For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്തി കുടംപുളിയിട്ടത്, ഹൃദയാരോഗ്യം ലക്ഷ്യം

|

മീന്‍ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല എന്ന അവസ്ഥ ഇന്നത്തെ പലരുടേയും പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഉണക്കമീനെങ്കിലും ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും മത്സ്യത്തിന്റെ കാര്യത്തില്‍ മത്തി തന്നെയാണ് രാജാവ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം മത്തിയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മത്തി കഴിക്കുന്നത് നല്ലതാണ്.

<strong>Most read: തടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫല</strong>Most read: തടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫല

എന്നാല്‍ പലപ്പോഴും മത്തി കഴിക്കുന്നതിനേക്കാള്‍ മത്തി വെക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നോക്കാം. ഏത് മത്സ്യത്തേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് മത്തിയില്‍. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മത്തിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്തി. ധൈര്യമായിട്ട് മത്തി കഴിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ കുറക്കുന്നതിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍ മത്തി കഴിക്കുന്നതിലൂടെ അത് കൊളസ്‌ട്രോളിനെ കുറക്കുന്നു. മാത്രമല്ല ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മത്തി സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തി. സ്ഥിരമായി മത്തി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വളരെ കൃത്യമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്തി. രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനും ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നുണ്ട്.

പ്രോട്ടീന്‍ ധാരാളം

പ്രോട്ടീന്‍ ധാരാളം

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തി. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കോശങ്ങളുടെ വളര്‍ച്ചക്കും എല്ല് തേയ്മാനം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു മത്തി കഴിക്കുന്നതിലൂടെ 37 ഗ്രാമില്‍ അധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തി എന്നതു കൊണ്ട് തന്നെ ധാരാളം കഴിക്കാന്‍ ശ്രമിക്കുക.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് മത്തിയില്‍. പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതില്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ മത്തി ഒരിക്കലും ഒഴിവാക്കേണ്ട ആവശ്യമില്ല.

 ഹൃദ്രോഗത്തിന് പരിഹാരം

ഹൃദ്രോഗത്തിന് പരിഹാരം

ഹൃദ്രോഗം ഇന്നത്തെ കാലത്ത് ഏറ്റവും വില്ലനാവുന്ന ഒന്നാണ്. ഏത് അവസ്ഥയില്‍ ആര്‍ക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടാവും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഹൃദ്രോഗം. അതിനെ തകര്‍ക്കുന്നതിന് വളരെയധികം സഹായിക്കുന്നു മത്തിയുടെ ഉപയോഗം. മത്തി കഴിക്കുന്നതിലൂടെ അത് ഹൃദയാഘാതത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നത്

ശരീരഭാരം നിയന്ത്രിക്കുന്നത്

ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്തി. അതുകൊണ്ട് തന്നെ മത്തി കഴിക്കുന്നത് കൊണ്ട് അമിത വണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മത്തി. മത്തി കഴിക്കുന്നവരില്‍ ശരീരത്തില്‍ കൊഴുപ്പ് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മത്തി.

English summary

health benefits of sardines curry

We have listed some health benefits of sardine curry, read on.
Story first published: Tuesday, December 18, 2018, 17:21 [IST]
X
Desktop Bottom Promotion