For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും പ്രമേഹവും അപ്രത്യക്ഷം പച്ചമാങ്ങയും തേനും

പച്ചമാങ്ങ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനുണ്ടാവുന്ന ഗുണങ്ങള്‍

|

പച്ചമാങ്ങ എന്ന് കേള്‍ക്കുമ്പോഴെ പലരുടേയും വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരും. അത്രയും ഇഷ്ടത്തോടെയും കൊതിയോടെയും ആയിരിക്കും ഇത് കഴിക്കുന്നതും പലരും. എന്നാല്‍ പച്ചമാങ്ങ കഴിക്കുമ്പോള്‍ അതിന്റെ ഗുണങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയുമോ? ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും നമ്മള്‍ അനുഭവിക്കുമെങ്കിലും പക്ഷേ അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച മാങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇപ്പോഴാകട്ടെ മാങ്ങയുടെ കാലം കൂടിയാണ്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

പലപ്പോഴും കറുമുറെ മാങ്ങ കഴിക്കുന്നവര്‍ക്ക് അറിയില്ല ഇതിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അറിയാതെ ഇത് ഉപയോഗിക്കുന്നത് നമ്മളെ പല വിധത്തില്‍ ന പ്രതിസന്ധിയില്‍ ആക്കുന്നു. മാങ്ങ കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് അറിയാതെ ലഭിക്കുന്നത്. എന്നാല്‍ പല വിധത്തില്‍ ഇത് ജീവിതത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ പലരും അറിയാതെ പോവുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

തടിയും വയറും കുറക്കും ഈ ഒരുമാസ ശീലംതടിയും വയറും കുറക്കും ഈ ഒരുമാസ ശീലം

മാങ്ങ സ്ഥിരമായി കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. മാങ്ങ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ ലഭിക്കുന്നുവെന്ന് നോക്കാം. മാത്രമല്ല ഇത് സ്ഥിരം നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ജീവിത്തതില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 തടി കുറക്കുന്നു

തടി കുറക്കുന്നു

തടിയാണ് ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍വളരെയധികം സഹായിക്കുന്നു മാങ്ങ. പച്ചമാങ്ങയുടെ പ്രധാന ഗുണം തടി കുറയും എന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കുന്നു. ഇതിലൂടെ ശരീരം ഒതുങ്ങി വരുന്നു.

അസിഡിറ്റി

അസിഡിറ്റി

നിങ്ങള്‍ക്കുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പച്ചമാമ്പഴം കഴിച്ചാല്‍ മതി. ഒരു കഷ്ണം പച്ചമാങ്ങ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാകും എന്നാണ് പറയുന്നത്. പെട്ടെന്ന് തന്നെ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു പച്ചമാങ്ങ.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

ഗര്‍ഭിണികള്‍ക്കും അല്ലാത്തവര്‍ക്കും സാധാരണ ഉണ്ടാകുന്ന അവസ്ഥയാണ് മോണിംഗ് സിക്‌നെസ്. പച്ചമാങ്ങ ഒരു കഷ്ണം കഴിക്കുന്നതിലൂടെ നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

നിങ്ങള്‍ക്കറിയാമോ മാമ്പഴത്തില്‍ ധാരാളം ഊര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്ന്. നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചമാമ്പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സാധിക്കും. മാത്രമല്ല ക്ഷീണം നിങ്ങളെ ബാധിക്കുകയേ ഇല്ല.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

പച്ചമാങ്ങ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല വിധത്തില്‍ കരളിലെ ടോക്‌സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിവുണ്ട് മാങ്ങക്ക്.

വിയര്‍പ്പുകുരു ഇല്ലാതാക്കും

വിയര്‍പ്പുകുരു ഇല്ലാതാക്കും

ചൂട് കൂടുമ്പോള്‍ ഉണ്ടാകുന്ന കുരുക്കള്‍ ഇല്ലാതാക്കാന്‍ പച്ചമാങ്ങക്ക് സാധിക്കും. സൂര്യപ്രകാശം ഏറ്റ് ചര്‍മത്തിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കും. ചൂട് കുറച്ച് ശരീരത്തിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്നു മാങ്ങ.

രക്തക്കുറവ് പരിഹരിക്കും

രക്തക്കുറവ് പരിഹരിക്കും

രക്തക്കുറവ് പരിഹരിക്കുന്ന കാര്യത്തിലും മുന്നിലാണ് പച്ചമാങ്ങ. ഇതിലുള്ള വൈറ്റമിന്‍ സി ആണ് രക്തക്കുഴലിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിച്ച് പുതിയ രക്ത കോശങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

 മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മതി. പച്ചമാങ്ങ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഉപ്പും തേനും ചേര്‍ത്ത് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

അമിതമായ വിയര്‍പ്പ്

അമിതമായ വിയര്‍പ്പ്

പച്ചമാങ്ങ ജ്യൂസ് കഴിച്ചാല്‍ ചൂടില്‍ ഉണ്ടാകുന്ന അമിതമായ വിയര്‍പ്പ് കുറഞ്ഞു കിട്ടും. മാത്രമല്ല ശരീര ദുര്‍ഗന്ധത്തേയും നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുന്നു.

 പ്രമേഹത്തിന്

പ്രമേഹത്തിന്

പച്ചമാമ്പഴം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് സംശയിക്കാതെ കഴിക്കാവുന്ന ഒന്നാണ് മാങ്ങ.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും പച്ചമാങ്ങ കഴിക്കാം. മോണയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കി പല്ലിന് ആരോഗ്യവും നല്‍കുന്നു. മോണയില്‍ നിന്നുണ്ടാകുന്ന രക്തം, ദുര്‍ഗന്ധം, പല്ല് പൊടിഞ്ഞു പോകുന്നത് എന്നീ പ്രശ്‌നങ്ങളൊക്കെ ഒരു കഷ്ണം പച്ചമാങ്ങയിലൂടെ നമുക്ക് ഇല്ലാതാക്കാം.

 രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

നമ്മുടെ ഭക്ഷണശീലം പലപ്പോഴും പ്രതിരോധ ശേഷി കുറക്കുകയാണ് ചെയ്യുന്നത്.അതിന് പരിഹാരം കാണുന്നതിന് പച്ച മാങ്ങ കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ആവശ്യത്തിന് ശരീരത്തില്‍ ഇല്ലാത്തത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. സ്‌കര്‍വി പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മടിക്കാതെ നമുക്ക് പച്ചമാങ്ങ കഴിക്കാവുന്നതാണ്.

English summary

Health benefits of eating raw mango

Raw green mango has a lot of health benefits. Pregnant women can enjoy it to reduce morning sickness and you can also chew on a piece for acidity.
Story first published: Wednesday, April 11, 2018, 10:51 [IST]
X
Desktop Bottom Promotion