രാത്രി ഒരു കഷ്ണം ഇഞ്ചി ഉപ്പും കൂട്ടി കടിച്ച്തിന്നൂ

Subscribe to Boldsky

എത്ര ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ഇഞ്ച് ആയുസ്സിന്റെ അളവ് കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും പ്രാധാന്യമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇഞ്ചിക്ക് നല്‍കുന്നത്.

പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ പലപ്പോഴും ഇഞ്ചിയുടെ ഒരു കഷ്ണം മതി. അത്രക്കുണ്ട് ഇതിന്റെ പവ്വര്‍. ഇഞ്ചി പല രൂപത്തില്‍ ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി പച്ചക്കും, ഇഞ്ചി കറിയായും പാകം ചെയ്തും ഇഞ്ചി ചായയായും എല്ലാം ഉപയോഗിക്കാവുന്നതാണ്.

Most read:മഞ്ഞള്‍ ഇഞ്ചി ചായയിലുണ്ട് തടിയൊതുക്കും സൂത്രം

എന്നാല്‍ ഇനി ആരോഗ്യത്തിന് ഇതൊന്നും അല്ലാതെ തന്നെ നമുക്ക് പല ആരോഗ്യപ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുന്നതിന് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഏതൊക്കെ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനാണ് ഇഞ്ചി ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഒരു കഷ്ണം ഇഞ്ച് കിടക്കും മുന്‍പ് അല്‍പം ഉപ്പും കൂട്ടി കടിച്ച് തിന്നാല്‍ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കും എന്ന് നോക്കാം.

ഛര്‍ദ്ദിയും മനം പിരട്ടലും

ഛര്‍ദ്ദിയും മനം പിരട്ടലും

പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഗര്‍ഭിണികള്‍ക്കും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു കഷ്ണം ഇഞ്ചിയെടുത്ത് അതില്‍ അല്‍പം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഗര്‍ഭിണികളില്‍ മാത്രമല്ല അല്ലാതെ തന്നെ ആര്‍ക്ക് വേണമെങ്കിലും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

ദഹന പ്രശ്‌നവും നെഞ്ചെരിച്ചിലും

ദഹന പ്രശ്‌നവും നെഞ്ചെരിച്ചിലും

പലപ്പോഴും പലരിലും ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധിയാണ് നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങളും. ഇതിന് പരിഹാരം കാണാന്‍ പലരും ഇഞ്ചിയെ ആശ്രയിക്കുന്നു. എന്നാല്‍ ഇനി അല്‍പം ഉപ്പും കൂട്ടി ഇഞ്ചി കഴിച്ച് നോക്കൂ. ഇത് നെഞ്ചെരിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിമിഷ നേരം കൊണ്ട് തന്നെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികമായി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ഇഞ്ചി ചായ കഴിക്കുന്നത് നിങ്ങളില്‍ തളര്‍ച്ചയെ മാറ്റി ഉന്‍മേഷത്തിന് സഹായിക്കുന്നു. ത്രയൊക്കെ തളര്‍ന്നിരിക്കുന്ന ആളാണെങ്കിലും അല്‍പം ഇഞ്ചി കഷ്ണമായിട്ട് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇതെല്ലാം ഇഞ്ചി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങളാണ്.

വേദന കുറക്കാന്‍

വേദന കുറക്കാന്‍

വേദന പല വിധത്തില്‍ ഉണ്ടാവാം. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. തലവേദന വയറു വേദന നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചി. ഇഞ്ചിയില്‍ ഒരു കഷ്ണം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ ഇത്തരത്തിലുള്ള ഏത് വേദനകള്‍ക്കും പരിഹാരം നല്‍കാം. അതുകൊണ്ട് മടിക്കാതെ തന്നെ ഈ പ്രതിസന്ധികളെ പരിഹരിക്കാന്‍ ഇഞ്ചി ഉപയോഗിക്കൂ.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞ് വരുന്ന അവസ്ഥയിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെഅതിനെ വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഞ്ചി ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സാധാരണത്തേതില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റിയെ നിലനിര്‍ത്തുന്നതിനും ഇഞ്ചി സഹായിക്കുന്നു.

പുരുഷ വന്ധ്യത

പുരുഷ വന്ധ്യത

പുരുഷ വന്ധ്യതക്ക് കാരണമാകുന്ന പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ഇല്ലാതാക്കി പുരുഷ വന്ധ്യതയെ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ഇത് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദാരണം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. അതിലുപരി ഇഞ്ചി കഴിക്കുന്നതിനും പുരുഷന്‍മാരില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് എന്നും രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പായി ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശീലമാക്കുക. ഇത് പല വിധത്തിലുള്ള പുരുഷ ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ ഇഞ്ചി ധാരാളമാണ്. ആസ്ത്മ, മറ്റ് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാന്‍ വെറും ഒരു കഷ്ണം ഇഞ്ചി ധാരാളമാണ്. ശ്വാസംമുട്ടലുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചിയെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

 ദഹനസംബന്ധമായ പ്രശ്നങ്ങള്‍

ദഹനസംബന്ധമായ പ്രശ്നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അത്രക്ക് പ്രതിസന്ധി ഇതുണ്ടാക്കുന്ന. വയറു വേദനയും മറ്റ് ബുദ്ധിമുട്ടുകളും പല വിധത്തിലാണ് പലരേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി ഒരു കഷ്ണം ഉപ്പും കൂട്ടി കടിച്ച് തിന്നാല്‍ മതി. ഇഞ്ചിയില്‍ ഒരു കഷ്ണം ഉപ്പ് ചേരുമ്പോള്‍ അത് പലതരത്തിലും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇഞ്ചി ഒരു കഷ്ണം രാത്രി ശീലമാക്കാന്‍ മടിക്കേണ്ടതില്ല. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

സ്ത്രീകളെ ഏറെ വലക്കുന്ന ഒന്നാണ് ആര്‍ത്തവ വേദന. അതിന് പരിഹാരം കാണുന്നതിന് ഒരു കഷ്ണം ഇഞ്ചി മതി. ഇഞ്ചി തിളപ്പിച്ച് അതില്‍ അല്‍പം തേന്‍ ഒഴിച്ച് ദിവസവും രാവിലെ കഴിക്കാം. ഇത് ആര്‍ത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. മാത്രമല്ല ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ഇഞ്ചി ചായ കഴിക്കുന്നത് ആരോഗ്യത്തിന് സഹായിക്കുന്നു. ഇഞ്ചി പച്ചക്ക് കഴിക്കുന്നതും ഉത്തമമാണ്. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചി നല്‍കുന്നത് എന്നത് തന്നെയാണ് കാര്യം.

 ജലദോഷം മാറുന്നതിന്

ജലദോഷം മാറുന്നതിന്

ജലദോഷത്തിന് പല വിധത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് എന്തൊക്കെ തരത്തിലുള്ള പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. അതിന് പരിഹാരം കാണുന്നതിന് ഒരു കഷ്ണം ഇഞ്ചി വെള്ളത്തില്‍ തിളപ്പിച്ച് ഇതില്‍ ഒരു മുറി നാരങ്ങ നീര് മിക്സ് ചെയ്യുക. ഇതിലേക്ക് അല്‍പം തേന്‍ മിക്സ് ചെയ്ത് എന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കാം. ഇത് രോഗത്തിന് പരിഹാരം എന്നതിലുപരി വേഗത്തില്‍ തന്നെ ജലദോഷത്തേയും സൈനസൈറ്റിസ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. അതുകൊണ്ട് മടിക്കാതെ ഇനി മുതല്‍ ഇഞ്ചിയെ ആരോഗ്യത്തിന്റെ ഭാഗമാക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    health benefits of eating ginger at night

    Here are some health benefits of eating ginger at night, take a look.
    Story first published: Wednesday, October 24, 2018, 18:52 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more