For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളംചൂടുള്ള വെളുത്തുള്ളി വെള്ളം അദ്ഭുതമരുന്ന്‌

ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ടു പലവിധ പ്രയോജനങ്ങളുമുണ്ട്.

|

ആരോഗ്യത്തിനായി ആരോഗ്യകരമായ ശീലങ്ങള്‍ നാം തന്നെയാണ് ആദ്യം തുടങ്ങേണ്ടത്. പരസ്യങ്ങള്‍ക്കു പുറമേ പോയല്ല, ആരോഗ്യമുണ്ടാക്കാന്‍ ശ്രമിയ്‌ക്കേണ്ടതും.

ആരോഗ്യകരമായ ശീലങ്ങള്‍ പലതുണ്ട്. രാവിലെ നേരത്തെ ഉണരുന്നതു മുതല്‍ രാത്രി കൃത്യസമയത്ത് ഉറങ്ങുന്നതുവരെ ഇതില്‍ പെടും.

ആരോഗ്യകരമായ ശീലങ്ങളില്‍ അതിരാവിലെ ചെയ്യേണ്ടുന്ന ചിലതുണ്ട്. സാധാരണ ഇളംചൂടുള്ള നാരങ്ങാവെള്ളം തേന്‍ ചേര്‍ത്ത് എന്നാണ് പറയാറ്. എന്നാല്‍ ഇതൊന്നു മാറ്റിപ്പിടിച്ചാലോ, ഇളംചൂടുള്ള വെളുത്തുള്ളി വെള്ളം തേന്‍ ചേര്‍ക്കു കുടിച്ചാലോ.

വെളുത്തുള്ളിയ്ക്കും തേനും ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണുള്ളത്. ആന്റിഓക്‌സിഡന്റ്് ഗുണങ്ങള്‍ ചേര്‍ന്നവയാണ് ഇവ രണ്ടും. അലിസിന്‍ ്എന്ന ഘടകമാണ് വെളുത്തുള്ളിയ്ക്ക് എല്ലാ ഗുണങ്ങളും നല്‍കുന്നത്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും അസുഖങ്ങള്‍ക്കുള്ള മരുന്നായുമെല്ലാം ഇത് ഉപകാരപ്പെടും.

തേനും ഇതുപോലെ മരുന്നു ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആന്റിഓക്‌സിഡന്റിന്റെ നല്ലൊരു കലവറയായ ഇത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളി അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയക്കാനുളള ഒരു വഴിയാണ്.

ചൂടുവെള്ളത്തില്‍ വെളുത്തുള്ളിയും തേനും ഒരുമിച്ചു കലര്‍ത്തി കുടിയ്ക്കുന്നത് ഒരുപിടി ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. വെളുത്തുള്ളി ചതച്ച് 10 മിനിറ്റു വച്ച് വെള്ളത്തിലിട്ടു തിളപ്പിച്ച് വാങ്ങി ഈ വെള്ളം ഇളംചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് വാങ്ങി ഇതില്‍ വെളുത്തുള്ളി ചതച്ചതിട്ട് ഇളംചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇളംചൂടുള്ള വെള്ളത്തിലേ തേന്‍ ചേര്‍ക്കാവും.

ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ടു പലവിധ പ്രയോജനങ്ങളുമുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള സ്വാഭാവിക വഴിയാണ് വെളുത്തുള്ളിയും തേനും ചേര്‍ന്ന ചൂടുവെള്ളം. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.

തടി

തടി

തടി കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്. ഈ മൂന്നു ഘടകങ്ങളും, തേന്‍, ചൂടുവെള്ളം, വെളുത്തുള്ളി എന്നിവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളാനും തടി കുറയ്ക്കാനും ഏറെ ന്ല്ലതാണ്.

ദഹനശേഷി

ദഹനശേഷി

ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെളുത്തുളളി ഗ്യാസിനു അസിഡിറ്റിയ്ക്കും നല്ലതാണ്. തേന്‍ കുലിനെ സുഖപ്പെടുത്തുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ സഹായകമായ നല്ലൊരു വഴിയാണിത്. വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. ഇതിലെ അലിസിനാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറ്റവും ഫലപ്രദവും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തടയിടാന്‍ കഴിയുന്ന നല്ലൊരു മരുന്നാണ് ഈ രീതിയില്‍ തയ്യാറാക്കുന്ന വെളുത്തുളളി വെള്ളം. ഇതിലെ അലിസിന്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. തേന്‍ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യുന്നു.

ചര്‍മത്തിന്‌

ചര്‍മത്തിന്‌

ചര്‍മത്തിന്‌ സൗന്ദര്യം നല്‍കുന്ന നല്ലൊരു വഴി കൂടിയാണ് വെളുത്തുളളിയിട്ട തേന്‍ ചേര്‍ത്ത ഈ വെള്ളം. ശരീരത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നും ടോക്‌സിനുകളെ പുറന്തള്ളാന്‍ ഇത് സഹായിക്കും.

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ മാറ്റാനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്. തൊണ്ടവേദനയും ശമിയ്ക്കും. തേനിനും വെളുത്തുള്ളിയ്ക്കുമെല്ലാം ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ തടയാനുളള കഴിവുണ്ട്.

പ്രമേഹത്തിനും

പ്രമേഹത്തിനും

പ്രമേഹത്തിനും ഈ വെളുത്തുള്ളി, തേന്‍ പാനീയം ഗുണം ചെയ്യും. തേന്‍ ചേര്‍ത്തില്ലെങ്കിലും വേണ്ടില്ല. വെളുത്തുള്ളി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.

 ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് രാവിലെ ഇത് ഒരു ഗ്ലാസ് കുടിയ്ക്കുകയെന്നത്.

English summary

Health Benefits Of Garlic And Honey In Warm Water

Health Benefits Of Garlic And Honey In Warm Water, Read more to know about,
Story first published: Tuesday, March 20, 2018, 13:17 [IST]
X
Desktop Bottom Promotion