For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് ഒരു ദിവസമെങ്കിലും ഇഡ്ഢലി സാമ്പാര്‍

പ്രാതലിന് ഒരു ദിവസമെങ്കിലും ഇഡ്ഢലി സാമ്പാര്‍

|

ആരോഗ്യത്തിനും അനാരോഗ്യത്തിനും ഒരു പോലെ കാരണമാകുന്നവയാണ് ഭക്ഷണങ്ങള്‍. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആരോഗ്യം നല്‍കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ അനാരോഗ്യവും. ആരോഗ്യകരമായ ഭക്ഷണമെങ്കിലും അനാരോഗ്യകരമായി കഴിച്ചാല്‍ അനാരോഗ്യമാണ് ഫലം.

ഒരു ദിവസം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രാതല്‍ എന്നു പറയാം. ശരീരത്തിന് ദീര്‍ഘ നേരമുള്ള ഇടവേളയ്ക്കു ശേഷം ലഭിയ്ക്കുന്ന ഭക്ഷണമാണിത്. ഇതില്‍ നിന്നാണ് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരത്തിനു ലഭിയ്ക്കുന്നതും. പ്രാതല്‍ ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

പ്രാതല്‍ കഴിച്ചാല്‍ മാത്രം പോരാ, നല്ല ഭക്ഷണം തന്നെ കഴിയ്ക്കുകയും വേണം, അതായത് ശരീരത്തിന് ആവശ്യത്തിനുള്ള ഭക്ഷണം, ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം.

പ്രാതലിനു പറ്റിയ ഭക്ഷണങ്ങളില്‍ ആരോഗ്യം നല്‍കുന്ന ഒന്നാണ് ഇഡ്ഢലി സാമ്പാര്‍ എന്നു പറയാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ കോമ്പിനേഷന്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇഡ്ഢലിയ്ക്ക് ഇഡ്ഢലിയുടേതായ ആരോഗ്യ വശങ്ങളുണ്ട്. സാമ്പാറിന് അതിന്റേതായ ഗുണങ്ങളും. ഇവ രണ്ടു ചേരുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.

പോഷകങ്ങള്‍

പോഷകങ്ങള്‍

ശരീരത്തിന് ആവശ്യമായ ഒരു മാതിരി പോഷകങ്ങള്‍ എല്ലാം തന്നെ ലഭിയ്ക്കുന്ന ഒന്നാണ് ഇഡ്ഢലി സാമ്പാര്‍. ഇത് കഴിയ്ക്കുന്നതിലൂടെ പല പോഷകങ്ങളും ശരീരത്തിനു ലഭിയ്ക്കും.

പെട്ടെന്നു ദഹിയ്ക്കുന്ന ഒരു ഭക്ഷണം

പെട്ടെന്നു ദഹിയ്ക്കുന്ന ഒരു ഭക്ഷണം

പെട്ടെന്നു ദഹിയ്ക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഇഡ്ഡലി, സാമ്പാര്‍. ശരീരത്തിന് ഇത് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഭക്ഷണ ശേഷം ഉറക്കം വരിക, ക്ഷീണം തോന്നുക എന്നതൊന്നും തന്നെയുണ്ടാകില്ല. ശരീരത്തിന് പെട്ടെന്നു തന്നെ ഊര്‍ജം ലഭ്യമാകുകയും ചെയ്യുന്നു.

ധാരാളം പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടിയാണിത്. പ്രത്യേകിച്ചും സാമ്പാറില്‍ പരിപ്പു പോലുള്ളവ ഉപയോഗിയ്ക്കുന്നതു കൊണ്ട്. ഇ്ഡ്ഢലിയിലെ ഉഴുന്നിലും പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ആവിയില്‍

ആവിയില്‍

ഇഡ്ഢലി ആവിയില്‍ വേവിച്ചെടുക്കുന്ന ഒന്നാണ്. ഇഡ്ഢലിയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍ എന്നിവയുണ്ട്. മാവു പുളിച്ച ശേഷം ഉണ്ടാക്കുമ്പോള്‍ വൈറ്റമിനുകള്‍ വര്‍ദ്ധിയ്ക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് ഇഡ്ഢലി സാമ്പാര്‍ കോമ്പിനേഷന്‍. സാമ്പാറിലെ വിവിധ പച്ചക്കറികളാണ് ഈ ഗുണം പ്രത്യേകിച്ചും നല്‍കുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തിയും നല്ല ശോധന നല്‍കിയുമാണ് ഈ ഗുണം നല്‍കുന്നത്. ഇതില്‍ കാര്യമായി ഓയില്‍ ഉപയോഗിയ്ക്കാത്തതു കൊണ്ടും ഗുണം നല്‍കുന്ന ഒന്നാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്നതാണ് മറ്റൊരു പ്രയോജനം. പുറത്തു നിന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഏറ്റവും വിശ്വസിച്ചു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളിലൊന്നാണിത്.

ഇഡ്ഢലിയില്‍

ഇഡ്ഢലിയില്‍

ഇഡ്ഢലിയ്ക്കും സാമ്പാറിനും മാത്രമായി മറ്റു പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇവയില്‍ ചിലതു താഴെപ്പറയുന്നു.

ഇഡ്ഢലിയില്‍ കലോറിയുടെ അളവ് 39 മാത്രമാണ്. ഇതില്‍ കൊഴുപ്പോ സാച്വറേറ്റഡ് ഫാറ്റോ, കൊളസ്‌ട്രോളോ അടങ്ങിയിട്ടില്ല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

ഒരു ഇഡ്ഢലിയില്‍

ഒരു ഇഡ്ഢലിയില്‍

ഒരു ഇഡ്ഢലിയില്‍ 2 ഗ്രാം പ്രോട്ടീന്‍, 2 ഗ്രാം ഡയറ്റെറി ഫൈബര്‍, 8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു മുതിര്‍ന്ന ആള്‍ക്ക് ദിവസവും വേണ്ട പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ ചെറിയ ഭാഗം ഒരു ഇഡ്ഢലിയില്‍ നിന്നും ലഭിയ്ക്കുമെന്നു വേണം, പറയാന്‍.

അയേണ്‍, കാല്‍സ്യം, ഫോളേറ്റ്, പൊട്ടാസ്യം,

അയേണ്‍, കാല്‍സ്യം, ഫോളേറ്റ്, പൊട്ടാസ്യം,

അയേണ്‍, കാല്‍സ്യം, ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഉപയോഗിയ്ക്കുന്ന ഉഴുന്നു പരിപ്പില്‍ നിന്നും അയേണ്‍ ലഭിയ്ക്കുന്നുണ്ട്. അരിയില്‍ നിന്നും 25 ശതമാനവും ലഭിയ്ക്കുന്നു.

സാമ്പാറിനും

സാമ്പാറിനും

സാമ്പാറിനും ഏറെ ആരോഗ്യഗുണങ്ങളുണ്ട്. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. വെണ്ടയ്ക്ക, ഉരുളക്കഴിങ്ങ്, മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള, വഴുതന എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും. ഏതെങ്കിലും പച്ചക്കറിയോട് ഇഷ്ടക്കുറവുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണിത്.

പലതരം പച്ചക്കറികള്‍

പലതരം പച്ചക്കറികള്‍

പലതരം പച്ചക്കറികള്‍ ഉള്‍പ്പെടുന്നതു കൊണ്ടുതന്നെ ഇത് നാരുകള്‍ ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. ദഹിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.പരിപ്പും പല തരത്തിലുള്ള പച്ചക്കറികളും ചേരുമ്പോള്‍ നാരുകളും മറ്റ് ഒരു വിധത്തിലുള്ള പോഷകങ്ങളുമെല്ലാം ശരീരത്തിനു ലഭിയ്ക്കുന്നു.

ഉലുവ, കായം

ഉലുവ, കായം

ഉലുവ, കായം എന്നിവ സാമ്പാറിന്റെ പ്രധാന ചേരുകളില്‍ പെടും. ഇവയ്ക്ക് ആരോഗ്യസംബന്ധമായ ഗുണങ്ങള്‍ ഏറെയുണ്ടെന്നു മാത്രമല്ല, ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇവ

വളരെക്കുറച്ചു മാത്രം എണ്ണ

വളരെക്കുറച്ചു മാത്രം എണ്ണ

വളരെക്കുറച്ചു മാത്രം എണ്ണയുപയോഗിച്ചുള്ള കറിയെന്നതിനാല്‍ കൊളസ്‌ട്രോളിനേയും ഭയക്കേണ്ട.താളിയ്ക്കാന്‍ മാത്രമാണ് സാമ്പാറില്‍ മിക്കവാറും പേര്‍ എണ്ണ ഉപയോഗിയ്ക്കാറ്. ഇതുകൊണ്ടു ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

സാമ്പാറില്‍

സാമ്പാറില്‍

സാമ്പാറില്‍ ചിലയിടത്തു കറിവേപ്പില ചേര്‍ക്കും. ചിലയിടത്തു മല്ലിയിലയും. ഇവ രണ്ടും സാമ്പാറിന്റെ പോഷകാംശം വര്‍ദ്ധിപ്പിയ്ക്കും. കറിവേപ്പിലയും മല്ലിയിലയുമെല്ലാം പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണ്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇതു പ്രതിവിധിയാകുന്നു.

ഗ്ലൈസമിക് ഇന്‍ഡെക്‌സ്

ഗ്ലൈസമിക് ഇന്‍ഡെക്‌സ്

ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറഞ്ഞ ഭക്ഷണമാണ് സാമ്പാറ്. ഇതു കൊണ്ടുതന്നെ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്.

English summary

Health Benefits Of Eating Idli Sambar For Breakfast

Health Benefits Of Eating Idli Sambar For Breakfast, Read more to know about,
Story first published: Thursday, August 2, 2018, 12:57 [IST]
X
Desktop Bottom Promotion