Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ദിവസവും മൂന്ന് പച്ച ഈന്തപ്പഴം കഴിക്കാം, ആയുസ്സിന്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും നമ്മള് അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഡോക്ടറെ കണ്ടോ മരുന്ന് കഴിച്ചോ ഇല്ലാതാക്കുന്നതിനാണ് നമ്മള് ശ്രമിക്കാറുള്ളത്. എന്നാല്‍ പല ആരോഗ്യ പ്രശ്നങ്ങളും നമ്മള് തന്നെ വരുത്തി വെക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് കൃത്യമായി എന്ത് ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല.
നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് ഉണ്ടാവുന്ന പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് ഗുണം നല്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഈന്തപ്പഴം ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈന്തപ്പഴം പച്ച കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഇന്ന് നമ്മള് കഴിക്കുന്ന ഈന്തപ്പഴം പലപ്പോഴും ശുദ്ധീകരിക്കപ്പെട്ട് പല സ്റ്റെപ്പുകള്‍ കഴിഞ്ഞാണ് നമ്മള് കാണുന്ന രൂപത്തില്‍ എത്തുന്നത്. എന്നാല്‍ പച്ച ഈന്തപ്പഴം കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

ഹൃദയാരോഗ്യം
ഹൃദയത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്തുണ്ടാകുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഓരോ തരത്തിലുള്ള പുതിയ രോഗങ്ങളാണ് പലപ്പോഴും ഹൃദയത്തെ ബാധിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്ന തരത്തില്‍ പച്ച ഈന്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും രോഗസാധ്യതയുള്ളവരും പച്ച ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ഹൃദ്രോഗസാധ്യതയേയും ഇല്ലാതാക്കുന്നു. ഹൃദയത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം നല്കി ആരോഗ്യം നല്‍കുന്നതിന് ഏറ്റവും മികച്ചതാണ് പച്ച ഈന്തപ്പഴം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ഇല്ലാതിരിക്കുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഇനി പച്ച ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ 80 ഗ്രാം മഗ്നീഷ്യമാണ് നമുക്ക് ലഭിയ്ക്കുന്നത്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉറപ്പുള്ള പരിഹാരമാണ് ഈന്തപ്പഴം.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടേയും ഭക്ഷണ രീതിയുടേയും ഫലമായി ഉണ്ടാവുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴം. പ്രിസര്വ്വേറ്റീവുകള് ഒന്നും ചേര്‍ക്കാത്ത ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ് ഈന്തപ്പഴം. ഇത് രക്തധമനികളില്‍ അടിഞ്ഞി കൂടിയിട്ടുള്ള അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

പക്ഷാഘാതം ഇല്ലാതാക്കുന്നു
പക്ഷാഘാതം എന്ന അവസ്ഥ പലപ്പോഴും ജീവിതത്തെ വഴിമുട്ടിക്കുന്ന അവസ്ഥയില്‍ എത്തിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പച്ച ഈന്തപ്പഴം. പക്ഷാഘാതം തടയുന്നതിനും ഈന്തപ്പഴം മുന്നിലാണ്. പൊട്ടാസ്യത്തിന്റെ കലവറയാണ് ഈന്തപ്പഴം. ദിവസവും കഴിയ്ക്കുന്നത് പക്ഷാഘാത സാധ്യതയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

അയേണ്‍ ധാരാളം
ഈന്തപ്പഴത്തില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളില്‍ ഉണ്ടാവുന്ന അനീമിയ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ പച്ച ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തക്കുറവ് പരിഹരിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഡയറിയക്ക് പ്രതിവിധി
ഡയറിയ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ ഈന്തപ്പഴം എന്നും മുന്നിലാണ്. ഇതിനു സഹായിക്കുന്നതും പൊട്ടാസ്യം തന്നെയാണ്. അത് ധാരാളം പച്ച ഈന്തപ്പഴത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ഡയറിയ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു പച്ച ഈന്തപ്പഴം. സംശയം ഒന്നും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്.

മലബന്ധം തടയുന്നു
മലബന്ധം പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് പച്ച ഈന്തപ്പഴം മികച്ച് നില്ക്കുന്ന ഒന്നാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു. അതുകൊണ്ട് ദിവസവും രണ്ടോ മൂന്നോ പച്ച ഈന്തപ്പഴം കഴിക്കുന്നത് നല്ലതായിരിക്കും. ഇത് ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ വളരെ മികച്ചതാണ്.

ആരോഗ്യകരമായ തൂക്കത്തിന്
ശരീരത്തിന് തൂക്കമില്ലാത്തത് പലരേയും വലക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പുരുഷന്മാരെയാണ് ഏറ്റവും കൂടുതല്‍ വലക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് പച്ച ഈന്തപ്പഴം. ആരോഗ്യകരമായ തൂക്കത്തിനും ഏറ്റവും നല്ലതാണ് പച്ച ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം കൃത്യമാക്കാന്‍ സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ പച്ച ഈന്തപ്പഴം കഴിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications











