Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരു ഗ്ലാസ്സ് ജീരകവെള്ളം വെറും വയറ്റില്‍
രാവിലെ എഴുന്നേറ്റാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില ശീലങ്ങള്‍ ഉണ്ട്. ഇവ ശീലമാക്കിയാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ജീരകം. അതുകൊണ്ട് തന്നെയാണ് ഇതിന് ആളുകള്‍ കൂടുന്നതും. നമ്മുടെയൊക്കെ വീടുകളില്‍ ധാരാളം ലഭിക്കുന്ന ഒന്ന് തന്നെയാണ് ജീരകം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ജീരക വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രാവിലെ ഉറക്കമുണര്‍ന്ന് ഇത് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. അത്രക്കധികം ആരോഗ്യമാണ് ജീരകം പ്രദാനം ചെയ്യുന്നത്.
ദാഹിക്കുമ്പോള്‍ മാത്രമല്ല വെള്ളം കുടിക്കേണ്ടത്. വെള്ളം കുടിക്കുന്ന കാര്യത്തിലും അല്പം ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. നമ്മള് പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് ജീരകം ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.
പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ജീരകം. അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ജീരകത്തിന്റെ ഉപയോഗത്തിലൂടെ നമുക്ക് ലഭിക്കുന്നത്. എന്തൊക്കെയാണ് രാവിലെ ഒരു ഗ്ലാസ്സ് ജീരക വെള്ളം നമുക്ക് നല്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ കാര്യത്തില്‍ നമുക്ക് ലഭിക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍. അതിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ജീരകം വളരെയധികം സഹായിക്കുന്നു. കൊളസ്ട്രോളിന്റെ കാര്യത്തില്‍ ജീരകം ഒരു പുലിയാണ്. കാരണം ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് മികച്ച ഒന്നാണ്. ഏത് അവസ്ഥയിലും ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ജീരകവെള്ളം സഹായിക്കുന്നു.

തടി കുറയ്ക്കുന്നു
തടികുറക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പറ്റിയ ഉത്തമ പരിഹാരമാണ് ജീരകം. ജീരകവെള്ളം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അത് തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും ചുരുങ്ങിയ ദിവസം കൊണ്ട് കുറയും.

ദഹനത്തിന്
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ജീരക വെള്ളം. ജീരക വെള്ളം സ്ഥിരമായി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് എത്ര വലിയദഹന പ്രശ്നത്തിനും പരിഹാരം കാണുന്നു. ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു.

ടോക്സിനെ പുറന്തള്ളുന്നു
ടോക്സിന് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് അനാരോഗ്യമെന്ന പ്രതിസന്ധിക്ക് കാരണമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഏത് ആരോഗ്യ പ്രതിസന്ധിയും പരിഹരിക്കുകയും ചെയ്യുന്നു.

നല്ല ഉറക്കത്തിന്
ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു. ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഇനി ഉണ്ടാവാതിരിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ജീരകവെള്ളം. ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ. നല്ല ഉറക്കത്തിന് ഇത് സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം
സൗന്ദര്യ പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു ജീരക വെള്ളം. ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ. ഇത് ചര്‍മ്മത്തിന് ഉണര്‍വ്വും തിളക്കവും ഉന്മേഷവും ലഭിക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളും ഇതിലൂടെ പരിഹരിക്കപ്പെടുന്നു.

ആന്റി ഓക്സിഡന്റിന്റെ കലവറ
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ജീരകം. വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല ഗുരുതര പ്രതിസന്ധികള്‍ക്ക് പോലും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ജീരകമിട്ട വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു ജീരക വെള്ളം.



Click it and Unblock the Notifications
