Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
വെളുത്തുള്ളിയുടെ ഈഗുണമറിഞ്ഞാല് മുളപ്പിച്ച് ഉപയോഗം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് വെളുത്തുള്ളി നല്‍കുന്നത്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നല്ല നാടന്‍ വഴികളിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. കേശസംരക്ഷണത്തിനും വെളുത്തുള്ളി ഫലപ്രദമാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനേക്കാള്‍ ആരോഗ്യത്തിനാണ് വെളുത്തുള്ളി മികച്ചത്.
പക്ഷേ ഉപയോഗിക്കുന്നത് എങ്ങനെ എന്നുള്ളതാണ് ഇതിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നത്. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ് അതുകൊണ്ട് തന്നെ വെളുത്തുള്ളിയുടെ യഥാര്‍ത്ഥ ഗുണം പലരും അറിയാതെ പോവുന്നു. വെളുത്തുള്ളി മുളപ്പിച്ച് ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി നിങ്ങള്‍ അങ്ങനെ മാത്രമേ വെളുത്തുള്ളി ഉപയോഗിക്കുകയുള്ളൂ. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

ആന്റി ഓക്സിഡന്റിന്റെ കലവറ
മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ക്യാന്‍സര്‍ എന്ന ഗുരുതരാവസ്ഥയെ വരെ ഇല്ലാതാക്കുന്നതിന് മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. മുളപ്പിച്ച വെളുത്തുള്ളിയാണ് ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉള്ള ഒന്ന്,

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മുളപ്പിച്ച വെളുത്തുള്ളി. ഇതിലെ എന്‍സൈമുകളാണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തിനും ബ്ലോക്കുകള്‍ മാറ്റുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

പക്ഷാഘാതത്തിന് പരിഹാരം
പക്ഷാഘാതം പോലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഏത് പ്രായത്തില്‍ വരും എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എപ്പോഴും മുളപ്പിച്ച വെളുത്തുള്ളി. അതുകൊണ്ട് ഉപയോഗത്തില്‍ അല്പം മുളപ്പിച്ച വെളുത്തുള്ളി സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി
ഇന്നത്തെ കാലത്ത് പലരേയു ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നത്. എന്നാല്‍ മുളപ്പിച്ച വെളുത്തുള്ളിയുടെ ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുളപ്പിച്ച വെളുത്തുള്ളി നല്ലതാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു ഇത്.

അണുബാധ
ഇന്ഫെക്ഷന് പല വിധത്തില്‍ ശരീരത്തെ ബാധിക്കുന്നു. എന്നാല്‍ ഇതിനെ പരിഹരിക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി മുളപ്പിച്ചത്. മുള വന്ന വെളുത്തുള്ള ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷനെ വളരെയധികം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാവുന്നതാണ്.

രക്തസമ്മര്‍ദ്ദം
പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒരു രോഗാവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നും നോക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മുളപ്പിച്ച വെളുത്തുള്ളി. ഇത് നുറുക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്നും മുളപ്പിച്ച വെളുത്തുള്ളി. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികളെ പരിഹരിക്കുന്നതോടൊപ്പം പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പ്രമേഹത്തെ പേടിപ്പിക്കാന്‍ ഇനി അല്പം മുളപ്പിച്ച വെളുത്തുള്ളി മതി എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications