Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
പ്രമേഹത്തെ പിടിച്ച് കെട്ടും തൊട്ടാവാടി ഒറ്റമൂലി
ഒറ്റമൂലികളും ആരോഗ്യസംരക്ഷണവും വളരെയധികം നമ്മുടെ നാട്ടില്‍ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏത് വിധത്തിലും ഡോക്ടറെ കാണുന്നതിന് വേണ്ടി പോകുമ്പോള്‍ അല്പം ശ്രദ്ധിക്കണം. പണ്ട് കാലത്ത് പലപ്പോഴും ഒറ്റമൂലികള്‍ തന്നെയാണ് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും പണ്ടുള്ളവര്‍ മുട്ടു മടക്കാതിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പണ്ടുള്ളവര്‍ ഉപയോഗിച്ചിരുന്നത് പലപ്പോഴും ഒറ്റമൂലികള്‍ തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ നിരവധിയാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി തൊട്ടാവാടി മതി.
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്ന ഒന്നാണ് തൊട്ടാവാടി. തൊട്ടാവാടി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആണ്. ആരോഗ്യസംരക്ഷണത്തിന് തൊട്ടാവാടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് എങ്ങനെ ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയില്ല. തൊട്ടാവാടി ആരോഗ്യസംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

സന്ധിവേദന പരിഹരിക്കാന്‍
പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ് സന്ധിവേദന. ഇത്തരംഅവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് അല്പം തൊട്ടാവാടി മതി. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ് അതില്‍ അല്പം തേന്‍ മിക്സ് ചെയ്ത് ഇത് രാവിലെയും വൈകിട്ടും കഴിക്കുന്നത് സന്ധിവേദന പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അല്പം തൊട്ടാവാടി എടുത്ത് ഇത് കൊണ്ട് വെള്ളം തിളപ്പിച്ച് അതില്‍ കാല് കഴുകാവുന്നതാണ്. ഇത് സന്ധിവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തൊട്ടാവാടി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തൊട്ടാവാടി. മുപ്പത് മില്ലി തൊട്ടാവാടി ജ്യൂസ് കഴിക്കാവുന്നതാണ്. ദിവസവും രാവിലേയും വൈകുന്നേരവും ഇത് കഴിക്കണം. പത്ത് ദിവസത്തിനുള്ളില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പ്രകടമായ മാറ്റം കണ്ടെത്തുന്നതിന് കഴിയുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൊട്ടാവാടി.

പ്രാണികളുടെ കടിയേറ്റാല്‍
പ്രാണികളുടെ കടിയേറ്റാല്‍ അതിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൊട്ടാവാടി. ഇത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മൂലമുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിനെല്ലാം നല്ലൊരു ഔഷധമാണ് തൊട്ടാവാടി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വിഷജന്തുക്കള്‍ കടിച്ച ഭാഗത്ത് നീരൊഴിക്കുന്നത് നല്ലതാണ്.

ആരോഗ്യ ഗുണങ്ങള്‍ ധാരാളം
തൊട്ടാവാടിയുടെ വേരില്‍ പത്ത് ശതമാനത്തോളം ടാനിന് അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിന്റെ വിത്തില്‍ ഗാലക്ടോസ്, മനോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ആയുര്‍വ്വേദ പ്രകാരം പല വിധത്തിലുള്ള ഒറ്റമൂലികള്‍ക്കും വളരെയധികം ഉപയോഗപ്രദമായ ഒന്നാണ് തൊട്ടാവാടി എന്ന കാര്യത്തില്‍ സംശയം വേണ്ട. തൊട്ടാവാടിയിലെ ഔഷധമൂല്യം അത്ര തന്നെ വളരെ വലുതാണ്.

ആര്‍ത്തവ സമയത്തെ രക്തസ്രാവം
പല സ്ത്രീകളും അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം തൊട്ടാവാടി മതി. ഇതിന്റെ നീര് ഇടിച്ച് പിഴിഞ്ഞ് അതില്‍ അല്പം തേനും കൂട്ടി കഴിച്ചാല്‍ ആര്‍ത്തവ സമയത്തെ രക്തസ്രാവത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ത്രീകളുടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വളരെയധികം സഹായകമാണ് തൊട്ടാവാടി.

ചര്‍മ്മത്തിലെ അലര്‍ജി
പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തൊട്ടാവാടി ചതച്ച് നീരെടുത്ത് അത് എണ്ണ കാച്ചിത്തേക്കുകയും ചെയ്താല്‍ മതി. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് തൊട്ടാവാടി വളരെ നല്ലതാണ്.

ശ്വാസം മുട്ടിന് പരിഹാരം
ശ്വാസം മുട്ട് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് തൊട്ടാവാടി. കരിക്കിന് വെള്ളത്തില്‍ അല്പം തൊട്ടാവാടി നീര് മിക്സ് ചെയ്ത് കഴിച്ചാല്‍ അത് ശ്വാസം മുട്ടലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒറ്റമൂലി തൊട്ടാവാടിയില്‍ ഉണ്ടെന്നതിന് സംശയം വേണ്ട.

ചുമക്ക് പരിഹാരം
ചുമ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് തൊട്ടാവാടി. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് തേനില്‍ മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചുമക്ക് പരിഹാരം കാണുന്നതിനും പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചുമയും കഫക്കെട്ടും എല്ലാം ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മൂലക്കുരുവിന് പരിഹാരം
മൂലക്കുരു പലരും പുറത്ത് പറയാന്‍ മടിക്കുന്ന ഒന്നാണ്. എന്നാല്‍ മൂലക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൊട്ടാവാടി. തൊട്ടാവാടി പാലില്‍ കലക്കി കുടിക്കുന്നത് കൊണ്ട് മൂലക്കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. മാത്രമല്ല മൂലക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ഒറ്റമൂലിയാണ് ഇത്.

നല്ല ഉറക്കത്തിന്
നല്ല ഉറക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൊട്ടാവാടി. അല്പം തൊട്ടാവാടിയുടെ ഇല എടുത്ത് അത് വെള്ളത്തിലിട്ട് തിളപ്പിച്ച് കിടക്കുന്നതിന് മുന്‍പ് കുടിക്കണം. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വളരെ മികച്ചതാണ്.



Click it and Unblock the Notifications