For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായഇല ഇങ്ങനെയെങ്കില്‍ ക്യാന്‍സര്‍ വരെ ഭയപ്പെടും

പപ്പായ ഇലയും പൂവും എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് നമുക്ക് നല്‍കുന്നതെന്ന് നോക്കാം

|
പപ്പായയുടെ ഇല ഇങ്ങനെയെങ്കില്‍ ക്യാന്‍സര്‍ വരെ ഭയപ്പെടും

ക്യാന്‍സര്‍ എന്നും നമുക്ക് ഭീതിയുണ്ടാക്കുന്ന ഒരു രോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ക്യാന്‍സര്‍ പോലുള്ള ഒരു രോഗം വന്നാല്‍ അത് ജീവിതത്തെ വളരെ വലിയ തോതില്‍ തന്നെ ബാധിക്കുന്നു. പലപ്പോഴും ക്യാന്‍സറിനെ ഇത്രയധികം തീവ്രമാക്കുന്നത് കൃത്യമായ രോഗനിര്‍ണയം നടത്താത്തതാണ്. പലപ്പോഴും നമ്മുടെ അവസ്ഥ ഭീകരമാവുന്നത് ഇത് കൊണ്ട് തന്നെയാണ്. എന്നാല്‍ ക്യാന്‍സറിനെ വരാതെ സൂക്ഷിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

പപ്പായ നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പപ്പായയുടെ ആരാധകരാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പപ്പായ മാത്രമല്ല ഇതിന്റെ ഇലയും പൂവും വരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. നിരവധി ആരോഗ്യ-സൗന്ദര്യഗുണങ്ങള്‍ പപ്പായയിലുണ്ട്. എന്നാല്‍ പപ്പായയില്‍ ഉള്ളതിനേക്കാള്‍ ഗുണങ്ങള്‍ ഇതിന്റെ ഇലയിലും പൂവിലുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.ക്യാന്‍സര്‍ എന്ന മഹാമാരിയ തടയാന്‍ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും എന്നത് സത്യമാണ്.

ഈ ലക്ഷണങ്ങള്‍ ശരീരം നല്‍കും അപകടസൂചനഈ ലക്ഷണങ്ങള്‍ ശരീരം നല്‍കും അപകടസൂചന

ക്യാന്‍സര്‍ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പപ്പായ പഴം കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ മുന്നില്‍ തന്നെയാണ്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പപ്പായ ഇലയും പൂവും കായും ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

കൃത്യമായ രോഗനിര്‍ണയം നടത്താത്തതാണ് പലപ്പോഴും ക്യാന്‍സറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിച്ചാല്‍ അത് പെട്ടെന്ന് തന്നെ ക്യാന്‍സര്‍ പൂര്‍ണമായും മാറുന്നതിന് സഹായിക്കുന്നു. എന്നാല്‍ പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്‍മാരെ പലപ്പോഴും വലക്കുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഇതിന് പരിഹാരം കാണാന്‍ പപ്പായക്കും ഇലക്കും പൂവിനും കഴിയുന്നു. ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാനും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പുരുഷന്‍മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും. പപ്പായയുടെ ഇലയും പൂവും ചേര്‍ത്ത് ചായയുണ്ടാക്കി കഴിച്ചാല്‍ മതി. ഇത് പുരുഷന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

എപ്പോഴും ദഹന പ്രശ്‌നങ്ങള്‍ക്ക് ഒരു കരുതല്‍ നമുക്ക് വേണം. കാരണം എപ്പോഴാണ് ഇത് നമ്മളെ വലക്കുന്നത് എന്ന പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പപ്പായ മികച്ചതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും ഇരകളായിട്ടുണ്ടാവും. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒന്നാണ് ആര്‍ത്തവ സംബന്ധമായ വേദന. ഇത് പലപ്പോഴും ആരോഗ്യത്തിനും വരെ ഭീഷണിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും പരിഹാരമാണ് പപ്പായ ഇല. ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ മതി. ഇത് ആര്‍ത്തവ വേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആര്‍ത്തവ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

ഡെങ്കിപ്പനി

ഡെങ്കിപ്പനി

ഡെങ്കിപ്പനിക്ക് പപ്പായ ഇല കൊണ്ട് എത്രത്തോളം ഉപയോഗമുണ്ടെന്ന് നമുക്കെല്ലാം അറിയാം. പല വിധത്തിലാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഇല ഉപയോഗിക്കുന്നത്. പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. ഇത് ഇടിച്ച് പിഴിഞ്ഞ് ചാറെടുത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പപ്പായ ഇല.

തിമിരത്തെ പ്രതിരോധിയ്ക്കുന്നു

തിമിരത്തെ പ്രതിരോധിയ്ക്കുന്നു

പ്രായാധിക്യം പലരേയും തിമിരം എന്ന അവസ്ഥയിലേക്ക് തള്ളിവിടുന്നു. അതിന് പ്രതിരോധിക്കാന്‍ സഹായിക്കുന്നു പപ്പായ ഇല. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു പപ്പായ. തിമിരത്തെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ഇലയും പൂവും വളരെ പ്രധാനമായ പങ്കാണ് വഹിയ്ക്കുന്നത്.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നതിനു മുന്‍പേ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പലരും ഇരയാവാറുണ്ട്. ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പപ്പായ ഇലയും കായും എല്ലാം. അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കുന്നതിനും ചര്‍മ്മത്തിന് കൂടുതല്‍ പ്രസരിപ്പും തിളക്കവും ലഭിയ്ക്കാനും പപ്പായ ഇല ടീ കഴിയ്ക്കുന്നത് സഹായിക്കും.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് അതിന് പരിഹാരം കാണാന്‍ പപ്പായ കഴിച്ചാല്‍ മതി. പപ്പായ മാത്രമല്ല നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള എന്‍സൈമുകളാണ് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ ഒരു കാരണവശാലും പേടിക്കേണ്ടതില്ല.

 ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്മാണ് പപ്പായ ഇലയും കായും പൂവും എല്ലാം. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തകോശങ്ങളിലെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നു പപ്പായ.

 അള്‍സറിനെ മറക്കാം

അള്‍സറിനെ മറക്കാം

അള്‍സര്‍ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നം വേറെ ഇല്ല. അത്രയേറെ പ്രശ്‌നമാണ് അള്‍സര്‍. ഇതിനെ പ്രതിരോധിയ്ക്കുന്നതിന് പപ്പായയുടെ ഇലയും പൂവും കഴിച്ചാല്‍ മതി. ഇത് അള്‍സറിനെ എന്നന്നേക്കുമായി ഇല്ലാതാക്കി, ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പ്രതിസന്ധി ഉണ്ടാക്കുന്നു അള്‍സര്‍.

 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും വിപരീതമാവുന്നതിന്റെ ഫലമായി ഉണ്ടാവുന്ന രോഗാവസ്ഥയാണ്. കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിതശൈലിയോടൊപ്പം കൂടെക്കൂടിയ ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന പ്രതിരോധിയ്ക്കാന്‍ പപ്പായയുടെ പൂവിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. ഇത് ഏത് കൊളസ്‌ട്രോളിനേയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ നമുക്ക് പരിഹരിക്കാവുന്നതാണ്.

 മുഖക്കുരു പ്രതിരോധിയ്ക്കാന്‍

മുഖക്കുരു പ്രതിരോധിയ്ക്കാന്‍

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും പപ്പായ മികച്ചതാണ്. ഇത് പെട്ടെന്ന് തന്നെ മുഖക്കുരുവിനെ പ്രതിരോധിക്കാനും മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും വരെ ഇല്ലാതാക്കുന്നു.

 മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍

മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. പല വിധത്തിലും ഇത് ആരോഗ്യത്തേയും സൗന്ദര്യത്തേയും ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാനും ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും, അരിമ്പാറ, പാലുണ്ണി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിനും പപ്പായ ഇല സഹായിക്കുന്നു.

English summary

health benefits of papaya flowers and leaf

Here are some health benefits of eating papaya, papaya leaves and flower.
Story first published: Saturday, April 28, 2018, 12:31 [IST]
X
Desktop Bottom Promotion