For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവയിലൊതുങ്ങാത്ത രോഗങ്ങളില്ല ഇങ്ങനെയെങ്കില്‍

|

ഉലുവ നമ്മുടെ അടുക്കളയിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഘടകങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളേയും ഇല്ലാതാക്കുന്നതിന് ഉലുവ സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല നല്ല പാചകത്തിനും രുചി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ഉലുവ ഉത്തമമാണ്. ഉലുവ മാത്രമല്ല അതിന്റെ ഇലയും നമ്മുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ചേരുവ തന്നെയാണ് എന്ന കാര്യം മറക്കണ്ട. ഉലുവയില്‍ വിറ്റാമിന്‍ സി, നിയാസിന്‍, മാംസ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളാണ് ഉലുവ നല്‍കുന്നത്. ഉലുവയുടെ ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാല്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം.

<strong>Most read: തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍</strong>Most read: തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍

കാരണം ഗര്‍ഭിണികള്‍ ഉലുവ കഴിക്കുന്നത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. ഉലുവ പൊടിച്ചും ഉണക്കിയും എല്ലാം സൂക്ഷിക്കാറുണ്ട്. ധാരാളം ആരോഗ്യഗുണങ്ങള്‍ ഉലുവക്കുണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഉലുവയും ഉലുവയുടെ ഇലയും നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കൃത്യമാക്കുന്നു. അതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ എടുത്ത് വെള്ളത്തിലിട്ട് രാവിലെ ഇതിന്റെ വെള്ളം കുടിച്ചാല്‍ അത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഉലുവ. ഉലുവ കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. ഉലുവ വറുത്ത് പൊടിയാക്കി കഴിക്കുന്നത് നല്ലതാണ്. അതോടൊപ്പം വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉലുവ. ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പലപ്പോഴും ഉലുവ. ഒരു ടീസ്പൂണ്‍ ഉലുവ എടുത്ത് ഒന്നരക്കപ്പ് വെള്ളത്തില്‍ ഇട്ട് അഞ്ച് മിനിട്ട് തിളപ്പിക്കുക. അതിനു ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ഹൃദയസംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന അവസ്ഥയും പലപ്പോഴും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കാറുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പലപ്പോഴും ഉലുവ. ഉലുവ കൊണ്ട് തീരാത്ത ദഹനപ്രശ്‌നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഉലുവ ഇട്ട് തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് മലബന്ധമെന്ന പ്രതിസന്ധിക്ക് പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും തുടക്കം കുറിക്കുന്ന ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഉലുവ.

സന്ധി വേദന

സന്ധി വേദന

പലപ്പോഴും പ്രായമായവരിലും ചെറുപ്പക്കാരിലും വില്ലനാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് സന്ധി വേദന. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ കുതിര്‍ത്തത് ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സന്ധിവേദനയെന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

Most read: അയമോദകം ഒരുപിടിയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ലMost read: അയമോദകം ഒരുപിടിയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല

ജലദോഷവും പനിയും

ജലദോഷവും പനിയും

അപ്രതീക്ഷിതമായി വരുന്ന രോഗങ്ങളില്‍ ഒന്നാണ് പലപ്പോഴും പനിയും ജലദോഷവും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉലുവ. ഒരു ടീസ്പൂണ്‍ ഉലുവ പൊടി എടുത്ത് അല്‍പം നാരങ്ങയും തേനും മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പനി മാറാന്‍ ഏറ്റവും ഉത്തമമായ ഉലുവ ചികിത്സയാണിത്.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന കൊണ്ട് വലയുന്ന സ്ത്രീകള്‍ക്കും നല്ലൊരു പരിഹാരമാണ് ഉലുവ. ഉലുവച്ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വയറുവേദനയും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തില്‍ ധാരാളം ഉലുവ ചേര്‍ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും രണ്ട് നേരം ഇത് കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

പ്രസവിച്ച സ്ത്രീകള്‍ ഇന്നത്തെ കാലത്ത് അനുഭവപ്പെടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും മുലപ്പാല്‍ കുറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉലുവ ഉപയോഗിക്കുന്നത് നല്ലതാണ്. ഉലുവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടികൊഴിച്ചില്‍ പരിഹാരം

മുടികൊഴിച്ചില്‍ പരിഹാരം

ആരോഗ്യത്തിന് മാത്രമല്ല നിങ്ങളെ അലട്ടുന്ന മുടി കൊഴിച്ചില്‍ എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉലുവ. ഉലുവ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. രണ്ട് സ്പൂണ്‍ ഉലുവ പൊടിച്ചത് അല്‍പം തേങ്ങാപ്പാലുമായി മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിച്ച് മുടി കൊഴിച്ചില്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ പൊടിച്ചത് അല്‍പം തൈരില്‍ മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിലും കൂടുതല്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

English summary

health benefits of adding fenugreek in your diet

We have listed some health benefits of fenugreek in your diet, read on to know more about it
Story first published: Monday, October 29, 2018, 15:36 [IST]
X
Desktop Bottom Promotion