For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുട്ടും കടലയും പ്രാതലിന് കഴിയ്ക്കൂ

പുട്ടും കടലയും പ്രാതലിന് കഴിയ്ക്കൂ

|

ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍. പ്രത്യേകിച്ചും പ്രഭാത ഭക്ഷണങ്ങള്‍.

പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്. ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്.
പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയുമല്ല. അമിത വണ്ണമുള്‍പ്പെടെ പല പ്രശ്‌നങ്ങളുമുണ്ടാകും.

പ്രാതല്‍ എന്തെങ്കിലും കഴിച്ചിട്ടു ഗുണമില്ല, ആരോഗ്യകരമായ ഭക്ഷണമെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

രാവിലെ കഴിയ്ക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തില്‍ ഒന്നാണ് പുട്ടും കടലയും. മലയാളികളുടെ തനതായ വിഭവം. ആവി പറക്കുന്ന പുട്ടും ചൂടു കടലക്കറിയും നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്.

പുട്ടും കടലയും നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ലഭിയ്ക്കുന്നു. പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്.

ആവിയില്‍

ആവിയില്‍

ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു തന്നെ പല ആരോഗ്യ ഗുണങ്ങളും ഒരുമിക്കുന്ന ഒന്നാണ് പുട്ട്. എണ്ണയുപയോഗിയ്ക്കാതെ പാചകം ചെയ്യുന്നതു കൊണ്ടു തന്നെ ഏറെ ആരോഗ്യകരമാണ് ഇത്.

ഊര്‍ജം

ഊര്‍ജം

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.

പുട്ടിനൊപ്പെം കടലക്കറി

പുട്ടിനൊപ്പെം കടലക്കറി

പുട്ടിനൊപ്പെം കടലക്കറി എന്ന കോമ്പിനേഷനും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കടല കുതിര്‍ത്തി ഇതു വേവിച്ചുണ്ടാക്കുന്ന കറി പുട്ടിനു രുചി നല്‍കുന്നു എന്നു മാത്രമല്ല ആരോഗ്യ പരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യുന്നു. കടലയ്ക്കു മാത്രമായും പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വിശപ്പു കുറയ്ക്കന്നതിനും തടി നിയന്ത്രിയ്ക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ അത്യുത്തമമാണ്, വിശപ്പു കുറയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇത് നല്ലതാണ്. കലോറിയും ഇതില്‍ കുറവേ അടങ്ങിയിട്ടുള്ളൂ.

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്. ലോ ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണമാണ് ഇതെന്നു പറയാം. ഇതു കൊണ്ടുതന്നെ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണിത്. പുട്ടും കടലയും കോമ്പിനേഷനു ഏറെ നല്ലതു തന്നെയാണ്.

കടലയില്‍ ധാരാളം നാരുകള്‍

കടലയില്‍ ധാരാളം നാരുകള്‍

കടലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടുതന്നെ ഇത് നല്ല ദഹനത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ സോലുബിള്‍ ഫൈബറാണ് ഉള്ളത്. ഇതാണ് കൂടുതല്‍ സഹായകമാകുന്നത്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകള്‍ക്ക് ഇത് ഏറെ നല്ലതുമാണ്. കോളന്‍ ക്യാന്‍സര്‍, ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം എന്നിവയ്ക്ക് ഇതേറെ ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നു കൂടിയാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് ഇതു കഴിയ്ക്കുന്നത്. ഇതിലെ ബ്യൂട്ടറേറ്റ് എന്നൊരു ഘടകം കോളന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇതിലെ സാപോനിന്‍ എന്ന ഘടകവും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ നല്ലതാണിത്.

തടി

തടി

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തു കൂടിയാണിത്. ഇതിലെ ഫൈബറുകളും പ്രോട്ടീനുകളുമാണ് ഈ ഗുണം നല്‍കുന്നത്. ഫൈബറുകള്‍ ദഹനം ശക്തിപ്പെടുത്തിയും പ്രോട്ടീനുകള്‍ വിശപ്പു കുറച്ചും തടി കുറയാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് കടല. ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബിപി കുറയ്ക്കാന്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സഹായിക്കും. ഇതാണ് ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും കടല ഹൃദയത്തിന് നല്ലതാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇതിലെ സോലുബിള്‍ ഫൈബര്‍ ട്രൈഗ്ലിസറൈഡ് തോതു കുറയ്ക്കാനും ഏറെ നല്ലതാണ്.

പുട്ടും കടലയും

പുട്ടും കടലയും

പുട്ടും കടലയും പെട്ടെന്നു വിശപ്പു കുറയ്ക്കുന്ന, ഏറെ നേരത്തേയ്ക്കു വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ നല്‍കുന്നു. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിനും ശരീരത്തിന് ്പ്രാതലിലൂടെ ലഭിയ്ക്കുന്ന ഊര്‍ജത്തിനുമെല്ലാം ഇത് സഹായിക്കുന്നു.

Read more about: health body breakfast
English summary

Health Benefits Of Eating Puttu And Kadala Curry For Breakfast

Health Benefits Of Eating Puttu And Kadala Curry For Breakfast, Read more to know about,
Story first published: Friday, August 10, 2018, 14:26 [IST]
X
Desktop Bottom Promotion