For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷ്ടപ്പെടാതെ തടി കുറക്കാന്‍ കരിമ്പ് ജ്യൂസ് മതി

|

തടി എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വണ്ണം കുറക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ട്. വണ്ണം കുറക്കാന്‍ എന്തും സഹിക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ ഇതിനെല്ലാം ഉള്ള പാര്‍ശ്വഫലങ്ങള്‍ പല വിധത്തില്‍ ആണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇനി നിശ്ചയദാര്‍ഢ്യം മാത്രം മതി തടി കുറക്കുന്നതിന് എന്നതാണ് സത്യം. ഇതിനെയൊന്നും വകവെക്കാതെ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് മതി. പലപ്പോഴും പലരും അവഗണിക്കുന്ന ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ വേണ്ടത്ര ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ട് തന്നെ പലരും കരിമ്പിനെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

ഏത് വേദനയും കുറക്കും ജാപ്പനീസ് വിദ്യഏത് വേദനയും കുറക്കും ജാപ്പനീസ് വിദ്യ

തടി കുറക്കുന്നതിന് ഭക്ഷണ നിയന്ത്രണവും കഠിന വ്യായാമവും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അധികം കഷ്ടപ്പെടാതെ തന്നെ നമുക്ക് കരിമ്പ് ജ്യൂസിലൂടെ ചെയ്യാം. ദിവസവും ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം. ഏത് വിധത്തിലൊക്കെ ആരോഗ്യത്തിന് കരിമ്പ് ജ്യൂസ് സഹായിക്കുന്നു എന്ന് നോക്കാം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. തടി ഒതുക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കരിമ്പ് ജ്യൂസ്.

പഞ്ചസാര ഇല്ല

പഞ്ചസാര ഇല്ല

പഞ്ചസാര ചേര്‍ക്കാതെ തന്നെ കഴിക്കാവുന്ന ഒന്നാണ് കരിമ്പ് ജ്യൂസ്. ഇതില്‍ നാച്ചുറല്‍ ഷുഗര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കരിമ്പിന്‍ ജ്യൂസ് കുടിക്കുമ്പോള്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കാണ് നമുക്ക് പരിഹാരം കാണുന്നത്. പഞ്ചസാര ചേര്‍ക്കാതെ തന്നെ കരിമ്പിന്റെ സ്വാദ് നിലനിര്‍ത്താവുന്നതാണ്. ഇത് തടി കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഫൈബര്‍ ധാരാളം

ഫൈബര്‍ ധാരാളം

കരിമ്പിന്‍ ജ്യൂസില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. കാരണം ഭാരം കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒരു ജ്യൂസ് ആണ് കരിമ്പ്. ദിവസവും ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉന്‍മേഷം

ഉന്‍മേഷം

ഉന്‍മേഷം ഇല്ലാതിരിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന് ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും കരിമ്പിന്‍ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് കരിമ്പ് ജ്യൂസ്. അതുകൊണ്ട് തടി കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു കരിമ്പിന്‍ ജ്യൂസ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത്ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് കരിമ്പ് ജ്യൂസ് വളരെ മികച്ചതാണ്.

കൊഴുപ്പുരുക്കുന്നു

കൊഴുപ്പുരുക്കുന്നു

കൊഴുപ്പ് ഉരുക്കുന്ന കാര്യത്തിലും കരിമ്പ് സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴിപ്പിനെ ഇല്ലാതാക്കി ശരീരത്തെ ശുദ്ധിയാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

health benefits of drinking sugarcane juice daily

health benefits of drinking sugarcane juice daily read on to know more about it.
Story first published: Friday, July 27, 2018, 18:55 [IST]
X
Desktop Bottom Promotion