For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരക്ക തൊലികളയാതെ ദിവസവും, ഒതുങ്ങാത്ത തടിയില്ല

|

പേരക്ക നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. പലരുടേയും ഇഷ്ടപഴങ്ങളില്‍ ഒന്നാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരും പേരക്ക കണ്ടാല്‍ വെറുതേ വിടുന്നവരല്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പേരക്കയുടെ ആരാധകരാണ്. എന്നാല്‍ പേരക്ക കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ പലര്‍ക്കും അറിയില്ല. ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍ എന്നിവയെല്ലാം പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയാണ് പേരക്ക എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി നാരങ്ങയില്‍ ഉള്ളതിനേക്കാന്‍ ഇരട്ടിയാണ് പേരക്കയില്‍ അടങ്ങിയിട്ടുള്ളത്.

പേരക്ക സാധാരണയായി കഴിക്കുമ്പോള്‍ ആരും അതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് അറിയുന്നില്ല. ദിവസവും ഒരു പേരക്ക കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. പേരക്ക മാത്രമല്ല അതിന്റെ ഇലയിലും ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് പേരക്ക ഉത്തമമാണ്. പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: പച്ചപപ്പായ ഇങ്ങനെ, പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി</strong>Most read: പച്ചപപ്പായ ഇങ്ങനെ, പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി

ഇത് പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചിലര്‍ പേരക്ക കഴിക്കുമ്പോള്‍ അതിന്റെ തൊലി കളഞ്ഞ് കഴിക്കുന്നു. എന്നാല്‍ ഒരിക്കലും ഇതിന്റെ തൊലി കളയരുത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത് എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറയുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടിയാണ് വിറ്റാമിന്‍ സിയുടെ അളവ് പേരക്കയില്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് ശരീരത്തിനെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു പേരക്ക. എന്നും രാവിലെ ഒരു പേരക്ക തൊലി കളയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലുള്ള ഫൈബര്‍ തടി കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള പ്രകൃതിദത്തമായ മധുരം ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ആപ്പിള്‍, ഓറഞ്ച് എന്നിവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായ തടിയെ ഇല്ലാതാക്കാന്‍ ദിവസവും ഒരു പേരക്ക തോല്‍ കളയാതെ കഴിക്കുന്നതിന് സഹായിക്കുന്നു.

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹരിക്കുന്നതിന് ഏറ്റവും വലിയ മാര്‍ഗ്ഗമാണ് പേരക്ക. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ സാധ്യത കുറക്കുന്നതിന് ഇത് സഹായിക്കുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പേരക്ക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പേരക്ക.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഗ്ലൈസാമിക് ഇന്‍ഡെക്‌സ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇത് പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഫൈബറിന്റെ അളവ് തന്നെയാണ് പ്രമേഹത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലരും തേടുന്നുണ്ട്. എന്നാല്‍ ഇനി ഹൃദയസംബന്ധമായ അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പേരക്ക. പേരക്ക കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദിവസവും തൊലി കളയാതെ ഒരു പേരക്ക കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പേരക്ക. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പേരക്ക നല്ലതാണ്. ഇതിലുള്ള ഫൈബര്‍ തന്നെയാണ് പലപ്പോഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു പേരക്ക എന്നും കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക.

<strong>Most read: 2 കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം രാത്രി</strong>Most read: 2 കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം രാത്രി

 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. പേരക്ക കഴിക്കുന്നതിലൂടെ ഇത് ഏത് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ ആണ് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. ദിവസവും ഒരു പേരക്ക വീതം തൊലി കളയാതെ കഴിക്കാവുന്നതാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഗര്‍ഭിണികള്‍ കഴിച്ചാല്‍

ഗര്‍ഭിണികള്‍ കഴിച്ചാല്‍

ഗര്‍ഭിണികള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി 9 ആമ് ഏറ്റവും അധികം സഹായിക്കുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല നാഡീ വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം മികച്ച ഒന്നാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.

പല്ല് വേദനക്ക് പരിഹാരം

പല്ല് വേദനക്ക് പരിഹാരം

പല്ല് വേദനക്ക് പരിഹാരം കാണുന്നതിന് മരുന്നുകള്‍ കഴിക്കുന്നതിനേക്കാള്‍ ഏറ്റവും മികച്ചതാണ് പേരക്ക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് പല്ലുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല വായിലെ അള്‍സര്‍ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് പേരക്ക.

 മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. ദിവസവും ഒരു പേരക്ക കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും നല്ലതാണ്.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇതിലുള്ള വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 3 എന്നതാണ് ഇത് സഹായിക്കുന്നത്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ഒരു പേരക്ക കഴിക്കുന്നത് ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

English summary

health benefits of eating guava daily

We have listed some health benefits of eating guava daily, read on to know more about it.
Story first published: Wednesday, November 7, 2018, 12:15 [IST]
X
Desktop Bottom Promotion