For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ ജ്യൂസെന്ന ഔഷധഖനി,നിങ്ങള്‍ക്കറിയാത്തത്

|

തണ്ണിമത്തന്‍ ധാരാളം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പലപ്പോഴും തണ്ണിമത്തന്‍ സഹായിക്കുന്നു. വിശപ്പിനെ ഇല്ലാതാക്കാന്‍ വരെ തണ്ണിമത്തന്‍ മുന്നിലാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍. പലപ്പോഴും ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ഉത്തമമാണ്. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വലിയ ഒന്നാണ് തണ്ണിമത്തന്‍.

<strong>പെണ്ണിന് താടി രോമമോ, നിസ്സാരമായി കളയേണ്ട</strong>പെണ്ണിന് താടി രോമമോ, നിസ്സാരമായി കളയേണ്ട

ഉന്‍മേഷം ലഭിക്കുന്നതിനും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്‌ളവനോയ്ഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് തണ്ണിമത്തന്‍. അമിനോ ആസിഡും തണ്ണിമത്തനില്‍ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. എന്തൊക്കെയാണ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തണ്ണിമത്തന്‍ മുന്നിലാണ്. നമ്മുടെ ശരീരത്തിലെ പോഷകശക്തിയെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് തണ്ണിമത്തന്‍. നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് ശരീരത്തിനകത്ത് തന്നെ ഉണ്ടാക്കിയെടുക്കുക എന്നതാണ് തണ്ണിമത്തന്റെ പ്രധാന ധര്‍മ്മം. അതുകൊണ്ട് തന്നെ ദിവസവും ഒരു ഗ്ലാസ്സ് തണ്ണിമത്തന്‍ കഴിക്കുകയാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തണ്ണിമത്തന്‍. ഇത് ധാരാളം ആന്റി ഓക്‌സിഡന്റില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാരാളം തണ്ണിമത്തന്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. തക്കാളിയില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ രണ്ടിരട്ടി ലിക്കോപ്പൈന്‍ ആണ് തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ളത്. ഇതിലുള്ള ശക്തമായ ആന്റി ഓക്സിഡന്റ് കലവറ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. ദിവസവും ഒരു ഗ്ലാസ്സ് തണ്ണിമത്തന്‍ കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ആസ്ത്മ പ്രതിരോധിക്കാന്‍

ആസ്ത്മ പ്രതിരോധിക്കാന്‍

ആസ്തമ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. എന്നാല്‍ ഒരിക്കലും തണുത്ത തണ്ണിമത്തന്‍ കഴിക്കരുത്. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. എന്നാല്‍ തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നത് ഇതിലുള്ള ആന്റി ഓക്സിഡന്റ് ശരീരത്തിനകത്തുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നു. ഇത് ആസ്ത്മാ രോഗികള്‍ക്ക് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് ആത്സ്മാ രോഗികള്‍ക്ക് തണ്ണിമത്തനില്‍ നമുക്ക് പരിഹാരം കാണാവുന്നതാണ്.

എല്ലിന് ബലം നല്‍കാന്‍

എല്ലിന് ബലം നല്‍കാന്‍

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും സന്ധിവാതത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. ആര്‍ത്രൈറ്റിസ് രോഗികള്‍ സ്ഥിരമായി തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാം. ഇതിലുള്ള ബീറ്റ കരോട്ടിന്‍ ആണ് ആര്‍ത്രൈറ്റിസിന് പരിഹാരം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍.

പിത്താശയത്തില്‍ കല്ല്

പിത്താശയത്തില്‍ കല്ല്

പിത്താശയത്തിലെ കല്ലുകള്‍ പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. പലര്‍ക്കും പിത്താശയത്തില്‍ കല്ല് പിത്താശയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുണ്ടാവും. ഇതിന് ഉത്തമ പ്രതിവിധിയാണ് തണ്ണിമത്തന്‍ ജ്യൂസ്. ഇത് കിഡ്നി സ്റ്റോണിനേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് ധാരാളം തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്. ഏത് വിധത്തിലും ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു തണ്ണിമത്തന്‍. എന്നും കിടക്കാന്‍ നേരം ഒരു ഗ്ലാസ്സ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍ നാരങ്ങ നീര് മിശ്രിതം. ഇതില്‍ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊണ്ട് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

 ക്യാന്‍സര്‍ ഇല്ലാതാക്കുന്നു

ക്യാന്‍സര്‍ ഇല്ലാതാക്കുന്നു

ക്യാന്‍സര്‍ പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. പുരുഷന്‍മാരിലെ പ്രോസ്‌റ്റേ് ക്യാന്‍സര്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ നല്ലതാണ്. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിയ്ക്കുന്നു.

ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ഇന്നത്തെ ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. രക്തസമ്മര്‍ദ്ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. തണ്ണിമത്തനും നാരങ്ങ നീരും മിക്സ് ചെയ്യുമ്പോള്‍ ഇത് രക്തസമ്മര്‍ദ്ദമെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി തന്നെ നമുക്ക് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാവുന്നതാണ്.

English summary

health benefits of drinking water melon juice daily

we have listed some health benefits of drinking water melon juice, read on.
X
Desktop Bottom Promotion