For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ ഉണക്കി കഴിച്ചാല്‍ അതിലുള്ള രഹസ്യം ഇതാണ്

ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കപപ്പായ

|

പപ്പായ നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിന്റെ പ്രാധാന്യം സുലഭമായി ലഭിക്കുന്നത് കൊണ്ട് തന്നെ പലര്‍ക്കും അറിയില്ല. തൊടിയിലും മറ്റും പഴുത്ത് വീഴുമ്പോള്‍ മാത്രമാണ് പലരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. എന്നാല്‍ ഇനി ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കി അല്‍പം ശ്രദ്ധ പപ്പായ കഴിക്കുന്നതില്‍ നല്‍കി നോക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പച്ചപപ്പായയും പഴുത്ത പപ്പായയും എല്ലാം തന്നെ നമ്മുടെ ഇഷ്ടം പോലെ നമുക്ക് കഴിക്കാവുന്ന ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നമുക്ക് പപ്പായ ഉപയോഗിക്കാവുന്നതാണ്.

പപ്പായയുടെ ആരോഗ്യഗുണത്തെക്കുറിച്ച് നമ്മളെ പ്രത്യേകം പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യമില്ല. കാരണം മലയാളിയുടെ പപ്പായ ഭ്രാന്ത് ഇന്നലേയോ ഇന്നോ തുടങ്ങിയതല്ല. പച്ചപപ്പായയും പഴുത്ത പപ്പായയും എന്ന് വേണ്ട ഏത് തരത്തിലുള്ളവയും നമ്മുടെ ഭക്ഷണമേശയിലുള്ളതാണ്. കാരണം അത്രക്കും ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് പപ്പായയില്‍ ഉള്ളത്. പപ്പായക്ക് പല വിധത്തില്‍ നമ്മുടെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതാണ.് ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാണ് എന്ന് വിചാരിക്കുന്നവരും കുറവല്ല. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരം കാണാന്‍ പപ്പായ വളരെ മികച്ചതാണ്.

തടി കുറയുമെന്ന ഉറപ്പില്‍ മുട്ടയും ഓട്‌സും ഇങ്ങനെതടി കുറയുമെന്ന ഉറപ്പില്‍ മുട്ടയും ഓട്‌സും ഇങ്ങനെ

എന്നാല്‍ പപ്പായ ഉണക്കിക്കഴിച്ച് നോക്കിയിട്ടുണ്ടോ? ഇതിലൂടേയും ആരോഗ്യം സംരക്ഷിക്കാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പപ്പായ ഉണക്കി അതിലല്‍പം കഴിച്ച് നോക്കൂ. ഇത് ഏത് തരം രോഗത്തിനും പ്രതിവിധിയാണ്. ഇനി മുതല്‍ പപ്പായ കണ്ടാല്‍ മുഖം ചുളിക്കാതെ എന്നും രാവിലെ പപ്പായ ഉണക്കി കഴിച്ച് നോക്കൂ. പച്ചക്ക് കഴിക്കുന്നതിനേക്കാള്‍ ഗുണങ്ങളാണ് പപ്പായ ഉണക്കിക്കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പപ്പായ ഉണക്കിക്കഴിക്കുന്നതിലൂടെ ഉണ്ടാവുക എന്ന് നോക്കാം.

കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടം

കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടം

ഉണങ്ങിയ പപ്പായയില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇത് കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പല ഗുണങ്ങളും നമുക്ക് ലഭിക്കുന്നു. പല വിധത്തിലാണ് ആരോഗ്യത്തിന് ഇത് സഹായിക്കുന്നത്. എന്നും രാവിലെ വെറും വയറ്റില്‍ പപ്പായ കഴിച്ച് നോക്കൂ. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് ഉണങ്ങിയ പപ്പായ. ഉണങ്ങിയ പപ്പായയില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ശരീരത്തില്‍ എവിടെ കൊഴുപ്പ് അടിഞ്ഞ് കൂടിയിട്ടുണ്ടോ അതിനെ കുറക്കുന്നതിന് ഉണക്കപപ്പായ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ പലപ്പോഴും ഹൃദയാഘാതം എന്ന പ്രശ്‌നത്തിന് കാരണമാകുന്നു. അതിനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കപപ്പായ.

 കാഴ്ച വര്‍ദ്ധിപ്പിക്കാന്‍

കാഴ്ച വര്‍ദ്ധിപ്പിക്കാന്‍

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പപ്പായ മുന്നിലാണ്. ഉണങ്ങിയ പപ്പായ കഴിക്കുന്നത് ആരോഗ്യകരമായ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പപ്പായ എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു ഉണക്കപപ്പായ. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ്. പ്രായമായവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ് പപ്പായ.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും പപ്പായ ആശ്വാസം നല്‍കുന്നുണ്ട്. ഉണക്കിപ്പൊടിച്ച പപ്പായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടന്‍ തന്നെ പരിഹാരം നല്‍കുന്നു. ഹൃദയാഘാതം, ഹൃദയമിടിപ്പിന്റെ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കപപ്പായ. ഒരു സംശയം കൂടാതെ തന്നെ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഉണക്കപപ്പായ. ഇത് ഹൃദയത്തെ സ്മാര്‍ട്ടാക്കാന്‍ മുന്നിലാണ്

അലര്‍ജികള്‍ക്ക് പരിഹാരം

അലര്‍ജികള്‍ക്ക് പരിഹാരം

വിവിധ തരത്തിലുള്ള അലര്‍ജികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതിന് പരിഹാരം കാണാന്‍ പപ്പായയ്ക്ക് കഴിയും. പപ്പായയില്‍ ഉള്ള ഫ്‌ളവനോയ്ഡുകളാണ് വൈറസിനും അലര്‍ജിക്കും പരിഹാരം നല്‍കുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെ സഹായിക്കുന്നു. ചര്‍മ്മത്തിലെ അലര്‍ജിക്കും മറ്റ് തരത്തിലുള്ള അലര്‍ജിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കപപ്പായ. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങള്‍ക്കും ഉണക്കപപ്പായ നല്ലതാണ്.

കരള്‍ രോഗം

കരള്‍ രോഗം

ഉണങ്ങിയ പപ്പായ പൊടിച്ച് ഉപ്പിലിട്ട് കഴിച്ചാല്‍ അത് കരള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നു. കരള്‍ വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് ഉണക്കിയ പപ്പായ. ഒരു വിധത്തിലും സംശയിക്കാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഉണക്കപപ്പായ. എന്നാല്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് പപ്പായ ഉപയോഗിക്കുമ്പോള്‍ ഡോക്ടറോട് ചോദിക്കേണ്ടത് അത്യാവശ്യമാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് ഒരു സുരക്ഷിതത്വം കൂടി നല്‍കുന്ന ഒന്നാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഇനി പ്രശ്‌നമാക്കേണ്ട. ഉണങ്ങിയ പപ്പായ ഇതിന് പരിഹാരം നല്‍കുന്നു. ഉണങ്ങിയ പപ്പായയില്‍ ഭക്ഷണ ശേഷം കഴിക്കുക. എത്ര വലിയ ആരോഗ്യ ദഹന പ്രശ്‌നങ്ങള്‍ക്കും നിമിഷ നേരം കൊണ്ടുള്ള പരിഹാരമാണ് ഇത്. പെട്ടെന്ന് തന്നെ എല്ലാ വിധത്തിലുള്ള ദഹന പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു. എത്ര വലിയ പ്രശ്‌നമാണെങ്കിലും ഒരു കഷ്ണം ഉണക്കപപ്പായയില്‍ ഇത് ഇല്ലാതാവുന്നു.

അമിതവണ്ണം കുറക്കുന്നു

അമിതവണ്ണം കുറക്കുന്നു

അമിതവണ്ണം കുറക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കാം. കാരണം അമിതവണ്ണത്തിന് പരിഹാരം കാണാന്‍ ഉണങ്ങിയ പപ്പായ ഏറ്റവും മികച്ചതാണ്. എന്നും രാവിലേയും വൈകിട്ടും ഇത് കഴിച്ചു നോക്കൂ. ഗുണം ഇരട്ടിയാണ്. മാത്രമല്ല പെട്ടെന്ന് ഗുണം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ മികച്ചതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തടി കൂടുതലെന്ന് പരാതി പറയുന്നവര്‍ക്ക് ഇനി പപ്പായ രണ്ടാഴ്ച ശീലമാക്കാം.

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറയാണ് പപ്പായ. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഒരിക്കലും പപ്പായയുടെ ഗുണങ്ങള്‍ നഷ്ടപ്പടുകയില്ല. ഉണക്കി കഴിച്ചാല്‍ ഇതിന്റെ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുക. ഒരിക്കലും വിറ്റാമിന്‍ നഷ്ടപ്പെടുകയുമില്ല. വിറ്റാമിന്‍ എ, ബി തുടങ്ങിയവയൊക്കെ ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് മൊത്തത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം നല്‍കുകയും ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്റെ സോഴ്‌സ് എന്ന കാര്യത്തില്‍ നമുക്ക് ഉണക്കപപ്പായ സ്ഥിരമായി ഉപയോഗിക്കാം.

English summary

Health Benefits Of Eating Dried Papaya

We have listed some health benefits of dried papaya, read on to know more about it
Story first published: Saturday, April 14, 2018, 21:51 [IST]
X
Desktop Bottom Promotion