For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പിടി മുരിങ്ങയില മഞ്ഞളിട്ടു വേവിച്ച് ഒരാഴ്ച....

|

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഭക്ഷണങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ആരോഗ്യം കേടു വരുത്തുന്നതിലും ഭക്ഷണങ്ങള്‍ പ്രധാനപ്പെട്ട തന്നെയാണ്. അതായത് നല്ല ഭക്ഷണങ്ങളും മോശം ഭക്ഷണങ്ങളും ഉണ്ടെന്നര്‍ത്ഥം.

ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളെ നല്ല ഭക്ഷണങ്ങളെന്ന ഗണത്തില്‍ പെടുത്താം. അല്ലാതെ സ്വാദുള്ള ഭക്ഷണങ്ങളാകണമെന്നില്ല. ചില ഭക്ഷണങ്ങള്‍ സ്വാദു നല്‍കും, പക്ഷേ ഗുണമാകില്ല, നല്‍കുന്നത്. ചിലതിനു സ്വാദില്ലെങ്കിലും ഗുണമുണ്ടാകും.

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഇലക്കറികള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പല തരം ഇലക്കറികള്‍ നമ്മുടെ വീട്ടുവളപ്പില്‍ തന്നെ ലഭ്യവുമാണ്. ഇവ ഉപയോഗിച്ചാല്‍ ആരോഗ്യം നന്നാകും. ദോഷമുണ്ടാകില്ലെന്നത് ഉറപ്പും. ഇലക്കറികളില്‍ പൊതുവേ വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല പ്രധാനപ്പെട്ട ഘടകങ്ങളും കാണാം. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. നാരുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നവയാണ്. ദഹനത്തിനു സഹായിക്കും, തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനുമെല്ലാം സഹായിക്കും. മുടി വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ് ഇലക്കറികള്‍.

ഇലക്കറികളില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മുരിങ്ങയില. 300ല്‍ പരം രോഗങ്ങള്‍ക്കുള്ള മരുന്നാണ് മുരിങ്ങയില എന്നു പറയാം. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, ഡി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണിത്.

മുരിങ്ങയില പല രീതിയിലും കഴിയ്ക്കം. സാധാരണ തോരനായിട്ടാണ് നാം കഴിയ്ക്കാറ്. മുരിങ്ങയില ഒരു പിടി എടുത്ത് ഇതില്‍ മഞ്ഞള്‍ ചേര്‍ത്ത് അല്‍പനാള്‍ അടുപ്പിച്ചു കഴിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കും. മഞ്ഞളും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം മികച്ച ഒന്നാണ്പല അസുഖങ്ങളും തടയാന്‍ കഴിയുന്ന ഒന്നു കൂടിയാണ് മഞ്ഞള്‍. ദിവസവും മഞ്ഞള്‍ കഴിയ്ക്കുന്നത് രോഗങ്ങളില്‍ നിന്നും ഒരു പരിധി വരെ സംരക്ഷണം നല്‍കും.

മുരിങ്ങയില മഞ്ഞളും ചേര്‍ത്ത് അല്‍പനാള്‍ വേവിച്ചു കഴിയ്ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ എന്തു സംഭവിയ്ക്കുന്നുവെന്നറിയൂ,

 പ്രമേഹം

പ്രമേഹം

മഞ്ഞള്‍പ്പൊടിയും മുരിങ്ങയിലയും ചേര്‍ത്തു കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നതു ഗുണം ചെയ്യും. മുരിങ്ങയിലെ റൈബോഫ്‌ളേവിനാണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞളും പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മഞ്ഞളും മുരിങ്ങയിലയും. മഞ്ഞള്‍ സ്വാഭാവികമായും കൊഴുപ്പു കുറയ്ക്കും. മുരിങ്ങയിലയിലെ ഫൈബര്‍ ഗുണം നല്‍കും.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഇവ രണ്ടും ചേര്‍ന്നാല്‍ ഇതുവഴി ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടും. ബിപി കുറയ്ക്കാനും ഇത് ഏരെ നല്ലതാണ്. ഇതും സഹായകമാണ്

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

മഞ്ഞളിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും മുരിങ്ങയിലയിലെ ഫൈബറും ചേര്‍ന്നാല്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സാധിയ്ക്കും. ഇത് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്.

ലിവര്‍, കിഡ്‌നി ആരോഗ്യത്തിന്

ലിവര്‍, കിഡ്‌നി ആരോഗ്യത്തിന്

ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മുരിങ്ങയില മഞ്ഞളിട്ടു കഴിയ്ക്കുന്നത്. ലിവറും കിഡ്‌നിയുമെല്ലാം ശരീരത്തിലെ അനാവശ്യ വസ്തുക്കള്‍, അതായത് കൊഴുപ്പും ടോക്‌സിനുമെല്ലാം നീക്കം ചെയ്തു കളയുന്നവയാണ്. അരിപ്പയുടെ ജോലി ചെയ്യുന്ന ഇവയും ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മഞ്ഞള്‍, മുരിങ്ങ മിശ്രിതം ഈ ഗുണം നല്‍കുന്ന ഒന്നാണ്.

മലബന്ധമറ്റാനുള്ള നല്ലൊരു വഴി

മലബന്ധമറ്റാനുള്ള നല്ലൊരു വഴി

മലബന്ധമറ്റാനുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍, മുരിങ്ങയില കൂട്ട്. ഇതിലെ ഫൈബറുകള്‍ ഗുണം നല്‍കും. മഞ്ഞള്‍ വയറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ദഹനത്തിനുമെല്ലാം നല്ലതാണ്. ഇത് ശീലമാക്കുന്നത് നല്ല ശോധന നല്‍കുന്നതിനൊപ്പം കുടലിന്റെ ആരോഗ്യത്തിനും വയറിലെ രോഗങ്ങള്‍ അകറ്റുന്നതിനും ഗുണം നല്‍കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

മുരിങ്ങയിലയും മഞ്ഞളും ചേര്‍ന്ന മിശ്രിതം പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. അസുഖങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍ പ്രതിരോധ ശേഷിയ്ക്ക ഏറ്റവും ഉത്തമമാണ്. മുരിങ്ങയിലെ വൈറ്റമിനുകളും ഈ ഗുണം നല്‍കുന്നു. മുരിങ്ങയിലെ വൈറ്റമിന്‍ സിയും ഈ ഗുണം നല്‍കുന്ന ഒന്നാണ്.

ഫോളേറ്റ്

ഫോളേറ്റ്

ഫോളേറ്റിന്റെ നല്ലൊരു ഉറവിടമാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഫോളേറ്റ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.

മാസമുറ

മാസമുറ

ഇതിലെ ആന്റിഓക്‌സിഡന്റുകളും ഫ്‌ളോവനോയ്ഡുകളും മാസമുറ വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. മാസമുറക്കാലത്ത് മഞ്ഞള്‍ മുരങ്ങയില്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് നല്ലതാണ്. വയറുവേദനയും മാസമുറ സമയത്തെ അസ്വസ്ഥതകളുമെല്ലാം അകറ്റാന്‍ സാധിയ്ക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്.

തടി

തടി

തടി കുറയ്ക്കാന്‍ ഉത്തമമാണ് മുരിങ്ങയില മഞ്ഞള്‍ മിശ്രിതം. മഞ്ഞള്‍ കൊഴുപ്പു കത്തിച്ചു കളയും. മുരിങ്ങയിലെ നാരുകള്‍ ദഹനത്തിനു സഹായിക്കും.

സെക്‌സ് ഉത്തേജന ഔഷധമാണ്

സെക്‌സ് ഉത്തേജന ഔഷധമാണ്

നല്ല സെക്‌സ് ഉത്തേജന ഔഷധമാണ് മുരിങ്ങയും മഞ്ഞളും ചേര്‍ന്ന ഒന്ന്. സെക്‌സ് എനര്‍ജി നല്‍കാന്‍ അത്യുത്തമമാണിത്.

English summary

Health Benefits Of Drumstick Leaves Cooked With Turmeric

Health Benefits Of Drumstick Leaves Cooked With Turmeric, Read more to know about,
X
Desktop Bottom Promotion