For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍

ഈന്തപ്പഴം ജ്യൂസിലൂടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നത്തേത്. ഓരോ രോഗങ്ങളും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിനും ജീവനും ഭീഷണിയുണ്ടാക്കുന്നത്. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് ഇന്നത്തെ കാലത്ത് രോഗങ്ങളെ തിരിച്ച് വിളിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് രോഗങ്ങള്‍ കൂടുന്നതിനുള്ള പ്രധാന കാരണവും പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ശീലങ്ങള്‍ തന്നെയാണ്. രോഗികളുടേയും ആശുപത്രികളുടേയും എണ്ണം വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് നാള്‍ക്ക്‌നാള്‍ ചെല്ലുന്തോറും.

എന്നാല്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം നമ്മെ വലക്കന്ന പല രോഗങ്ങള്‍ക്കും ഉള്ള പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവുന്ന ലൈംഗിക സംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് ഈന്തപ്പഴം ഏത് രീതിയില്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. ഈന്തപ്പഴം ചൂടു വെള്ളത്തില്‍ ഇട്ട് പാല്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നിശബ്ദമായി കരള്‍ തിന്നും രോഗവും ലക്ഷണങ്ങളുംനിശബ്ദമായി കരള്‍ തിന്നും രോഗവും ലക്ഷണങ്ങളും

ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഈന്തപ്പഴം സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചക്കും ചര്‍മ്മത്തിന്റെ തിളക്കത്തിനും എല്ലാം ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴം ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അത് മാത്രമല്ല ഈന്തപ്പഴം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് പാല്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം.

 ഈന്തപ്പഴം ജ്യൂസ് തയ്യാറാക്കാം

ഈന്തപ്പഴം ജ്യൂസ് തയ്യാറാക്കാം

കുരുകളഞ്ഞ ഈന്തപ്പഴം എടുത്ത് ഇത് ഒരുമണിക്കൂര്‍ നേരമെങ്കിലും ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈന്തപ്പഴം നല്ലതു പോലെ അലിഞ്ഞ ശേഷം അല്‍പം പഞ്ചസാരയും പാലും മിക്‌സ് ചെയ്ത് കഴിക്കാം. എന്നും രാത്രി കിടക്കാന്‍ നേരം ഈന്തപ്പഴം ജ്യൂസ് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് ഇതിലൂടെ പരിഹരിക്കാന്‍ കഴിയും എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല. ധാരാളം ഫൈബര്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഫൈബര്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈന്തപ്പഴം ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബര്‍ ധാരാളം ലഭിക്കുന്നു. കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്.

പല്ലിനും എല്ലിനും ഉറപ്പ്

പല്ലിനും എല്ലിനും ഉറപ്പ്

പല്ലിനും എല്ലിനും ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഇതിലുള്ള കാല്‍സ്യം, മഗ്നീഷ്യം, മാംഗനീസ്, അയേണ്‍ തുടങ്ങിയവയാണ് പല്ലിനും എല്ലിനും ഉറപ്പ് നല്‍കാന്‍ സഹായിക്കുന്നത്. ശീലമാക്കുന്നത് എന്തുകൊണ്ടും ദന്തരോഗങ്ങളേയും മറ്റ് പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സഹായിക്കുന്നു.

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഈന്തപ്പഴം ജ്യൂസ് ദിവസവും കിടക്കാന്‍ നേരം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തടി വര്‍ദ്ധിപ്പിക്കാന്‍

തടി വര്‍ദ്ധിപ്പിക്കാന്‍

തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. ആരോഗ്യത്തോടെയുള്ള തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഈന്തപ്പഴം ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യമുള്ള തടിക്ക് നല്ലതാണ്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നായതു കൊണ്ട് തന്നെ ഇത് എല്ലാ വിധത്തിലും മലബന്ധം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഈന്തപ്പഴം ജ്യൂസ് കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ചീത്ത കൊളസ്‌ട്രോള്‍ പരിഹാരം

ചീത്ത കൊളസ്‌ട്രോള്‍ പരിഹാരം

ചീത്ത കൊളസ്‌ട്രോള്‍ പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ചീത്ത കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു ഇത്. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് തന്നെയാണ് സഹായിക്കുന്നത്.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം. ഇത് ചര്‍മ്മത്തിലെയും ശരീരത്തിലേയും രക്തത്തേയും വിഷാംശത്തേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദിവസവും എന്നും കിടക്കാന്‍ നേരത്ത് കഴിക്കുന്നത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവം എളുപ്പത്തിലാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ മടി കാണിക്കേണ്ടാത്ത ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം ജ്യൂസ് വളരെയധികം സഹായിക്കുന്നു ഗര്‍ഭിണികളെ.

English summary

Health benefits of dates juice before going to bed

Dates are good source of various vitamins and minerals, energy, sugar and fiber. Here are some health benefits of dates juice.
Story first published: Monday, February 26, 2018, 15:36 [IST]
X
Desktop Bottom Promotion