For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഗ്രീന്‍ടീയില്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കാം

തേനും ഗ്രീന്‍ടീയും ചേര്‍ന്ന മിശ്രിതം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ്

|

ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും. ഇന്നത്തെ കാലത്ത് തിരക്കിനു പിറകേയാണ് ഓട്ടമെങ്കില്‍ പോലും ആരോഗ്യസംരക്ഷണത്തിനായി ഇത്തിരി സമയമെങ്കിലും മാറ്റി വെക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിനായി വ്യായാമവും ഭക്ഷണ നിയന്ത്രണവും എന്ന് വേണ്ട പല തീരുമാനങ്ങളും നമ്മള്‍ എടുക്കുന്നു. എന്നാലും എത്രയൊക്കെ ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കിയാലും പലപ്പോഴും ഇന്നത്തെ തിരക്ക് തന്നെ നമ്മളെ രോഗിയാക്കി മാറ്റുന്നു.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോള്‍ അത് വീണ്ടും നിങ്ങളെ രോഗിയാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട്തന്നെ രോഗത്തേയും രോഗകാരണങ്ങളേയും നമ്മള്‍ എന്നും ഒരു കൈയ്യകലത്തിലാണ് നിര്‍ത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളുമായി നിങ്ങളുടെ മുന്നിലേക്കെത്തുന്നതും.

എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണുന്നതിനുള്ള ഒറ്റമൂലി നമ്മുടെ ഇടയില്‍ ഉണ്ട്. ഗ്രീന്‍ ടീയും തേനും മിക്‌സ് ചെയ്താല്‍ അത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇത്. ഇത് കഴിച്ചാല്‍ രോഗങ്ങള്‍ ഒരിക്കലും നിങ്ങളെ അലട്ടില്ല എന്നതാണ് സത്യം. ഏത് രോഗത്തേയും പെട്ടെന്ന് തന്നെ പ്രതിരോധിക്കാനുള്ള ശേഷി ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നു.

താരന്‍ പൂര്‍ണമായും മാറ്റും ആര്യവേപ്പെണ്ണതാരന്‍ പൂര്‍ണമായും മാറ്റും ആര്യവേപ്പെണ്ണ

ഗ്രീന്‍ടീയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാം അറിയാം, തേനിന്റെ ആരോഗ്യ ഗുണങ്ങളും ചില്ലറയല്ല. എന്നാല്‍ ഇത് രണ്ടും ചേരുമ്പോള്‍ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് പലരും ശ്രമിക്കുക. ഇനി ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഗ്രീന്‍ ടീയിലും തേനിലും ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ടീ തേന്‍ മിശ്രിതം. ദിവസവും എട്ട് ഗ്ലാസെങ്കിലും ഗ്രീന്‍ടീ കഴിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത വളരെ കുറവാണ് എന്നാണ് കണ്ടെത്തല്‍. ഇതിനോടൊപ്പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ അത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു.

 വയറു കുറക്കുന്നു

വയറു കുറക്കുന്നു

വയറും തടിയും കുറക്കാന്‍ ദിവസേനയുള്ള ഗ്രീന്‍ ടീയുടെ ഉപയോഗം സഹായിക്കുന്നു. ഇത് നല്ല മെറ്റബോളിസം ഉയര്‍ത്തുന്നു. ഗ്രീന്‍ടീയോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും കിടക്കാന്‍ പോവുന്നതിനു മുന്‍പ് കഴിച്ചാല്‍ അത് അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ശരീരത്തിലെ അമിത കലോറി എരിച്ച് കളയുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും തേനും ഗ്രീന്‍ടീയും സഹായിക്കുന്നു. കൊളസ്‌ട്രോള്‍ പലപ്പോഴും പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഈ അപകടം ഒഴിവാക്കുന്നതിന് കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്നു ഗ്രീന്‍ടീ തേന്‍.

വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു

വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു

വായ്‌നാറ്റമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ശരീരം ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല വായിലെ ബാക്ടീരിയയേയും വൈറസിനേയും ഇല്ലാതാക്കി ശ്വാസ ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

 എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും സഹായിക്കുന്നു ഗ്രീന്‍ടീ തേന്‍ മിശ്രിതം. 30 വയസ്സിനു ശേഷമുള്ള സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അവര്‍ക്ക് സ്ഥിരമായി ചെയ്യാവുന്ന ഒന്നാണ് ഗ്രീന്‍ടീയും തേനും കഴിക്കുക എന്നത്. ഇത് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നു.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ തേന്‍ മിശ്രിതം. ഇത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ഓര്‍മ്മ വര്‍ദ്ധിപ്പിക്കുകയും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ജലദോഷത്തിനും പനിക്കും

ജലദോഷത്തിനും പനിക്കും

ജലദോഷവും പനിയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ടീയും തേനും ചേര്‍ന്ന മിശ്രിതം. ഇത് എത്ര മൂര്‍ച്ഛിച്ച പനിയാണെങ്കിലും അതിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഗ്രീന്‍ടീ സ്ഥിരമായി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സഹായിക്കുന്നു.

ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കുന്നവരാണെങ്കില്‍ അത് ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ടീയും തേനും. ഇത് രണ്ടും പല വിധത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്.

 മുടി വളര്‍ച്ചക്ക് സഹായിക്കുന്നു

മുടി വളര്‍ച്ചക്ക് സഹായിക്കുന്നു

ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഗ്രീന്‍ടീ തേന്‍ മിശ്രിതം മുന്നിലാണ്. ഇത് കേശസംരക്ഷണത്തിന് സഹായിക്കുന്നു. അതിലുപരി മുടി വളരാനും മുടിയുടെ ഫോളിക്കിളുകള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഗ്രീന്‍ടീ തേന്‍ മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ഗ്രീന്‍ടീ ബാഗ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം നല്ലതു പോലെ തിളപ്പിച്ച് അതില്‍ ഗ്രീന്‍ടീ ബാഗ് ഇടുക. ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന നല്ലൊരു പാനീയമാണ്.

English summary

Health benefits of green tea and honey

Green Tea and Honey has many benefits. The benefits of green tea honey are endless. Here are some health benefits of green tea and honey mix
Story first published: Thursday, January 4, 2018, 14:52 [IST]
X
Desktop Bottom Promotion