For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരറ്റ് ഇഞ്ചി ജ്യൂസ് ദിവസവും വെറും വയറ്റില്‍

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് ചില്ലറയല്ല. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. എന്നും എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ആരോഗ്യത്തിന് വളരെ വലിയതാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും മറ്റ് പോഷകങ്ങളും ലഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ശരീരത്തിന് അനാരോഗ്യകരമായ അവസ്ഥ ഉണ്ടാക്കുന്നു.ഇതിലൂടെ ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ കാരറ്റ് ഇഞ്ചി നീര് കൊണ്ട് സഹായിക്കുന്നത് എന്ന് നോക്കാം.

പഴങ്ങളും പച്ചക്കറികളും എല്ലാം ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. പഴങ്ങളും പച്ചക്കറികളും വിശപ്പിന് അത്യാവശ്യമുള്ള ഒന്നാണ്. വിശപ്പിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഇതെല്ലാം. എന്നാല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ജ്യൂസ് കഴിക്കുന്നത്. ഇത് ശരീരത്തില്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

<strong>റാഗി സൂപ്പ് ഒരു ഗ്ലാസ്സ് തടി ദേ പോയി</strong>റാഗി സൂപ്പ് ഒരു ഗ്ലാസ്സ് തടി ദേ പോയി

ഇനി മുതല്‍ രാവിലെ ചായയും കാപ്പിയും കഴിക്കുന്നതിന് പകരം ഒരു ഗ്ലാസ്സ് ഇഞ്ചിയും കാരറ്റും മിക്‌സ് ചെയ്ത ജ്യൂസ് കഴിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇതെല്ലാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാം. കൃത്യമായി ആരോഗ്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

 ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തില്‍ ധാരാളം ടോക്‌സിന്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് ശരീരത്തില്‍ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരറ്റും ഇഞ്ചിയും മിക്‌സ് ചെയ്ത് ഇത് അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശീലമാക്കൂ. ആരോഗ്യത്തിന് ഇത്രത്തോളം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ ടോക്‌സിന്‍ ആന്തരാവയവങ്ങള്‍ക്ക് പല വിധത്തില്‍ ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചിയും കാരറ്റും ചേര്‍ന്ന ജ്യൂസ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തില്‍ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ്. കാരറ്റില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ ആണ് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നത്. ഇത് ആരോഗ്യം മെച്ചപ്പെടുത്തി ഹൃദയാഘാതം, ഹൃദയസംബന്ധമായുണ്ടാവുന്ന മറ്റ് അനാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇതെല്ലാം ഉത്തമമാണ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന പാനീയങ്ങളില്‍ എന്നും മുന്നിലാണ് ഇത്. കാരണം ഇഞ്ചിയും കാരറ്റും ചേര്‍ന്ന മിശ്രിതം കഴിക്കുന്നതിലൂടെ ഇത് കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ പെട്ടെന്ന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. കൊളസ്‌ട്രോള്‍ എന്നും നിയന്ത്രിക്കാന്‍ സഹായിക്കുന്നു ഇഞ്ചി. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് ഇനി മുതല്‍ വെറും വയറ്റില്‍ ഇഞ്ചി കാരറ്റ് പാനീയം കഴിക്കാവുന്നതാണ്.

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി കാരറ്റ് ജ്യൂസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു കാരറ്റ് ഇഞ്ചി പാനീയം. ഇതിലുള്ള വൈറ്റമിന്‍ എയും വൈറ്റമിന്‍ സിയും സഹായിക്കുന്നു രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം സഹായിക്കുന്നു. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബിപി കുറക്കാന്‍

ബിപി കുറക്കാന്‍

ബിപി ഉണ്ടാക്കുന്ന പ്രതിസന്ധികളും ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി കാരറ്റ് ജ്യൂസ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ബിപി എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ആരോഗ്യമാറ്റങ്ങളും എല്ലാമാണ് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ഇത്. തടി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. തടി കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ് എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചിയും കാരറ്റ് ജ്യൂസും. ഇത് ഏത് വിധത്തിലും തടി കുറക്കാന്‍ സഹായിക്കുന്നു ഈ ജ്യൂസ്.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് കൊണ്ട് പല വിധത്തില്‍ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി കാരറ്റ് ജ്യൂസ്. ഇതെല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

English summary

health benefits of carrot and ginger juice

we have listed some health benefits of ginger carrot juice read on.
X
Desktop Bottom Promotion