For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരച്ച കറിവേപ്പില രാവിലെ വെറുംവയറ്റില്‍ 1 മാസം

|

ആരോഗ്യപരമായ ഗുണങ്ങള്‍ പലതും നല്‍കുന്ന പലതും നമ്മുടെ ചുറ്റുമുണ്ട്. നമ്മുടെ വളപ്പിലും ചുറ്റുവട്ടത്തുമെല്ലാം. ഇത്തരത്തില്‍ പെട്ട ഒന്നാണ് കറിവേപ്പില.

ഇലവര്‍ഗങ്ങളില്‍ പെട്ട ഇത് ആരോഗ്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നുമാണ്. 2009 മാർച്ചിൽ ഫൈറ്റർ തെറാപ്പി ഗവേഷണത്തിൽ പ്രസിദ്ധീകരിച്ച ,എലികളുടെ മേൽ നടത്തിയ ഒരു പഠനം ഈ അത്ഭുത വസ്തുതയെ സ്ഥിരീകരിക്കുന്നു .സ്കോപോലാമിൻ ,ഡിയാസെപാം എന്നീ അംനീഷ്യയ്ക്ക്കാരണമാകുന്ന മരുന്നുകളാണ് എലികൾക്ക് നൽകിയത് .അതിനു ശേഷം അവയ്ക്ക് 2 %, 4 %,8 % എന്ന അളവിൽ ഭക്ഷണത്തിൽ കറിവേപ്പില 30 ദിവസം നൽകി .ഇത് തലച്ചോറിലെ കോളിനെർജിക് പ്രവർത്തനവും കൊളസ്ട്രോളും കുറച്ചു .ഇത് കറിവേപ്പില കാരണമാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു .

കറികളില്‍ രുചിയ്ക്കും മണത്തിനും ഉപയോഗിയ്ക്കുന്നുവെന്നതിനേക്കാള്‍ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇത്. മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. മുടി വളര്‍ച്ചയ്ക്കും മുടിനര മാറുന്നതിനുമെല്ലാ ഇത് ഏറെ ഉത്തമമാണ്.ഇന്ന്‌ ഇരുപതുകളില്‍ എത്തുമ്പോഴെ പലരുടേയും മുടി നരയ്‌ക്കാറുണ്ട്‌. കേശ സംരക്ഷണ കുറവ്‌, സമ്മര്‍ദ്ദം, ജനിതക കാരണങ്ങള്‍, പുകവലി, മദ്യപാനം എന്നിവയാണ്‌ ഇതിന്‌ കാരണം. എന്നാല്‍, കറിവേപ്പില ഇതിനെ പ്രതിരോധിക്കും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ സ്വാഭാവിക നിറം നിലനില്‍ക്കാനും പോഷകങ്ങള്‍ നല്‍കി വേര്‌ മുതല്‍ മുടിയെ ബലപ്പെടുത്താനും സഹായിക്കും. നല്ല നിറമുള്ള പുതിയ മുടി വളരാനും ഇത്‌ സഹായിക്കും. ഇത്‌ നല്ല കറുത്ത തിളങ്ങുന്ന മുടി നല്‍കും.

കറിവേപ്പില പല രൂപത്തിലും കഴിയ്ക്കാം. ഇത് അരച്ചു രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ പല ഗുണങ്ങളും ലഭിയ്ക്കും. കറിവേപ്പില അരച്ചു രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ഇത്തരം ചില ഗുണങ്ങളെക്കുറിച്ചറിയൂ,

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും.ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. വയറു ശുദ്ധമാകാന്‍ നല്ലൊരു വഴിയാണിത്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ഇതില്‍ വൈറ്റമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ ഗുണകരം.ദിവസവും ഇതു കഴിച്ചു നോക്കൂ, ശരീരത്തിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവു ലഭിയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കറിവേപ്പില അരച്ചു വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തടയാനുള്ള നല്ലൊരു വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ തടയാന്‍ സാധിയ്ക്കും. ഇതുവഴി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് മികച്ചൊരു വഴിയാണ് വെറുംവയറ്റില്‍ കറിവേപ്പില കഴിയ്ക്കുന്നത്. ഇതിലെ കാംഫറോള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹം തടയാനുളള നല്ലൊരു വഴിയാണിത്. രാവിലെ വെറുംവയറ്റില്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ചു സ്ഥിരമായി അല്‍പകാലം കഴിച്ചു നോ്ക്കൂ, രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഇതു സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ഇത് ഡിമെന്‍ഷ്യ, അല്‍ഷീമേഴ്‌സ് രോഗങ്ങളെ ചെറുക്കാന്‍ ഏറെ ഗുണകരമാണ്.

ലുക്കീമിയ

ലുക്കീമിയ

ഇവയില്‍ കാര്‍ബസോള്‍ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്താര്‍ബുദം ചെറുക്കാന്‍ സഹായകയമാണ്. ലുക്കീമിയ രോഗികള്‍ ഇത് കഴിയ്ക്കുന്നതു നല്ലതാണ്.ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുളള രോഗങ്ങള്‍ തടയാനും ഏറെ നല്ലതു തന്നെയാണ്.

അനീമിയ

അനീമിയ

ഇതില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിയ്ക്കാന്‍ ഉത്തമം.ഇത് അരച്ച് അടുപ്പിച്ചു കഴിച്ചാല്‍ നല്ല വ്യത്യാസമുണ്ടാകും

പൈല്‍സ്

പൈല്‍സ്

ഇത് ശരീരരത്തെ തണുപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

ഭക്ഷണത്തില്‍ കറിവേപ്പിലയിട്ട് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ എ അടങ്ങിയ ഇവ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റിതരും.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

ശരരീത്തിലെ കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാന്‍ ഇത് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ അസുഖങ്ങള്‍ തടയുന്നതിനൊപ്പം തടി കുറയ്ക്കാനും ഏറെ നല്ലതാണ്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍ അകറ്റാനും കറുത്ത മുടിയ്ക്കും മുടി നര അകറ്റാനും സോറിയാസിസ് പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

നമ്മുടെ മുടി

നമ്മുടെ മുടി

രോമകൂപങ്ങളില്‍ നിന്നാണ്‌ നമ്മുടെ മുടി ഉണ്ടാകുന്നത്‌. മുടി വളര്‍ച്ച നിലനിര്‍ത്തുന്നതിനായി ഏതാനം ദിവസങ്ങള്‍ക്കിടയില്‍ ഇവ നശിക്കുകയും പുതിയവ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അവശ്യ പോഷകങ്ങളുടെ ആഭാവം മൂലം ഇവയുടെ ആരോഗ്യം നശിക്കുകയും തകരാറിലാവുകയും ചെയ്യും.കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള അവശ്യപോഷകങ്ങള്‍ രോമകൂപങ്ങള്‍ക്ക്‌ ബലം നല്‍കുകയും കൂടുതല്‍ നശിക്കാതെ സംരക്ഷിക്കുകയും ചെയ്യും. രോമകൂപങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കാനും ക്രമേണ നന്നായി മുടി വളരാനും ഇത്‌ സഹായിക്കും.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

ദുര്‍ബലമായ മുടി ഇഴകള്‍ മുടി കൊഴിച്ചിലിനും മറ്റ്‌ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 ഹോര്‍മോണുകളെ പോലെ പ്രവര്‍ത്തിച്ച്‌ മുടി കൊഴിച്ചില്‍ നിയന്ത്രിക്കും. മുടി ഇഴകള്‍ക്കും വേരുകള്‍ക്കും ബലം നല്‍കി മുടി വളര്‍ച്ച ശക്തമാക്കും.

Read more about: health body
English summary

Health Benefits Of Eating Curry Leaves In An Empty Stomach

Health Benefits Of Eating Curry Leaves In An Empty Stomach, Read more to know about,
X
Desktop Bottom Promotion