For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് രാവിലെ കഴിക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു സംശയവുംകൂടാതെ കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈന്തപ്പഴം ഉണ്ടാക്കുന്നില്ല. അന്നജം, റൈബോഫ്‌ളാബിന്‍ എന്നിവയെല്ലാം ഈന്തപ്പഴത്തില്‍ ധാരാളം ഉണ്ട്. കൂടാതെ കാല്‍സ്യവും അയേണും എല്ലാം ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ ഈന്തപ്പഴം. ആരോഗ്യ ഗുണങ്ങള്‍ മാത്രമാണ ഇതില്‍ അടങ്ങിയിട്ടുള്ളത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഈന്തപ്പഴത്തിലൂടെ പരിഹാരം കാണാവുന്നതാണ്.

ഉപ്പ് ആയുസ്സെടുക്കുന്ന സമയം ഇതാണ്‌ഉപ്പ് ആയുസ്സെടുക്കുന്ന സമയം ഇതാണ്‌

നാരുകള്‍ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അന്നജവും പ്രോട്ടീനും എന്ന് വേണ്ട പല ഘടകങ്ങളും ഈന്തപ്പഴത്തില്‍ ഉണ്ട്. ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് എന്ന് തന്നെയാണ് ഇതിലൂടെ നാം മനസ്സിലാക്കുന്നത്. എന്നാല്‍ ഈന്തപ്പഴം ദിവസവും രാവിലെ ചൂടുവെള്ളത്തിലിട്ട് ഈ വെള്ളം കുടിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എങ്ങനെ തയ്യാറാക്കുന്നുവെന്നും എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് എന്നും നോക്കാം.

തയ്യാറാക്കാന്‍ എളുപ്പം

തയ്യാറാക്കാന്‍ എളുപ്പം

അഞ്ചോ ആറോ ഈന്തപ്പഴം എടുത്ത് ഇത് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ശേഷം ഇതിന്റെ സത്ത് മുഴുവന്‍ വെള്ളത്തില്‍ ഊറ്റിയെടുക്കുക. അതിന് ശേഷം ഇത് കഴിച്ചാല്‍ മതി. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് നല്‍കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്നു

ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല. ധാരാളം ഫൈബര്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഫൈബര്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈന്തപ്പഴം വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബര്‍ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇത് മികച്ചതാണ്.

 പല്ലിനും എല്ലിനും ഉറപ്പ്

പല്ലിനും എല്ലിനും ഉറപ്പ്

കാല്‍സ്യത്തിന്റെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ട് തന്നെ പല്ലിനും എല്ലിനും ഉറപ്പും കരുത്തും നല്‍കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ് ഈന്തപ്പഴം. പല്ലിനും എല്ലിനും ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം വെള്ളം. ഇതിലുള്ള കാല്‍സ്യം, മഗ്‌നീഷ്യം, മാംഗനീസ്, അയേണ്‍ തുടങ്ങിയവയാണ് പല്ലിനും എല്ലിനും ഉറപ്പ് നല്‍കാന്‍ സഹായിക്കുന്നത്. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഈന്തപ്പഴം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുകയില്ല.

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഈന്തപ്പഴം വെള്ളം. എന്നും രാവിലെ കഴിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു.

തടി വര്‍ദ്ധിപ്പിക്കാന്‍

തടി വര്‍ദ്ധിപ്പിക്കാന്‍

തടി കുറക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ക്ക് ആവശ്യം തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതിന് ശ്രമിക്കുമ്പോള്‍ അത് അനാരോഗ്യമുണ്ടാക്കാത്ത തരത്തില്‍ വേണം. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെയുള്ള തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം വെള്ളം. ഈന്തപ്പഴം വെള്ളം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യമുള്ള തടിക്ക് നല്ലതാണ്. ക്ഷീണം പെട്ടെന്ന് അകറ്റുന്നതിന് ഇത് സഹായിക്കുന്നു.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം വെള്ളം. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നായതു കൊണ്ട് തന്നെ ഇത് എല്ലാ വിധത്തിലും മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഈന്തപ്പഴം ജ്യൂസ് കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം വെള്ളം. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈന്തപ്പഴം. ഇത് ചര്‍മ്മത്തിലെയും ശരീരത്തിലേയും രക്തത്തേയും വിഷാംശത്തേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദിവസവും എന്നും കിടക്കാന്‍ നേരത്ത് കഴിക്കുന്നത് ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവം എളുപ്പത്തിലാക്കാന്‍

സ്ത്രീകളില്‍ പ്രസവവേദന കുറക്കാന്‍ സഹായിക്കുന്നു ഈന്തപ്പഴം. ഈന്തപ്പഴം ജ്യൂസ് ആണ് സ്ത്രീകള്‍ക്ക് നല്ലത്. ഇതിലുള്ള ഇരുമ്പിന്റെ അംശം ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രസവം എളുപ്പത്തിലാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ മടി കാണിക്കേണ്ടാത്ത ഒന്നാണ് ഈന്തപ്പഴം.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചയുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇന്തപ്പഴം വെള്ളം. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഇത് വിളര്‍ച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഇത് കഴിക്കാന്‍ ശ്രമിക്കുക. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നു.

ഡയറിയ

ഡയറിയ

ഡയറിയ പ്രതിരോധിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം. ഈന്തപ്പഴം ചൂടുവെള്ളത്തില്‍ ഇട്ട് ആ വെള്ളം കുടിക്കുക. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ഡയറിയക്കരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഡയറിയക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴം.

മലബന്ധം

മലബന്ധം

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അനുഭവിയ്ക്കുന്ന പ്രശ്നമാണ് മലബന്ധം. എന്നും രാവിലെ മൂന്ന് ഈന്തപ്പഴം വീതം കിടക്കാന്‍ പോവും മുന്‍പ് കഴിച്ച് നോക്കൂ. മലബന്ധം കൊണ്ടുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്നു. മാത്രമല്ല ദഹനത്തിനും സഹായിക്കുന്നു.

English summary

health benefits of dates water

We have listed some health benefits of dates water, read on.
Story first published: Saturday, July 21, 2018, 16:32 [IST]
X
Desktop Bottom Promotion