For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ 1 കഷ്ണം ഇഞ്ചി ചവച്ചു കഴിയ്ക്കൂ

വെറുംവയറ്റില്‍ രാവിലെ ഒരു കഷ്ണം ഇഞ്ചി ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

|

ആരോഗ്യം തുടങ്ങുന്നത് നമ്മുടെ അടുക്കളയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടവ ഭക്ഷണം തന്നെയാണ്. ആരോഗ്യം മാത്രമല്ല, അനാരോഗ്യവും ഭക്ഷണത്തില്‍ നിന്നും വരും. അതായത് ചില ഭക്ഷണങ്ങള്‍ ആരോഗ്യവും ചിലത് അനാരോഗ്യവുമാണ്. ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ആരോഗ്യകരമാകും, അല്ലെങ്കില്‍ അനാരോഗ്യകരവുമാകാം.

ആരോഗ്യത്തിനായി നമുക്കു തന്നെ ചെയ്യാവുന്ന ചില ശീലങ്ങളുണ്ട്, കാര്യങ്ങളുണ്ട്. ഇതിനായി വെളുപ്പിനു തന്നെ ചെയ്യാവുന്ന ചിലതു പ്രധാനപ്പെട്ടതുമാണ്. ഇതില്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ചില പാനീയങ്ങള്‍ എന്നത് പലര്‍ക്കും അറിയാവുന്ന ഒന്നാകും. ഇത് തടി കുറയ്ക്കാനും ശോധന നല്‍കാനും മറ്റും സഹായിക്കുന്ന ചിലതുമാണ്. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി കടിച്ചു തിന്നാലോ, അല്‍പം പ്രയാസം തോന്നുമെങ്കിലും ഇതു നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ പലതാണ്.

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കൊഴുപ്പും കൊളസ്‌ട്രോളും അകറ്റുക തുടങ്ങിയ പല ഗുണങ്ങളും ഇതു കൊണ്ടുണ്ട്.

വെറുംവയറ്റില്‍ രാവിലെ ഒരു കഷ്ണം ഇഞ്ചി ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

 രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കാനുള്ള, കോള്‍ഡ്, ചുമ തുടങ്ങിയവ തടയാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത്. ഫംഗല്‍, വൈറല്‍, ബാക്ടീരിയല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണിത്.

രക്തത്തിലെ ഷുഗര്‍

രക്തത്തിലെ ഷുഗര്‍

രക്തത്തിലെ ഷുഗര്‍ തോത്‌ കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌ 2 ഗ്രാം ഇഞ്ചി ദിവസവും കഴിയ്‌ക്കുകയെന്നത്‌. ഇത്‌ അടുപ്പിച്ച്‌ ഒരു മാസം ചെയ്യുന്നത്‌ മരുന്നിനേക്കാള്‍ ഗുണം നല്‍കും.ഇതിലെ ജിഞ്ചറോള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രത്യേകിച്ചു ടൈപ്പ്‌ 2 പ്രമേഹമുള്ളവര്‍ക്ക്‌ ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ഇഞ്ചി കഴിയ്ക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കത്തിച്ചു കളയും. രക്തധമനികളിലൂടെ ഇതു കാരണം രക്തപ്രവാഹം ശക്തിപ്പെടും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വഴിയാണ് വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിയ്്കുന്നത്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു, ദഹനം മെച്ചപ്പെടുത്തും, കൊളസ്‌ട്രോള്‍ നീക്കൂം, കൊഴുപ്പും ടോക്‌സിനുകളും പുറന്തള്ളും. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റില്‍ ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കുന്നത്. ഇതിലെ നാരുകള്‍ നല്ല ശോധന നല്‍കും. ദഹനം മെച്ചപ്പെടുത്തും.ഇഞ്ചി വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നതിനും ഗ്യാസ് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. തേന്‍ വയറ്റിലെ ആസിഡ് ഉല്‍പാദന കുറയ്ക്കും. ഇതുകൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത്. ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പല രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

 വാതരോഗം, സന്ധിവേദന

വാതരോഗം, സന്ധിവേദന

ഇത്‌ അടുപ്പിച്ച്‌ കഴിയ്‌ക്കുന്നത്‌ വാതരോഗം, സന്ധിവേദന എന്നിവയില്‍ നിന്നും ആശ്വാസം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇഞ്ചിയിലെ ജിഞ്ചറോളാണ് കാരണം. നല്ലെരു പെയിന്‍ കില്ലര്‍ എന്നു പറയാം. എല്ലുകള്‍ക്ക് ഇത് ബലം നല്‍കും. മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങ്ള്‍ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്.

നല്ല ചര്‍മത്തിന്

നല്ല ചര്‍മത്തിന്

ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ഇഞ്ചിയില്‍ നിന്നും ലഭിയ്ക്കും.

ഇതെല്ലാം നല്ല ചര്‍മത്തിന് സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മകോശങ്ങള്‍ക്കു പുതുമ ലഭിയ്ക്കും.ശരീരത്തിലെ ടോക്‌സിനുകളും അകറ്റുന്ന ഒന്നാണിത്. ഇതെല്ലാം സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്ന ഘടകങ്ങളുമാണ്.

നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒന്നാണ്

നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒന്നാണ്

നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി വെറുംവയറ്റില്‍ കഴിയ്ക്കുന്നതും പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കും. പുരുഷന്മാര്‍ക്ക് ഊര്‍ജം ലഭ്യമാക്കാനും ഇഞ്ചി ഏറെ നല്ലതാണ് . പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഫഌയിഡ് റീടെന്‍ഷന്‍

ഫഌയിഡ് റീടെന്‍ഷന്‍

ശരീരത്തില്‍, പ്രത്യേകിച്ചു കാലില്‍ വെള്ളം കെട്ടി ഫഌയിഡ് റീടെന്‍ഷന്‍ ഉണ്ടാകാനിടയുള്ളതു തടയാന്‍ രാവിലെ വെറുംവയറ്റില്‍ ഇഞ്ചി-തേന്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കുന്നു.

ആര്‍ത്തവ സംബന്ധമായ വേദനകള്‍ക്കും

ആര്‍ത്തവ സംബന്ധമായ വേദനകള്‍ക്കും

സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ വേദനകള്‍ക്കും വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ് ഇഞ്ചി കഴിയ്ക്കുന്നത്. ഇത് നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് നല്‍കുന്നത്.

English summary

Health Benefits Of Eating Ginger In An Empty Stomach

Health Benefits Of Eating Ginger In An Empty Stomach, Read more to know about
X
Desktop Bottom Promotion