For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 അല്ലി വെളുത്തുള്ളി ചതച്ച് തേന്‍ ചേര്‍ത്ത് 7ദിവസം

|

ആരോഗ്യം നന്നായിരിയ്ക്കാനും അസുഖങ്ങള്‍ തടയാനുമെല്ലാം നാം ചെയ്യേണ്ട പലവിധ കാര്യങ്ങളുമുണ്ട്. ആരോഗ്യസംരക്ഷണം ആദ്യം നമ്മില്‍ നിന്നും നമ്മുടെ വീട്ടില്‍ നിന്നു തന്നെ തുടങ്ങണം. ഇതാണ് ഏറെ ഉത്തമം.

ആരോഗ്യത്തിന് നമ്മെ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതു പലതും നമ്മുടെ അടുക്കളക്കൂട്ടുകളുമാണ്. പലപ്പോഴും രുചിയ്ക്കും മറ്റുമായി നാം ഉപയോഗിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങള്‍. ഇവ പലപ്പോഴും നാം ഉപയോഗിയ്ക്കുന്നത് ഇവരുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വലിയ പിടിയില്ലാതെയായിരിയ്ക്കും.

ഒരു ദിവസത്തെ ആരോഗ്യസംരക്ഷണം തുടങ്ങേണ്ടത് രാവിലെ വെറുംവയറിലാണെന്നു പറയാം. ഇതിനായി പലരും ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. വെറുംവയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുക, വെറുംവയറ്റില്‍ ഇളംചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുക, കറ്റാര്‍വാഴ ജ്യൂസും നെല്ലിക്കാജ്യൂസുമെല്ലാം കുടിയ്ക്കുക ഇങ്ങനെ പോകുന്നു, ഇത്.

എന്നാല്‍ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ചതച്ച് തേനില്‍ കലര്‍ത്തി കഴിച്ചു നോക്കൂ, പച്ച വെളുത്തുള്ളി.യാണ് കൂടുതല്‍ നല്ലത്. പച്ച കഴിയ്ക്കാന്‍ മടിയെങ്കില്‍ ചുട്ടതു തേനില്‍ കലര്‍ത്തി കഴിയ്ക്കാം.

വെളുത്തുള്ളിയ്ക്ക് ആരോഗ്യ വശങ്ങള്‍ ഏറെയുണ്ട്. അലിസിന്‍ എന്ന ഘടകത്താല്‍ സമ്പുഷ്ടമാണിത്. ഇതാണ് വെളുത്തുളളിയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നതും രോഗപ്രതിരോധശേഷ നല്‍കുന്നതും.

തേനും ഇതുപോലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനും ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. സ്വഭാവിക രോഗപ്രതിരോധശേഷിയുള്‍പ്പെടെ പല ആരോ്ഗ്യവശങ്ങള്‍ നല്‍കുന്നതും.

വെളുത്തുള്ളിയും തേനും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

സ്വാഭാവിക പ്രതിരോധശേഷി

സ്വാഭാവിക പ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനുളള നല്ലൊരു വഴിയാണിത്. കോള്‍ഡ്, ചുമ, അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം. തേനും വെളുത്തുള്ളിയും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്, ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയും തേനും. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടാന്‍ ഇടയുള്ള തടസങ്ങള്‍ നീക്കും. പ്രത്യേകിച്ചും വെളുത്തുള്ളി. ഇതു രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഹൃദയത്തിന്റെ രക്തം പമ്പു ചെയ്യാനുള്ള ശക്തി കൂട്ടുന്നു. അറ്റാക്ക് പോലുളള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ വെളുത്തുള്ളിയും തേനും ഏറെ നല്ലതാണ്. ടോക്‌സിനുകളാണ് പലപ്പോഴും രോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍. പ്രത്യേകിച്ചും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളിയും തേനും. വെളുത്തുള്ളിയിലേയും തേനിലേയും ആന്റഓക്‌സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്.

തടി

തടി

അമിതവണ്ണവും തടിയുമെല്ലാം ശരീരത്തിനും ആരോഗ്യത്തിനുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. പല രോഗങ്ങള്‍ക്കും കാരണമാകുന്നത് തടിയും വയറുമെല്ലാമാണ്. വെളുത്തുള്ളിയും തേനും ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ്. വെളുത്തുളളി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു നീക്കുന്നു. തേന്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. തടി കുറയ്ക്കാന്‍ പൊതുവേ ആശ്രയിക്കപ്പെടുന്ന ഒന്നാണ് വെളുത്തുള്ളി. ഇവ രണ്ടും ചേര്‍ന്നാല്‍ അമിത വണ്ണവും കൊഴുപ്പുമെല്ലാം പടി കടക്കം. വിശപ്പു കുറയ്ക്കാനും ഇതു സഹായിക്കും. ഇതുവഴിയും തടി കുറയും. ദഹനത്തേയും മെച്ചപ്പെടുത്തി തടി കുറയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ കാലത്ത് ചെറുപ്പക്കാരെയടക്കം അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളിയും തേനും. വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒരു ഘടകമാണ് ഇതുവഴി ഹൃദയത്തിനും ഇത് ആരോഗ്യകരമാണ്. കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകാനിടയുള്ള പല രോഗങ്ങളും തടയാന്‍ വെളുത്തുള്ളി സഹായിക്കും.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് തേനിലിട്ട വെളുത്തുളളി. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നതാണ് കാരണം. ഇതുവഴി മോശം മൂഡിനുള്ള ഹോര്‍മോണ്‍ തടസപ്പെട്ട് സന്തോഷകരമായ മാനസികാവസ്ഥയ്ക്കുള്ള ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനുളള ഒരു വഴിയാണ് വെറുംവയറ്റില്‍ വെളുത്തുള്ളി, തേന്‍ മിശ്രിതം. തേനിലെ സ്വാഭാവിക മധുരം ഇതിനു സഹായിക്കുന്നു. വെളുത്തുള്ളി രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി കഴിയ്ക്കുന്നത്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും ഇതുവഴിയുണ്ടാകാന്‍ സാധ്യതയുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.

ചര്‍മപ്രശ്‌നങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍

ഫംഗല്‍ അണുബാധ തടയാന്‍ ഇത് നല്ലതാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍. ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടുതന്നെ സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

തൊണ്ട വേദനക്കും പനിക്കും

തൊണ്ട വേദനക്കും പനിക്കും

തൊണ്ട വേദനക്കും പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. വളരെ പെട്ടെന്ന് തന്നെ പനിയും തൊണ്ട് വേദനയും ഇല്ലാതാവാന്‍ ഈ മിശ്രിതം കഴിക്കുന്നത് സഹായിക്കുന്നു.

ഒന്നോ രണ്ടോ പച്ചവെളുത്തുള്ളി

ഒന്നോ രണ്ടോ പച്ചവെളുത്തുള്ളി

ഒന്നോ രണ്ടോ പച്ചവെളുത്തുള്ളി ചതയ്ക്കുക. ഇത് 10 മിനിറ്റു നേരം വച്ചിരിയ്ക്കണം. എന്നാലേ അലിസില്‍ പൂര്‍ണമായ രൂപത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടൂ. പിന്നീടിത് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. അടുപ്പിച്ച് ഒരാഴ്ച ചെയ്യാം. പച്ചവെളുത്തുള്ളി കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചുട്ടു വേണമെങ്കില്‍ ഉപയോഗിയ്ക്കാം. പച്ചയാണ് കൂടുതല്‍ നല്ലത്.

ഗ്ലാസ് ജാറില്‍

ഗ്ലാസ് ജാറില്‍

ഗ്ലാസ് ജാറില്‍ വെളുത്തുള്ളി അല്‍പം കൂടുതല്‍ എടുത്തു ചതച്ചിട്ട് പാകത്തിന് തേനും ചേര്‍ത്തിളക്കി വയ്ക്കാം. ഇതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിയ്ക്കുകയും ചെയ്യാം. വെളുത്തുള്ളി തേന്‍ മിശ്രിതത്തിന്റെ ഗുണം വര്‍ദ്ധിയ്ക്കാന്‍ ഈ രീതി ഏറെ നല്ലതാണ്.

English summary

Health Benefits Of Eating Honey And Garlic In An Empty Stomach

Health Benefits Of Eating Honey And Garlic In An Empty Stomach, Read more to know about
X
Desktop Bottom Promotion