍ ഇടുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം നല്കുന്നു. അതോടൊപ്പം ഇത് മൂലമുണ്ടാകുന്ന നെഞ്ച് വേദനക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കടുക് നല്ലതാണ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന്
ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കടുക്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പുകള്‍ തുടങ്ങി ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്ന ഘടകങ്ങളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനമാണ് മെറ്റബോളിസം. ഇതിന് കടുകിന്റെ ഉപയോഗം സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications