For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍ ദിവസവും പച്ചമുട്ട കഴിച്ചാല്‍

പുരുഷന്‍ ദിവസവും പച്ചമുട്ട കഴിച്ചാല്‍

|

മുട്ട ആരോഗ്യത്തിന് ഏറെ ചേര്‍ന്നൊരു ഭക്ഷണ വസ്തുവാണ്. ധാരാളം പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തു കൂടിയാണിത്.

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തിന്റെ ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് മുട്ട അത്യാവശ്യമാണ്. പ്രത്യേകിച്ചും കുട്ടികളുടെ വളര്‍ച്ചയ്ക്ക. മുട്ടയും പാലും മതി, ആരോഗ്യകരമായ ഭക്ഷണമാകാന്‍.

പ്രോട്ടീനു പുറമെ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ലൂട്ടെന്‍, സ്ക്‌സാന്തിന്‍ എന്നുള്ള കരാട്ടനോയ്ഡുകളും മുട്ടയില്‍ ധാരാളമുണ്ട്.

മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണ്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവന്‍ കഴിയ്ക്കണമെന്നതാണ് വാസ്തവം. എന്നാല്‍ മുട്ടമഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെന്ന കാര്യം പറഞ്ഞ് പലരും ഇത് കഴിയ്ക്കാറില്ല. മുട്ടമഞ്ഞയും ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നാണ് വാസ്തവം. ഇതിലെ കൊളസ്‌ട്രോള്‍ അത്ര ഭയപ്പെടേണ്ടതില്ല. അമിതമായി കഴിച്ചാല്‍ മാത്രമേ പ്രശ്‌നം വരികയുള്ളൂ

മുട്ട പല വിധത്തിലും കഴിയ്ക്കാം. ഇത് പുഴുങ്ങിയും കറിയായും ഓംലറ്റായും ബുള്‍സൈ ആയും മുട്ട ബുര്‍ജിയുമായുമെല്ലാം കഴിയ്ക്കുന്നതാണ് പൊതുവേ പ്രചാരത്തിലുള്ള വഴികള്‍. എന്നാല്‍ പച്ച മുട്ട കഴിച്ചാലോ. പ്രത്യേകിച്ചും പുരുഷന്മാര്‍. ഗുണങ്ങള്‍ ഏറെയാണ്.

പച്ചമുട്ട കഴിയ്ക്കാന്‍ അത്ര സ്വാദിഷ്ടമല്ലെങ്കിലും പലരും, പ്രത്യേകിച്ചും പുരുഷന്മാര്‍ ചിലരെങ്കിലും സ്വീകരിയ്ക്കുന്ന വഴിയാണിത്. ഇതിന് അങ്ങേയറ്റത്തെ ആരോഗ്യ ഗുണങ്ങളുണ്ടെന്നതാണ് വാസ്തവം. പച്ചമുട്ട ദിവസവും അടുപ്പിച്ചു പുരുഷന്മാര്‍ കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍ ലഭിയ്ക്കും. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഇതിന്റെ ഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കുന്നതും.

അലര്‍ജി

അലര്‍ജി

വേവിയ്ക്കാത്ത മുട്ടയില്‍ പ്രോട്ടീന്‍, കൊഴുപ്പുകള്‍ എന്നിവയുടെ കെമിക്കല്‍ കോമ്പോസിഷന്‍ വ്യത്യാസമാണ്. വേവിയ്ക്കുമ്പോള്‍ മുട്ടയിലെ പ്രോട്ടീന്‍ രൂപം മാറുന്നു. ഇത് ചിലരില്‍ മുട്ട അലര്‍ജിയാകാന്‍ കാരണമാകുന്നുമുണ്ട്. പ്രത്യേകിച്ചും എഗ് അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ക്ക് ചെയ്യാവുന്ന ഒരു വഴിയാണിത്. പച്ച മുട്ട മുട്ട അലര്‍ജി ഉണ്ടാക്കുന്നില്ല.

കൊഴുപ്പുകള്‍

കൊഴുപ്പുകള്‍

നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ് വെള്ളത്തില്‍ അലിയുന്ന കൊഴുപ്പുകള്‍. ഇത് ധാരാളം പച്ചമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ വൈറ്റമിന്‍ എ, ഡി, കെ എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ വൈറ്റമിന്‍ ബി 12 അഥവാ റൈബോഫ്‌ളേവിന്‍. മുട്ടയില്‍ 0.2 മില്ലീഗ്രാം റൈബോഫ്‌ളേവിന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രത്യേക വൈറ്റമിന്‍ കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ എന്നിവ പെട്ടെന്നു തന്നെ ദഹിയ്ക്കാന്‍ അത്യാവശ്യമാണ്. നെര്‍വ്, ബ്ലഡ് കോശങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണിത്. ഇതിനു പുറമേ മഗ്നീഷ്യം, സിങ്ക്, കാല്‍സ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയ ഒന്നാണിത്. വൈറ്റമിന്‍ ഡി എല്ലാ ഭക്ഷണങ്ങളില്‍ നിന്നും ലഭിയ്ക്കുകയുമില്ല. സൂര്യപ്രകാശമാണ് ഇതിന്റെ മുഖ്യ ഉറവിടം. വൈറ്റമിന്‍ ഡി ക്യാന്‍സര്‍ തടയാന്‍ അത്യാവശ്യമാണ്. ഇതിനു പുറമേ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനും ഇത് ഏറെ അത്യാവശ്യമാണ്. ഇതുവഴി എല്ലുകളുടെ ആരോഗ്യത്തിനും പച്ചമുട്ട ഉത്തമം തന്നെ. പച്ചമുട്ടയില്‍ വേവിയ്ക്കാത്തതു കൊണ്ടു തന്നെ ഇത്തരം ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇതിലെ സെലേനിയം എന്ന ഘടകവും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്.

സെക്‌സ് സ്റ്റാമിനയ്ക്ക്

സെക്‌സ് സ്റ്റാമിനയ്ക്ക്

പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിനയ്ക്ക് ഏറ്റവും ചേര്‍ന്ന ഒരു ഭക്ഷ്യ വസ്തുവാണ് പച്ച മുട്ട. ഇത് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. നല്ല കരുത്തു നല്‍കും. ബീജ സംഖ്യയും ബീജ ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. സെക്‌സിനു മുന്‍പ് പച്ചമുട്ട കഴിയ്ക്കുന്നത് കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്തും.ഇതിലെ സിങ്ക് ബീജങ്ങളെ സഹായിക്കും.

മസിലുകള്‍

മസിലുകള്‍

മസിലുകള്‍ക്ക് ശ്രമിയ്ക്കുന്ന പുരുഷന്മാര്‍ക്കു കഴിയ്ക്കാവുന്ന ഉത്തമ ഭക്ഷണ വസ്തുവാണിത്. പ്രോട്ടീനുകള്‍ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പച്ച മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഒരു പച്ച മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ കോശ വളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത്യാവശ്യവുമാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതും മസിലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് പച്ചമുട്ട. 2 പച്ചമുട്ടയില്‍ ഒരു ആപ്പിളിലുള്ളതിനേക്കാള്‍ ഇരട്ടി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ട്രിപ്‌റ്റോഫാന്‍, തൈറോസിന്‍ എന്നീ രണ്ടു ഹോര്‍മോണുകളാണ് ഇതിനു സഹായിക്കുന്നത്.

ബയോട്ടിന്‍

ബയോട്ടിന്‍

ധാരാളം ബയോട്ടിന്‍ അടങ്ങിയ പ്രകൃതിദത്ത ഭക്ഷണ വസ്തുവാണ് മുട്ട. ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ് എന്നിവയുടെ ഉല്‍പാദനത്തിന് ബയോട്ടിന്‍ ഏറെ അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവയുടെ ഉല്‍പാദനത്തിന് ഫ്ാറ്റി ആസിഡുകളും ഗ്ലൂക്കോസും അത്യാവശ്യമാണ.്

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും

ഇവയിലെ ലൂട്ടീന്‍, കരാറ്റനോയ്ഡുകള്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്‌.

പ്രത്യേകിച്ചം മാക്യുലാര്‍ ഡി ജനറേഷന്‍ തടയാന്‍. അന്ധതയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണിത്. ഇതിനു പുറമേ ഇതില്‍ അയേണ്‍, സിങ്ക്, കോപ്പര്‍ എന്നിവയുമുണ്ട്.

മുട്ട

മുട്ട

മുട്ട പച്ചയ്ക്കു കഴിയ്ക്കുന്ന സാല്‍മൊണെല്ല ബാക്ടീരിയ ബാധയുണ്ടാക്കുമെന്നതാണ് പൊതുവേയുള്ള ഭയം. എന്നാല്‍ ഓര്‍ഗാനിക് മുട്ട കഴിയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല. മാത്രമല്ല, കഴിയ്ക്കുന്നതിനു മുന്‍പ് ഇതിന്റെ പുറംഭാഗം ചൂടുവെള്ളമുപയോഗിച്ചോ മറ്റോ നല്ല വൃത്തിയായി കഴുകാം. ഇതോടെ ബാക്ടീരിയില്‍ ബാധയില്‍ നിന്നും രക്ഷ നേടുകയും ചെയ്യാം. ആരോഗ്യകരമായ വളര്‍ത്തുന്ന കോഴികളില്‍ ഇത്തരം ബാക്ടീരിയ ബാധ ഉണ്ടാകുകയുമില്ല.

ഗര്‍ഭകാലത്തും

ഗര്‍ഭകാലത്തും

ഫോളേറ്റിന്റെ നല്ലൊരു ഉറവിടമായതു കൊണ്ട് ഗര്‍ഭകാലത്തും പച്ചമുട്ട നല്ലതാണ്. എന്നാല്‍ ഗര്‍ഭിണികള്‍ ബാക്ടീരിയല്‍ അണുബാധ എന്നൊരു മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് വേവിച്ചു കഴിയ്ക്കുന്നതു തന്നെയാണ് ഏറെ നല്ലത്.

ഹൃദയം

ഹൃദയം

മുട്ട സോഡിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരവും. അത്‌ലെറ്റുകള്‍ക്ക് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

English summary

Health Benefits Of Eating Raw Eggs For Men

Health Benefits Of Eating Raw Eggs For Men, Read more to know about,
X
Desktop Bottom Promotion