Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
വാഴപ്പിണ്ടി തോരനില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല
വാഴപ്പിണ്ടി നമ്മുടെ നാട്ടിന് പുറത്തെ അമൃതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല രോഗങ്ങളുടേയും അവസാന വാക്ക് എന്ന് വേണമെങ്കില്‍ വാഴപ്പിണ്ടിയെ പറയാവുന്നതാണ്. കിഡ്നി സ്റ്റോണ്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒരു രോഗാവസ്ഥയാണ്. വളരെ വേദനാജനകമായ അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വാഴയുടെ ഏത് ഭാഗവും നമുക്ക് ഉപയോഗപ്രദമാണ്. പഴത്തില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന കാര്യം എല്ലാവര്ക്കും അറിയാം. വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളെ നമുക്ക് കൈപ്പിടിയില്‍ ഒതുക്കാം.
വാഴപ്പിണ്ടി തോരന്‍ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വരെ തീരുമാനമെടുക്കുന്നതിന് സഹായിക്കുന്നു വാഴപ്പിണ്ടി. ഏത് രോഗത്തിനും പരിഹാരം കാണുന്നതിനും ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു വാഴപ്പിണ്ടി. ആരോഗ്യസംരക്ഷണത്തിന്റെ ഏത് കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട് വാഴപ്പിണ്ടി.
വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ ഇത് ആരോഗ്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വാഴപ്പിണ്ടി ജ്യൂസ് ആക്കിയും കറി ആക്കിയും തോരനാക്കിയും നമുക്ക് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

കിഡ്നിസ്റ്റോണ്‍
പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് കിഡ്നി സ്റ്റോണ്‍ എന്നതാണ് സത്യം. സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ് കിഡ്നി സ്റ്റോണ്‍ ബാധിക്കുന്നത്. മൂത്രാശയക്കല്ലിനെ ഇല്ലാതാക്കുന്നതിനുള്ള ഔഷധ ഗുണം വാഴപ്പിണ്ടിയില്‍ ഉണ്ട് എന്നതാണ് സത്യം. രണ്ടാഴ്ചയെങ്കിലും സ്ഥിരമായി വാഴപ്പിണ്ടി തോരന്‍ കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സ്ഥിരമായി കഴിക്കുന്നത് കൊണ്ട് മൂത്രാശയക്കല്ലിന്റെ വലിപ്പം കുറയുന്നതിനും അത് പുറത്ത് പോവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വാഴപ്പിണ്ടി കഴിക്കുന്നത് നല്ലതാണ്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വാഴപ്പിണ്ടി തോരന്‍. ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളിലെ വിശപ്പ് കുറക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തില്‍ നിയന്ത്രണം വെക്കുന്നതിലൂടെ അമിതഭാരത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വാഴപ്പിണ്ടി തോരന്‍. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വാഴപ്പിണ്ടി തോരന്‍ സഹായിക്കുന്നു. മാത്രമല്ല ഇതില്‍ വളരെ കുറഞ്ഞ അളവിലാണ് കലോറി അടങ്ങിയിട്ടുള്ളത്.

അസിഡിറ്റിക്ക് പരിഹാരം
അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ദഹനത്തിന് സഹായിക്കുന്നു. വാഴപ്പിണ്ടി കഴിക്കുന്നത് കൊണ്ട് അസിഡിറ്റിയും ദഹന പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വാഴപ്പിണ്ടി തോരന്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് അസിഡിറ്റി പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നെഞ്ചെരിച്ചിലിനും ഇത്തരത്തിലുള്ള പരിഹാരം കാണുന്നതിന് സഹായിക്കുന്നു വാഴപ്പിണ്ടി.

മലബന്ധത്തിന് പരിഹാരം
പലരും മലബന്ധം പോലുള്ള പ്രതിസന്ധികള്‍ കൊണ്ട് വലയുന്നവരാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി തോരന്‍. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മലബന്ധം അകറ്റി ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വാഴപ്പിണ്ടി തോരന്‍.

പ്രമേഹത്തെ നിയന്ത്രിക്കാന്‍
പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് വാഴപ്പിണ്ടി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും കാരണമാകുന്നു. ഇന്നത്തെ കാലത്ത് വാഴപ്പിണ്ടിയും വാഴക്കൂമ്പും ഒന്നും പലര്‍ക്കും പരിചിതമല്ലാത്ത ഒന്നാണ്. എന്നാല്‍ ഇത് സര്‍വ്വരോഗ നിവാരിണിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വാഴപ്പിണ്ടി. ഇത് തോരന്‍ വച്ച് ധൈര്യത്തോടെ കഴിക്കാവുന്നതാണ്.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ ഉള്ളവരിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി തോരന്‍. വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ മൂത്രാശയ അണുബാധയെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികളിലും പാര്‍ശ്വഫലങ്ങള്‍ ഒന്നും കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി തോരന്‍. പണ്ടുള്ളവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിച്ചിരുന്ന ഒന്നാണ് വാഴപ്പിണ്ടി എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

കൊളസ്ട്രോള്‍ പരിഹരിക്കാം
കൊളസ്ട്രോള്‍ പോലുള്ള പ്രതിസന്ധികള്‍ ഇന്നത്തെ ജീവിതത്തിന്റേയും ഭക്ഷണത്തിന്റേയും ഭാഗമാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ മരുന്നു കഴിക്കും മുന്‍പ് വാഴപ്പിണ്ടി വഴികള്‍ ഒന്ന് ആലോചിച്ച് നോക്കൂ. അല്പം വാഴപ്പിണ്ടി തോരന്‍ കഴിച്ചാല്‍ അത് കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൊളസ്ട്രോള്‍ പലപ്പോഴും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്.

ബിപി നിയന്ത്രിക്കാം
ബിപി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി 6, ഇരുമ്പിന്റെ അംശം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പൊട്ടാസ്യത്തിന്റെ അളവും വര്‍ദ്ധിപ്പിക്കുന്നു. ഇത് ബിപി കുറച്ച് ആരോഗ്യമുള്ള ജീവിതത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications