For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 1 സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കൂ

ദിവസവും 1 സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കൂ

|

ആരോഗ്യത്തിന് പൊതുവേ എണ്ണകള്‍ ആരോഗ്യകരമല്ലെന്നു പറയാം. ്‌കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതടക്കമുള്ള പല തരത്തിലെ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒന്നാണ് എണ്ണയുടെ ഉപയോഗം. വറുത്ത സാധനങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണവും എണ്ണയുടെ ഉപയോഗം തന്നെയാണ്.

എണ്ണകള്‍ക്ക് ഒരു ബ്രേക്കിംഗ് പോയന്റുണ്ട്. സ്‌മോക്കിംഗ് പോയന്റ് എന്നു പറയാം. എണ്ണകള്‍ പുകഞ്ഞു തുടങ്ങുന്ന പോയന്റെന്നു വേണം, പറയാന്‍. ഈ പോയന്റില്‍ എത്തുമ്പോള്‍ എണ്ണകള്‍ പൊതുവേ അനാരോഗ്യകരമാകുന്നു. ക്യാന്‍സര്‍ കാരണമായ കാര്‍സിനോജെനിക് ഉല്‍പാദിപ്പിയ്ക്കുന്ന ഘട്ടം കൂടിയാണിത്. ഇതാണ് എണ്ണകളെ ഈ ഘട്ടം കടക്കുമ്പോള്‍ അപകടകരമാക്കുന്നതും.

എന്നു കരുതി എണ്ണകള്‍ തീരെ ഉപേക്ഷിയ്ക്കണമെന്നല്ല. ചില എണ്ണകളെങ്കിലും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയുമാണ്. നമ്മുടെ വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവയെല്ലാം ഇത്തരം എണ്ണകളില്‍ പെടുന്നവയാണ്.

ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ ഈ എണ്ണ ഒഴിവാക്കുകയല്ല, ദിവസവും അല്‍പം കഴിയ്ക്കുകയാണ് വേണ്ടത്. പാചകത്തിനും ഉപയോഗിയ്ക്കാവുന്നതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ഇത് പാചകത്തിന് ഉപയോഗിയ്ക്കുന്നതിന്റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഒലീവ് ഓയില്‍ അല്‍പം ദിവസവും കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നറിയൂ,

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

എടുത്തു പറയേണ്ട ഒന്ന് ഹൃദയാരോഗ്യം തന്നെയാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നര്‍ത്ഥം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.ഇതിന്റെ സ്‌മോക്കിംഗ് പോയന്റ്, അതയാത് തിളയ്ക്കുന്ന പോയന്റ് ഏറെ ഉയര്‍ന്നതാണ്. അതായത് കൂടുതല്‍ നേരം കഴിഞ്ഞാലേ തിളയ്ക്കൂ. തിളച്ചു കഴിയുമ്പോഴാണ് ക്യാന്‍സര്‍ കാരണമായ കാര്‍സിനോജെനിക് ഘടകം രൂപപ്പെടുന്നത്. പ്രത്യേകിച്ചും ഇതേ എണ്ണ രണ്ടാമതും ഉപയോഗിയ്ക്കുമ്പോള്‍. ഈ അപകടം ഒലീവ് ഓയിലിന് ഇല്ല.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്റെ അളവ്‌ കുറയ്‌ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

ലൈംഗിക ശേഷിയ്ക്ക്

ലൈംഗിക ശേഷിയ്ക്ക്

ലൈംഗിക ശേഷിയ്ക്ക്, പ്രത്യേകിച്ചും പുരുഷന്മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഒലിവ് ഓയിലിന് ലൈംഗിക സംബന്ധമായ ഉത്തേജനത്തിനും കഴിവുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇന്ന് കെമിക്കലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലൂബ്രിക്കന്‍റുകളും ഉത്തേജനൗഷധങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒലിവ് ഓയില്‍ ഇതിന് പകരം ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു ഉത്പന്നമാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്. അതായത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നായി.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്. 20 മില്ലി എക്‌സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹംവര്‍ദ്ധിപ്പിയ്ക്കും.ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും.

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന പ്രത്യേക മിശ്രിതം

ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന പ്രത്യേക മിശ്രിതം

വയര്‍ കുറയ്ക്കാന്‍ ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന പ്രത്യേക മിശ്രിതം സഹായിക്കും. ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക.

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ്

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ്

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം തടയാനും ഏറെ നല്ലതാണ് ഇത്. പ്രായമാകുമ്പോള്‍ വരുന്ന അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്നതു വഴി എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് ഒലീവ് ഓയില്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഒലീറോപിയെന്‍ അസ്ഥികളെ സഹായിക്കുന്ന ഒന്നാണ്. പ്രായമേറുമ്പോള്‍ എല്ലുതേയ്മാനം പോലുളളവ തടയാന്‍ സഹായിക്കുന്ന ഒന്നാണിത്.

English summary

Health Benefits Of Eating Olive Oil Every Day

Health Benefits Of Eating Olive Oil Every Day, Read more to know about, read more to know about
Story first published: Wednesday, September 12, 2018, 10:57 [IST]
X
Desktop Bottom Promotion