For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്ത എള്ളു കുതിര്‍ത്തി ദിവസവും 1 സ്പൂണ്‍

കറുത്ത എള്ള് കഴിയ്ക്കുന്നതുകൊണ്ട് ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

|

എള്ളു കൊണ്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍, എള്ളുണ്ടയും എ്ള്ളുപായസവുമെല്ലാം നമുക്കേറെ പ്രിയപ്പെട്ടവയാണ്.ഇതുകൂടാതെ പല ഭക്ഷണവസ്തുക്കളുടേയും രുചി വര്‍ദ്ധിപ്പിയ്ക്കാനും എള്ള് നാം ഉപയോഗിയ്ക്കാറുണ്ട്.

എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതില്‍ തന്നെ കറുത്ത എള്ളാണ് ആരോഗ്യപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നു പറയാം.

എള്ളും തേനും, എള്ളും ശര്‍ക്കരയും കലര്‍ന്ന കോമ്പിനേഷനുകളാണ് നാം പ്രധാനമായും ഉപയോഗിയ്ക്കാറ്. എന്നാല്‍ എള്ളു തനിയെ കഴിയ്ക്കാം.

എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില പ്രത്യേക ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. ഇതിനുളള നല്ലൊരു പരിഹാരമാണ് എള്ളു കുതിര്‍ത്തി കഴിയ്ക്കുന്നതോ മുളപ്പിച്ചു കഴിയ്ക്കുന്നതോ.

എള്ള് തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി ഒരു സ്പൂണ്‍ കഴിയ്ക്കാം. വെള്ളത്തിലിട്ടു കുതിര്‍ത്തി വെള്ളമൂറ്റിക്കളഞ്ഞ് രണ്ടുമൂന്നു ദിവസം വച്ചാല്‍ ഇത് മുളച്ചു കിട്ടും. ഇതേ രീതിയിലും കഴിയ്ക്കാം.

കറുത്ത എള്ള് മേല്‍പ്പറഞ്ഞ രീതികളില്‍ കഴിയ്ക്കുന്നതുകൊണ്ട് ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

എല്ലുകളുടെ ബലത്തിന്

എല്ലുകളുടെ ബലത്തിന്

ഇതില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ടെന്നു പറയാം. സിങ്കും ഇതിലുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്.

നല്ലപോലെ ഉറങ്ങാനും

നല്ലപോലെ ഉറങ്ങാനും

എള്ളിലെ മഗ്നീഷ്യം സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ അമിനോആസിഡായ ട്രിപറ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതും സന്തോഷം നല്‍കാനും നല്ല മൂഡിനും നല്ലതാണ്. ഇതുകഴി നല്ലപോലെ ഉറങ്ങാനും സാധിയ്ക്കും.

വാതം

വാതം

ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്. എല്ലിന്റെ ആരോഗ്യത്തിനും കാല്‍സ്യമുള്ളതിനാല്‍ ഉത്തമം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതില്‍ ഫൈറ്റിക് ആസിഡ്,, ഫൈറ്റോഈസ്റ്ററോളുകള്‍ എന്നിവയുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുളള ഉത്തരപരിഹാരമാണിത്.

ലിവറിന്റെ ആരോഗ്യത്തിനും

ലിവറിന്റെ ആരോഗ്യത്തിനും

കറുത്ത എള്ളില്‍ ആന്റിഓക്‌സിന്റുകള്‍ ധാരാളമുണ്ട്. ഇത് ഓക്‌സിഡേറ്റീവ് നാശം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ലിവറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ഹൃദയാരോഗ്യത്തെ

ഹൃദയാരോഗ്യത്തെ

ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഒന്നാണ് കറുത്ത എള്ള്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.പ്രമേഹനിയന്ത്രണത്തിനും കറുത്ത എള്ളു കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഘടകമാണ്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് എള്ള്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

അയേണ്‍

അയേണ്‍

കറുത്ത എള്ളില്‍ അയേണ്‍ അംശം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരവുമാണ്. ദിവസവും ഒരു ടേബിള്‍സ്പൂണ്‍ എള്ള് കുതിര്‍ത്തോ മുളപ്പിച്ചോ കഴിയ്ക്കുന്നതും നല്ലതാണ്.

കാഴ്ചശക്തിയ്ക്കും

കാഴ്ചശക്തിയ്ക്കും

കാഴ്ചശക്തിയ്ക്കും കറുത്ത എള്ള് മികച്ചൊരു ഔഷധമാണെന്നു വേണം, പറയാന്‍. ലിവറിന്റെ ആരോഗ്യം തകരുന്നത് കാഴ്ചശക്തിയേയും തടസപ്പെടുത്തും. കറുത്ത എള്ള് ലിവര്‍ ആരോഗ്യത്തിനു മികച്ചതായതുകൊണ്ടുതന്നെ കാഴ്ചയ്ക്കും ഏറെ നല്ലതാണ്.

ആസ്തമ, അലര്‍ജി പ്

ആസ്തമ, അലര്‍ജി പ്

ആസ്തമ, അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറുത്ത എളള്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്.

നര

നര

നര ഒഴിവാക്കാനുള്ള സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തുന്നത് നല്ലതാണ്.

ചര്‍മത്തിനും

ചര്‍മത്തിനും

ചര്‍മത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് കറുത്ത എള്ള്. ഇതിലെ ഒലീയിക് ആസിഡ് ചര്‍മം വരണ്ടുപോകുന്നതു തടയുന്നു. ഇതുവഴി ചുളിവുകള്‍ ഒഴിവാക്കാം. ചര്‍മകോശങ്ങള്‍ക്കു പുതുമ നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.

Read more about: health body
English summary

Health Benefits Of Eating Soaked Black Sesame Seeds

Health Benefits Of Eating Soaked Black Sesame Seeds, read more to know about,
Story first published: Thursday, March 15, 2018, 14:18 [IST]
X
Desktop Bottom Promotion