For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങാനീരില്‍ കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കൂ

നാരങ്ങാനീരില്‍ കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കൂ

|

നല്ല ആരോഗ്യത്തിനും മോശം ആരോഗ്യത്തിനും കാരണം വീട്ടിലെ അടുക്കള തന്നെയാണെന്നു പറയേണ്ടി വരും. അടുക്കള നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ നല്ല ഫല. മോശമായ രീതിയില്‍ ഉപയോഗിച്ചാല്‍ ഫലവും മോശമാകും.

അടുക്കളയിലെ ഭക്ഷണങ്ങളും ചില മസാലക്കൂട്ടുകളുമെല്ലാം ആരോഗ്യം നല്‍കാനും സ്വാദു നല്‍കാനും മാത്രമല്ല, അസുഖങ്ങള്‍ തടാനുള്ള മരുന്നുകളുമായി പ്രവര്‍ത്തിയ്ക്കുന്ന ചിലതാണ്. പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഇവ ഒറ്റയ്ക്ക് ഉപയോഗിയ്ക്കുന്നതിനേക്കാള്‍ ഒരുമിച്ച് ഉപയോഗിയ്ക്കുമ്പോഴാണ് ഗുണങ്ങള്‍ ലഭിയ്ക്കുന്നത്.

അടുക്കളയിലെ പല ആവശ്യങ്ങള്‍ക്കും പ്രധാനമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് കുരുമുളക്. എരിവുള്ള ഈ മസാല സ്വാദും മണവും മാത്രമല്ല, പല പ്രത്യേകമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. കുരുമുളക് ദഹനത്തിനും പ്രതിരോധ ശേഷി നല്‍കുന്നതിനുമെല്ലാം നല്ലതാണ്. കോള്‍ഡിനും മറ്റും മുത്തശ്ശി വൈദ്യമായ കുരുമുളകു കാപ്പിയ്ക്ക് ഇപ്പോഴും വിശ്വാസികള്‍ ഏറെയുള്ളതിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്.

ചെറുനാരങ്ങയും ഇതുപോലെ ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയ ഒന്നാണ.് ഇതിലെ വൈറ്റമന്‍ സി, സിട്രിക് ആസിഡ് എന്നിവ ശരീരത്തിന് പ്രധാനപ്പെട്ട പല പ്രയോജനങ്ങളും നല്‍കുന്നു. വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ശരീരത്തിലെ കൊഴുപ്പു നീക്കാനും ദഹനം നന്നാക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പല ഗുണങ്ങളും ഒരുമിച്ചു ചേരുന്ന കുരുമുളകും നാരങ്ങാനീരും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. രാവിലെ വെറുംവയറ്റില്‍ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരില്‍ അല്‍പം കുരുമുളകു പൊടി ചേര്‍ത്തു കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്. നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് ഇതില്‍ കുരുമുളകുപൊടി ചേര്‍ത്തു കുടിച്ചാലും മതി. ഇത് അടുപ്പിച്ചു ചെയ്യുന്നത് പല ഗുണങ്ങളും നല്‍കും.

തടിയും വയറും

തടിയും വയറും

കുരുമുളകിലെ പെപ്പറൈന്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുവഴി ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും. തടിയും ഒപ്പം വയറും കുറയ്ക്കും. കുരുമുളക് വയര്‍ ഭാഗത്തെ കൊഴുപ്പു പുറന്തള്ളാന്‍ ഏറെ നല്ലതുമാണ്. നാരങ്ങയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ സിട്രിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സിയും ഇതിനു സഹായിക്കും. ദഹനം മെച്ചപ്പെടുത്തിയും കൊഴുപ്പു കത്തിച്ചു കളഞ്ഞുമാണ് നാരങ്ങ ഈ ഗുണം നല്‍കുന്നത്. നാരങ്ങയും കുരുമുളുകും ചേര്‍ന്ന മിശ്രിതം വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നു വേണം, പറയാന്‍.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കുരുമുളകും നാരങ്ങയും കലര്‍ന്ന മിശ്രിതം. ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് നാരങ്ങയും കുരുമുളകും. പ്രത്യേകിച്ചു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍. ലെമണ്‍ പെപ്പര്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നതും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ തടി കുറയ്ക്കാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ്. ശരീരത്തിലെ യൂറിക് ആസിഡ് പുറന്തള്ളുന്നതു വഴിയും ഇത് ലിവറിനെ സംരക്ഷിയ്ക്കുന്നു. ഇതിലെ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

നാരങ്ങയും കുരുമുളകും ശരീരത്തിന്റെ പ്രതിരോധശേഷി കാത്തു സൂക്ഷിയ്ക്കുന്നതില്‍ ഏറെ സഹായിക്കുന്നു. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കും. വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. കുരുമുളകിലെ പെപ്പറൈനും പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് നാരങ്ങയും കുരുമുളകും കലര്‍ന്ന മിശ്രിതം. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു.

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ നാരങ്ങ-കുരുമുളക് കോമ്പിനേഷന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലത്.രക്തം ഉല്‍പാദിപ്പിയ്ക്കാനും ചെറുനാരങ്ങയുടെ നീര് ഏറെ നല്ലതാണ്. രക്തക്കുഴലുകളിലെ തടസം നീക്കാനും ഇത് ഏറെ ഗുണം ചെയ്യും. ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാനും ആരോഗ്യകരം.

പ്രമേഹത്തില്‍ നിന്നും

പ്രമേഹത്തില്‍ നിന്നും

പ്രമേഹരോഗികള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് കുരുമുളക്, നാരങ്ങ എന്നിവ ചേര്‍ന്ന മിശ്രിതം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു. ഇതു വഴി പ്രമേഹത്തില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള നല്ലൊരു വഴിയാണ് ഈ മിശ്രിതം ശീലമാക്കുന്നത്. നാരങ്ങ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. കുരുമുളകും ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നിര്‍ത്താനും ഇതുവഴി ആരോഗ്യത്തിനും സഹായകമാണ്.

സന്ധിവേദന

സന്ധിവേദന

സന്ധിവേദനകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നു കൂടിയാണ് ഈ മിശ്രിതം. എല്ലുകളുടെ ബലത്തിനും നല്ലതാണ്. വൈറ്റമിന്‍ സി ഈ ഗുണം നല്‍കുന്നു.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിക്കളയുന്ന ഈ മിശ്രിതം ചര്‍മാരോഗ്യത്തിനും നല്ലതാണ്. ടോക്‌സിനുകളാണ് ചര്‍മത്തില്‍ മുഖക്കുരു പോലുള്ള അവസ്ഥകള്‍ക്കു കാരണമാകുന്നത്. ഇത് നീക്കാന്‍ കുരുമുളകും നാരങ്ങയും കലര്‍ന്ന മിശ്രിതം ഉപയോഗിയ്ക്കാം.

ലെമണ്‍ പെപ്പര്‍

ലെമണ്‍ പെപ്പര്‍

ലെമണ്‍ പെപ്പര്‍ എന്ന ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കാവുന്ന മിശ്രിതവുമുണ്ട്. ഇതും മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. രണ്ട് ചെറുനാരങ്ങ, രണ്ട് ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ലെമണ്‍ പെപ്പര്‍ ഉണ്ടാക്കാം.തയ്യാറാക്കുന്ന പാത്രം ചെറുതായി ചൂടാകുമ്പോള്‍ ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയെടുത്തതും, കുരുമുളകും ഇതിലേക്ക് ചേര്‍ക്കാം. ചെറിയ ചൂടില്‍ 30 മിനിട്ട് അടുപ്പില്‍ വയ്ക്കാം. നന്നായി ഡ്രൈ ആയിക്കഴിഞ്ഞാല്‍ ഇത് നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. അങ്ങനെ ലെമണ്‍ പെപ്പര്‍ തയ്യാര്‍.

English summary

Health Benefits Of Eating Lemon Pepper Mixture Every Day

Health Benefits Of Eating Lemon Pepper Mixture Every Day, Read more to know about,
Story first published: Monday, July 9, 2018, 13:52 [IST]
X
Desktop Bottom Promotion