Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
ഇസ്ലാം നിസ്‌കാരം വെറും പ്രാര്‍ത്ഥന മാത്രമല്ല
നിസ്‌കാരത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഇസ്ലാം മതത്തില്‍ പെട്ടവര്‍ നിസ്‌കരിക്കുന്നത് അവരുടെ ജീവിതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ്. മത വിശ്വാസമനുസരിച്ച് അഞ്ച് നേരവും നിസ്‌കരിക്കണം എന്നാണ് വിശ്വാസം. അല്ലാത്ത ഒരാളെ ഒരിക്കലും ഇസ്ലാം മതവിശ്വാസിയായി കണക്കാക്കാനാവില്ല എന്നാണ് പറയുന്നത്. എന്നാല്‍ നിസ്‌കാരം എന്നു പറയുന്നത് വെറും പ്രാര്‍ഥന മാത്രമല്ല. അതിന് ചില ആരോഗ്യവശങ്ങള്‍ കൂടിയുണ്ട് എന്നതാണ് അടിസ്ഥാന സത്യം. നിസ്‌കരിക്കുന്നയാള്‍ക്ക് വിശ്വാസത്തോടൊപ്പം തന്നെ ആരോഗ്യവും മാനസികവുമായ ആരോഗ്യവും ലഭിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
ഒരിക്കലും വഴിപാട് പോലെ ചെയ്യേണ്ട ഒന്നല്ല നിസ്‌കാരം. അതിന്റേതായ സമയമെടുത്ത് ചെയ്യേണ്ടതാണ് ഇത്. ദിവസവും നിസ്‌കരിക്കുന്നതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം ആരോഗ്യവും ഫിറ്റ്‌നസ്സും കൂടി ലഭിക്കുന്നു എന്നുള്ളതാണ്. മതപരമായും ആരോഗ്യപരമായും ആത്മീയപരമായും മികച്ചു നില്‍ക്കുന്ന ഒന്നാണ് നമസ്‌കാരം. നമസ്‌കാരം ചെയ്യുന്നതിലൂടെ ദൈവത്തെ കൂടുതല്‍ അടുത്തറിയാനും ഇതിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കാനും സാധിക്കുന്നു.
മാത്രമല്ല നമ്മുടെ മാനസിക നിലക്കു കൂടി വളരെ നല്ല മാറ്റം കൊണ്ട് വരുന്നതിന് നിസ്‌കരിക്കുന്നതിലൂടെ സാധിക്കുന്നു. ഓരോ മതങ്ങള്‍ക്കും ഓരോ തരത്തിലുള്ള വിശ്വാസങ്ങളാണ് ഉള്ളത്. ഇത് തന്നെയാണ് പലപ്പോഴും പല വിധത്തിലും നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നതും. നിസ്‌ക്കരിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മനസ്സും ശരീരവും ശുദ്ധിയാവുന്നു
ദിവസവും അഞ്ച് നേരം നിസ്‌കരിക്കുന്നയാളുടെ ആരോഗ്യവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. ഈ അഞ്ചു നേരവും കൈ, കാല്‍ മുഖം, ചെവി, കൈ മുട്ട് എന്നിവയെല്ലാം കഴുകുന്നതിനാല്‍ ഇവിടെയുള്ള അണുക്കളെ തടയുന്നു. കൂടാതെ ഇത് ശരീരത്തിന് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും എല്ലാം ഒരേ പോലെ ലഭിക്കുന്ന ഒന്നാണ് നമസ്‌കരിക്കുന്നത്.

വായ കഴുകുന്നത് നല്ലതിന്
നിസ്‌കരിക്കുന്നതിനു മുന്‍പായി ശരീരത്തിന്റെ ഓരോ ഭാഗവും നമ്മള്‍ വൃത്തിയാക്കുന്നു. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് വായ് കഴുകുന്നത്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല നിസ്‌കരിക്കുന്നതിന്റെ ഭാഗമായി വായ കഴുകുന്നത് പല അലര്‍ജികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇത് വായ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അണുക്കളെ തുരത്തുകയും ചെയ്യുന്നു.

ശുദ്ധമായ വെള്ളം നല്ലത്
ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ഊര്‍ജ്ജസ്വലമാക്കുന്നു. കൂടാതെ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരികോര്‍ജ്ജം അകറ്റി ക്ഷീണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്തരത്തില്‍ ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത്. എല്ലാ വിധത്തിലും ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അണുക്കളെ നിയന്ത്രിക്കുന്നു
അഞ്ച് നേരവും കൈ കഴുകുന്നതിനാല്‍ ഇത് അണുക്കളെ നിയന്ത്രിക്കുന്നു. ഇതിലൂടെ തന്നെ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് തടയുന്നു. വൃത്തിയോടെയാണ് എല്ലാവരും പ്രാര്‍ത്ഥനക്ക് തയ്യാറെടുക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

ചെവിയുടെ സുരക്ഷയ്ക്കും
നിസ്‌കരിക്കുമ്പോള്‍ ചെവിയും നാം കഴുകാറുണ്ട്. പ്രാര്‍ത്ഥനയ്ക്കു മുന്‍പുള്ള ശുചീകരമമാണ് പ്രധാന ലക്ഷ്യമെങ്കിലും ചെവിയില്‍ വിരല്‍ ഉപയോഗിച്ച് തടവുന്നത് നല്ല മസ്സാജിന്റെ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനയിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

മൂക്കിനേയും സംരക്ഷിക്കുന്നു
നിസ്‌കരിക്കുന്നതിന്റെ ഭാഗമായി ഓരോ തവണയും മൂക്കും വായയും കഴുകുന്നത് ചുമ, പെട്ടെന്നുള്ള പനി എന്നിവയില്‍ നിന്നെല്ലാം നമ്മെ സംരക്ഷിക്കുന്നു. ഇത്തരം ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ലെങ്കില്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

മാനസിക സമ്മര്‍ദ്ദം ഇല്ല
ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം ഒരു രോഗം എന്നതിലുപരി രോഗലക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് നല്ലൊരു ആരോഗ്യപരമായ കാര്യമാണ് നിസ്‌കരിക്കുന്നത്. നിസ്‌കരിക്കുമ്പോഴും അതിനു ശേഷം നമ്മുടെ മനസ്സിലെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രാര്‍ത്ഥനയ്ക്ക് കഴിയും. നമ്മുടെ എല്ലാ തരലം വിഷമങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി അല്‍പ നേരമെങ്കിലും മനസ്സിനെ ശാന്തമാക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയും എന്നതാണ് സത്യം.

മുഖത്തിനും നല്ലത്
ചര്‍മ്മത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുഖം കഴുകുന്നത്. നിസ്‌കരിക്കുന്നതിനായി അഞ്ച് പ്രാവശ്യമെങ്കിലും മുഖവും കൈയ്യും കാലും കഴുകുന്നു. ഇത് നല്ലതാണ്. മുഖം കഴുകുന്നത് മുഖത്തെ എണ്ണമയം നീക്കുന്നു കൂടാതെ മുഖത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളേയും ചെറുക്കുന്നു.

കാല്‍ കഴുകുന്നത്
കാല്‍ കഴുകുന്നതിനും പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ഇത് കാലിലെ അഴുക്കിനേയും ഫംഗസ് ബാധയേയും തടയുന്നു. കൂടാതെ കാല്‍ ഉരച്ചു കഴുകുന്നതിലൂടെ രക്ത ചംക്രമണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രമേഹം മൂലമുണ്ടാകുന്ന കാല്‍ വേദനയ്ക്ക് മികച്ച പരിഹാരമാണിത്.

മാനസിക സന്തോഷം നല്‍കുന്നു
മാനസിക സന്തോഷത്തിനു കൂടി നമസ്‌കാരം ഇടനല്‍കുന്നു. യോഗ ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉന്‍മേഷത്തിന്റെ എത്രയോ ഇരട്ടിയാണ് നിസ്‌കരിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

അമിത വണ്ണം കുറയ്ക്കുന്നു
എന്നും നിസ്‌കരിക്കുന്നതിന്റെ ഫലമായി ശരീരത്തിലുള്ള അമിത കലോറി ഇല്ലാതാവുന്നു. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ആരോഗ്യവും നല്‍കുന്നു. നിസ്‌കരിക്കുന്നതിലെ പല പൊസിഷനുകളും പലപ്പോഴും അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മാനസികമായി സന്തോഷം ലഭിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തേയും സഹായിക്കുന്നു.

ദൈവവിശ്വാസം
എല്ലാത്തിനുമുപരിയായി ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും നിസ്‌കരിക്കുന്നതിലൂടെ കഴിയുന്നു. പ്രാര്‍ത്ഥന വഴിപാടല്ലെന്ന തോന്നല്‍ ഉണ്ടായാല്‍ ശാരീരികവും മാനസികവുമായ സന്തോഷവും ആരോഗ്യവും എന്നും നിലനില്‍ക്കും.

രക്ത ചംക്രമണം ഊര്‍ജ്ജസ്വലം
ശരീരത്തിലെ രക്ത ചംക്രമണം ഊര്ജ്ജസ്വലതയോടെ നടക്കുന്നു. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ശാരീരികോര്‍ജ്ജവും ലഭിക്കുന്നു.

ധ്യാനത്തിനു തുല്യം
പലരും മനസ്സിന്റെ സമാധാനം നിലനിര്‍ത്താന്‍ ധ്യാനവും മറ്റും ശീലമാക്കുന്നവരുണ്ട്. അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ സമാധാനം നിസ്‌കരിക്കുന്നതിലൂടെ ഓരോ ഭക്തനും ലഭിക്കുന്നു. മാനസിക സന്തോഷം നിലനിര്‍ത്തുന്നതിനും പ്രാര്‍ത്ഥന ഒരു ഉപാധിയാണ്.

ആത്മീയമായ സംതൃപ്തി
ആത്മീയമായ സംതൃപ്തി ഓരോരുത്തരിലും നിറയ്ക്കുന്നു. തങ്ങള്‍ ദൈവത്തോടടുക്കുകയാണെന്ന സത്യം മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും നമസ്‌കാരം വെറം ദിനചര്യമാത്രമായിരിക്കില്ല.

മസിലിനെ ബലപ്പെടുത്തുന്നു
ദിവസവും അഞ്ച് നേരവും നിസ്‌കരിക്കുന്നതിലൂടെ മസിലിനെ ബലപ്പെടുത്തുകയും ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആര്‍ത്രൈറ്റിസില്‍ നിന്നും സംരക്ഷിക്കാനും നിസ്‌കാരത്തിലൂടെ കഴിയുന്നു.

കഴുത്തിനെ സരക്ഷിക്കുന്നു
കഴുത്തിന് ഏറ്റവും നല്ലൊരു വ്യായാമമാണ് നിസ്‌കരിക്കുന്നതിലൂടെ ലഭിക്കുന്നത്. കഴുത്തിലെ സന്ധികളിലുണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു. തലവേദന, മൈഗ്രേന്‍ തുടങ്ങിയവയ്ക്ക് ആശ്വാസം നല്‍കുന്നു.



Click it and Unblock the Notifications











