For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയരക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധംസര്‍പ്പഗന്ധിയില്‍

|

പാഴ്‌ചെടികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാതെ വളരുന്ന ചെടിയായാണ് പലപ്പോഴും സര്‍പ്പഗന്ധിയെ കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി. ഇതിന്റെ വേരാണ് ആരോഗ്യ ഗുണങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലും സര്‍പ്പഗന്ധിക്ക് ഉള്ള പ്രാധാന്യം ചില്ലറയല്ല. നാട്ടു വൈദ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സര്‍പ്പഗന്ധി. പാമ്പിന്‍ വിഷത്തിന് വരെ സഹായിക്കുന്നതാണ് സര്‍പ്പഗന്ധി.

പല രോഗങ്ങള്‍ക്കും ഉള്ള മറുമരുന്നാണ് സര്‍പ്പഗന്ധിയില്‍ ഉള്ളത്. സര്‍പ്പഗന്ധിയില്‍ നിന്ന് റിസര്‍പ്പിന്‍, അജ്മാലൂന്‍ എന്ന ആല്‍ക്കലോയ്ഡുകളാണ് രക്തസമ്മര്‍ദ്ദത്തിന് എതിരേ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ന് നാസം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെടികളില്‍ ഒന്നാണ് സര്‍പ്പഗന്ധി.

<strong>Most read: ഉറക്കത്തില്‍ ഉമിനീരൊലിക്കുന്നുവോ, സൂചന പറയുന്നത്‌</strong>Most read: ഉറക്കത്തില്‍ ഉമിനീരൊലിക്കുന്നുവോ, സൂചന പറയുന്നത്‌

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വളര്‍ത്തേണ്ട ഒന്നാണ് സര്‍പ്പഗന്ധി. നാട്ടുവൈദ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. ഇതിന്റെ വേരുകള്‍ക്ക് സര്‍പ്പത്തിന്റെ ഗന്ധമാണ് എന്നതുകൊണ്ടാണ് ഇതിനെ സര്‍പ്പഗന്ധി എന്ന് പറയുന്നത്. എന്തൊക്ക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നുണ്ട് എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് സര്‍പ്പഗന്ധി. സര്‍പ്പഗന്ധിയില്‍ നിന്നും ലഭിക്കുന്ന സെര്‍പ്പാലിന്‍ ആണ് രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന രക്തസമ്മര്‍ദ്ദമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് സര്‍പ്പഗന്ധി. എത്ര വലിയ രക്തസമ്മര്‍ദ്ദമാണെങ്കില്‍ പോലും അതിനെയെല്ലാം നിയന്ത്രിക്കുന്ന ദിവ്യൗഷധം നിര്‍മ്മിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. കഷായത്തിലെ പ്രധാന കൂട്ടുകളില്‍ ഒന്നാണ് സര്‍പ്പഗന്ധി.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. സര്‍പ്പഗന്ധിയുടെ വേരാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ഹൃദയത്തിലേക്കുള്ള സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിന്റെ വേര് ചവക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെയധികം ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മികച്ചതാണ് സര്‍പ്പഗന്ധി.

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും മൂലം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ഉത്കണ്ഠയെ കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ഡിപ്രഷന്‍ ഉള്ളവര്‍ക്ക് സര്‍പ്പഗന്ധി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എങ്ങനെ കഴിക്കണം എന്നത് കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

 നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. ആയുര്‍വ്വേദമനുസരിച്ച് നല്ല ഉറക്കത്തിനുള്ള മരുന്നായി സര്‍പ്പഗന്ധി ഉപയോഗിക്കാവുന്നതാണ്. പണ്ട് കാലം മുതല്‍ തന്നെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന നാട്ടു മരുന്നായി ഉപയോഗിച്ച് വരുന്നുണ്ട്. ഉറക്കമില്ലാത്തവര്‍ക്ക് 250 മില്ലി ഗ്രാം വീതം രണ്ട് നേരമായി കഴിക്കാവുന്നതാണ്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. ഒരാഴ്ച കഴിച്ച് നോക്കൂ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

സര്‍പ്പ വിഷത്തിന് പരിഹാരം

സര്‍പ്പ വിഷത്തിന് പരിഹാരം

സര്‍പ്പ വിഷത്തിന് പരിഹാരം കാണുന്നതിനും സര്‍പ്പഗന്ധി ഉപയോഗിക്കുന്നുണ്ട്. ഇത് പാമ്പിന്‍ വിഷത്തെ ഇല്ലാതാക്കുന്നതിനും സര്‍പ്പ വിഷത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. സര്‍പ്പം എന്ന പേരുള്ളത് കൊണ്ടല്ല ഇത് സര്‍പ്പ വിഷത്തെ പരിഹരിക്കുന്നത്. എന്നാല്‍ സര്‍പ്പവിഷത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന നാടന്‍ മരുന്നാണ് സര്‍പ്പഗന്ധി എന്ന കാര്യത്തില്‍ സംശയം വേണ്ട.

image courtesy

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍പ്പഗന്ധി ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ദഹനേന്ദ്രിയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് സര്‍പ്പഗന്ധി. വയറിന്റെ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. ഇത് കൂടാതേയും ധാരാളം ആരോഗ്യ ഗുണങ്ങളാണ് സര്‍പ്പഗന്ധിക്കുള്ളത്. അതും കൂടി എന്തൊക്കെയെന്ന് നോക്കാം.

<strong>Most read: തടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫല</strong>Most read: തടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫല

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. ഇത് ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയോ, ആര്‍ത്തവസമയത്തെ അമിത രക്തസ്രാവമോ, ആര്‍ത്തവ ക്രമക്കേടുകളോ ഉള്ളപ്പോള്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു സര്‍പ്പഗന്ധി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു സര്‍പ്പഗന്ധി. മാത്രമല്ല പല വിധത്തിലുള്ള സ്ത്രീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സര്‍പ്പഗന്ധി സഹായിക്കുന്നു.

 പ്രാണി കടിച്ചാല്‍

പ്രാണി കടിച്ചാല്‍

പ്രാണി കടിച്ചാല്‍ അതുണ്ടാക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു സര്‍പ്പഗന്ധി. പാമ്പിന്‍ വിഷത്തിന് മാത്രമല്ല പ്രാണികള്‍ കടിച്ചാലുണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. ഇത് കൂടാതെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു സര്‍പ്പഗന്ധി. അതുകൊണ്ട് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സര്‍പ്പഗന്ധി.

image courtsey

 ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു സര്‍പ്പഗന്ധി. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് സര്‍പ്പഗന്ധി. ചര്‍മ്മത്തിലെ ചൊറിച്ചില്‍ റാഷസ് തുടങ്ങിയവക്ക് എന്നും പ്രതിരോധിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കുള്ള നാടന്‍ മരുന്നാണ് ഇതെന്ന കാര്യത്തില്‍ മറക്കേണ്ടതില്ല.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍ ഏത് വസ്തുക്കള്‍ക്കും ഉണ്ടാവുന്നു. എന്നാല്‍ അത് എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, മദ്യപാനത്തിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുന്നവര്‍, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ ഒരിക്കലും സര്‍പ്പഗന്ധി ഉപയോഗിക്കരുത്. മാത്രമല്ല ആരായാലും ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിച്ച് ഇതിന്റെ ഗുണങ്ങളേയും ദോഷങ്ങളേയും പറ്റി കൃത്യമായി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍. ചിലരുടെ ശരീരം വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. അതുകൊണ്ട് ഡോക്ടറെ കണ്ട് വേണം ഉപയോഗിക്കാന്‍.

English summary

Health benefits of indian snake root

We have listed some health benefits of indian snake root, read on.
X
Desktop Bottom Promotion