For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പും കുരുമുളകും നാരങ്ങയും: രോഗത്തിന് പ്രതിവിധി

ഉപ്പ്, കുരുമുളക്, നാരങ്ങ എന്നീ മൂന്ന് കൂട്ടുകളിലൂടെ ഏത് രോഗത്തേയും നമുക്ക് പ്രതിരോധിയ്ക്കാം

|

ഉപ്പും കുരുമുളകും നാരങ്ങയും, ഇവ മൂന്നും ചേര്‍ന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുക. ഇത് ഭക്ഷണത്തിന് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഏത് ആരോഗ്യ പ്രശ്‌നത്തിനും നല്ലൊരു ഒറ്റമൂലിയാണ് ഊ മൂന്ന് മിശ്രിതങ്ങളും എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മള്‍ പ്രതീക്ഷിക്കാത്ത പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. കുരുമുളക് മാത്രമല്ല നാരങ്ങയും ഉപ്പും എല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഉപ്പ്, കുരുമുളക്, നാരങ്ങ ഇവ ചേര്‍ന്നാല്‍ സാലഡ് മാത്രമല്ല ഉണ്ടാവുക ഇതിലുപരിയായി പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ കൂട്ട് എന്നതാണ് സത്യം. നല്ലൊരു മരുന്നാണ് ഈ മൂന്ന് കൂട്ടുകളും. പലവിധ അസുഖങ്ങള്‍ക്കും ഈ കൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. നമ്മളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന തലവേദന, ജലദോഷം എന്നിവയെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് ഇവ എന്നതാണ് സത്യം.

സ്ഥിരമായി നമ്മളെ വലക്കുന്ന രോഗങ്ങള്‍ എന്നതിലുപരി അല്‍പം ഗൗരവത്തോടെ കാണേണ്ടുന്ന രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ കൂട്ടുകള്‍. പല വിധത്തില്‍ ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും പല വിധത്തില്‍ ആണ് ഇത്തരം കൂട്ടുകള്‍ നിങ്ങളെ സഹായിക്കുന്നത്. എന്തൊക്കെ രോഗങ്ങളെയാണ് ഈ മൂന്ന് കൂട്ടുകളും പ്രതിരോധിയ്ക്കുന്നത് എന്ന് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും നമ്മളെ അനാരോഗ്യത്തിലേക്ക് നയിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉപ്പും കുരുമുളകും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് മികച്ചതാണ്.

 തൊണ്ട വേദനക്ക് ആശ്വാസം

തൊണ്ട വേദനക്ക് ആശ്വാസം

പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൊണ്ട വേദന. ഇത് വേദനയുണ്ടാക്കുക എന്നതിലുപരി പല വിധത്തില്‍ ഇത് ആരോഗ്യത്തിന് ശല്യമായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ തൊണ്ട വേദന വന്നാല്‍ അതിന് പരിഹാരം കാണുന്നതിന് പല വിധത്തില്‍ മരുന്നുകള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ വീട്ടുവൈദ്യമാണ് ഇത്. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, അരടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ഇടയ്ക്കിടക്ക് കവിള്‍ കൊള്ളുക.

മൂക്കടപ്പ് മാറ്റാന്‍

മൂക്കടപ്പ് മാറ്റാന്‍

മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ങളും നമ്മുടെ ജീവിതത്തിലെ അപ്രതീക്ഷിത അതിഥിയായിരിക്കും. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു കുരമുളക് നാരങ്ങ വെള്ളം. പെട്ടെന്നുള്ള ആശ്വാസം നല്‍കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈ പാനീയം. മൂക്കടപ്പിന് ഉത്തമൗഷധമാണ് ഇത്. കുരുമുളക്, കറുവപ്പട്ട, ജീരകം, ഏലക്കായ എന്നിയെല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് ഇടയ്ക്കിടയ്ക്ക് കുടിക്കാം. ഇത് പെട്ടെന്ന് തന്നെ മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ഹള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഗാലസ്റ്റോണ്‍ മാറാന്‍

ഗാലസ്റ്റോണ്‍ മാറാന്‍

ആമാശയത്തിനകത്ത് അടിഞ്ഞു കൂടുന്ന ക്രിസ്റ്റലുകളാണ് പിന്നീട് ഗാലസ്റ്റോണ്‍ ആയി രൂപാന്തരം പ്രാപിയ്ക്കുന്നത്. ഇതിന് അല്‍പം ഒലീവ് ഓയിലില്‍ അല്‍പം നാരങ്ങാ നീരും അല്‍പം കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിയ്ക്കുക. ഇത് സ്റ്റോണ്‍ ഇല്ലാതാക്കും. മാത്രമല്ല ആമാശയ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

വായ്പ്പുണ്ണിന്

വായ്പ്പുണ്ണിന്

വായ്പ്പുണ്ണ് എപ്പോള്‍ ആര്‍ക്ക് വരും എന്ന് പറയാന്‍ കഴിയില്ല. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തേയും മനസ്സിനേയും അസ്വസ്ഥമാക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് കുരുമുളക് ഉപ്പ് നാരങ്ങ നീര് മിശ്രിതം. ഒരു തവണത്തെ ഉപയോഗത്തിലൂടെ തന്നെ ഇത് വായ്പ്പുണ്ണ് മാറ്റുന്നു. ഇതെല്ലാം കൂടി അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇടയ്ക്കിടയ്ക്ക് കവിള്‍ കൊള്ളുക.

തടി കുറയാന്‍

തടി കുറയാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കുരുമുളകും ഉപ്പും ചേര്‍ന്ന മിശ്രിതം. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തുകയും തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അല്‍പം നാരങ്ങാ നീരും അല്‍പം കുരുമുളക് പൊടിയും കൂടി തേനില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല അമിതവണ്ണമെന്ന പ്രശ്‌നത്തെ ചെറുക്കുകയും ചെയ്യുന്നു. പെട്ടെന്ന് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

 ഛര്‍ദ്ദി

ഛര്‍ദ്ദി

ഛര്‍ദ്ദി പലകാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇതിനെ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് നാരങ്ങ നീരും കുരുമുളകും ഉപ്പും ചേര്‍ന്ന മിശ്രിതം കഴിക്കുക എന്നത്. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഛര്‍ദ്ദിയ്ക്കും പരിഹാരമാണ് ഇവ. നാരങ്ങ നീര് എപ്പോഴും ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഏത് അവസ്ഥയിലും ഇത് ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്നതാണ്. ഇത് എല്ലാ വിധത്തിലും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു

ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ബാധിക്കുന്ന ഒന്നാണ് ആസ്ത്മ. പല കാരണങ്ങളും അലര്‍ജികളും എല്ലാം ആസ്തമക്ക് പിന്നില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ആസ്ത്മയെ പരിഹരിക്കാന്‍ മുകളില്‍ പറഞ്ഞ മിശ്രിതം വളരെ മികച്ചതാണ്. ആസ്ത്മയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഈ കൂട്ടുകള്‍ മുന്നില്‍ തന്നെ. ഇതിനോടൊപ്പം അല്‍പം തുളസിയില നീരു കൂടി പിഴിഞ്ഞ് കഴിച്ചാല്‍ മതി. പെട്ടെന്ന് തന്നെ ആസ്തമയെന്ന ശല്യത്തെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ച് ചെയ്യേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം.

പല്ലുവേദന

പല്ലുവേദന

ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് പല്ല് വേദന. പല്ല് വേദനയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് ഈ കൂട്ടുകള്‍ ചേര്‍ക്കുന്നത്. പല്ലുവേദനയെ പ്രതിരോധിയ്ക്കാനും ഈകൂട്ടുകള്‍ ഉപയോഗിക്കാം, ഇവ മൂന്നും കൂടി അല്‍പാല്‍പമായി മിക്‌സ് ചെയ്ത് ഇതുപയോഗിച്ച് പല്ല് തേച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ പല്ലു വേദനയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും പല്ലിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ ഇത് നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

പനിയും ജലദോഷവും

പനിയും ജലദോഷവും

പനിയും ജലദോഷവും പല വിധത്തില്‍ നമ്മളെ കുഴക്കുന്നു. പനിക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ഇത്. പനിയും ജലദോഷവും ഏത് സമയത്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഇതില്‍ നാരങ്ങാ നീരിനു പകരം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഏത് പനിയും പമ്പ കടക്കും. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മിശ്രിതം സഹായിക്കുന്നു.

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത്

പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്ന് രക്തം വരാവുന്നതാണ്. ചിലരില്‍ ഇത് അല്‍പം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ചിലരിലാകട്ടെ ഇത് അത്ര ആരോഗ്യ പ്രശ്‌നമായിരിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയുന്നു. മൂക്കില്‍ നിന്നും രക്തം വരുന്നതും നാരങ്ങ നീരിലൂടെ പ്രതിരോധിയ്ക്കാം. നാരങ്ങ നീരില്‍ അല്‍പം മൂക്കിനുള്ളില്‍ ഒഴിച്ച് കൊടുത്താല്‍ മതി. ഇത് മൂക്കില്‍ നിന്നും രക്തം വരുന്നത് ഉടന്‍ തടയുന്നു.

English summary

health benefits of salt and pepper mix

We have listed some health benefits of lemon, pepper and salt mixture, read on.
Story first published: Wednesday, May 2, 2018, 17:20 [IST]
X
Desktop Bottom Promotion