For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രത്യേക പച്ചമഞ്ഞള്‍ പാനീയം 1 മാസം കുടിയ്ക്കൂ

പ്രത്യേക പച്ചമഞ്ഞള്‍ പാനീയം 1 മാസം കുടിയ്ക്കൂ

|

മഞ്ഞള്‍ നാം പൊതുവേ ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. സ്വാദിനും മണത്തിനും പുറമേ ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിനാണ് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നത്. മഞ്ഞളില്‍ 300ല്‍ അധികം ആന്റിഓക്‌സിഡന്റുകളും മറ്റു പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

പ്രകൃതിയുടെ വരദാനമാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്കധികം മഞ്ഞള്‍ ഓരോ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരുംവിഷത്തെ വരെ വലിച്ചെടുത്ത് വിഷമല്ലാതാക്കി മാറ്റാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല ആത്മീയമായ കാര്യങ്ങള്‍ക്ക് പോലും മഞ്ഞള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. . ആയുര്‍വ്വേദത്തിലും മഞ്ഞളിനുള്ള സ്ഥാനം ചില്ലറയല്ല. മഞ്ഞള്‍ ചേരാത്ത മരുന്നുകള്‍ വളരെ അപൂര്‍വ്വമായിരിക്കും.

പല രീതിയിലും മഞ്ഞള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉപയോഗുയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു മുതല്‍ മഞ്ഞള്‍വെള്ളം വരെ ഇതില്‍ പെടുന്നു.

മഞ്ഞള്‍പൊടിയേക്കാള്‍ ആരോഗ്യം പച്ചമഞ്ഞളിനാണെന്നു വേണം, പറയാന്‍. ഇതുപയോഗിച്ച് പ്രത്യേക രീതിയില്‍ ഒരു മഞ്ഞള്‍ പാനീയം തയ്യാറാക്കി കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീരും ഇഞ്ചിനീരും തേനുമെല്ലാം ചേര്‍ത്താണ് തയ്യാറാക്കുന്നത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇതു തയ്യാറാക്കാന്‍ പച്ചമഞ്ഞള്‍ കഷ്ണങ്ങളാണ് ഉപയോഗിയ്ക്കാറ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പച്ചമഞ്ഞള്‍ കഷ്ണങ്ങള്‍

പച്ചമഞ്ഞള്‍ കഷ്ണങ്ങള്‍

അല്‍പം പച്ചമഞ്ഞള്‍ കഷ്ണങ്ങള്‍ എടുത്ത് ഇത് നല്ലപോലെ കഴുകി തൊലി കളയുക. ഇത് മിക്‌സിയില്‍ ഇട്ട് ജ്യൂസായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജില്‍ വച്ച് ഉപയോഗിയ്ക്കാം.

മഞ്ഞള്‍ മിശ്രിതം

മഞ്ഞള്‍ മിശ്രിതം

ഇതില്‍ നിന്നും ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ മിശ്രിതം എടുക്കുക. ഇതിലേയ്ക്ക് ഒരു നാരങ്ങയുടെ ജ്യൂസ് ചേര്‍ത്തിളക്കുക. അല്‍പം ഇഞ്ചി നീരും 2 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. ഇതിലേയക്ക് 2 കപ്പ് തിളപ്പിച്ചാറ്റിയ വെള്ളമോ പച്ചവെള്ളമോ ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി ദിവസവും ഓരോ ഗ്ലാസ് വീതം കുടിയ്ക്കാം. വെറുംവയററില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വാതം

വാതം

പല ആരോഗ്യപരമായ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ് ഈ മഞ്ഞള്‍ പാനീയം. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളില്‍ വീക്കമുണ്ടാകുന്നതു തടയും. ഇതുകൊണ്ടു തന്നെ വാതം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതുകൊണ്ടുണ്ടാകുന്ന വേദനകള്‍ക്കും നല്ലൊരു പരിഹാരവുമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് ഈ പച്ച മഞ്ഞള്‍ പാനീയം. ഇതിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ തടയും. ഡിഎന്‍എയ്ക്കുണ്ടാകുന്ന നാശം തടയും. ഇതുവഴി ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. പ്രോസ്‌റ്റേറ്റ്, ബ്രെസറ്റ്, ലംഗ്‌സ്, ലിവര്‍, ഓറല്‍, സ്‌കിന്‍, കോളന്‍ ക്യാന്‍സറുകള്‍ പ്രത്യേകിച്ചും തടയാന്‍ ഈ പച്ചമഞ്ഞള്‍ പാനീയം ഏറെ സഹായകമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

അല്‍ഷീമേഴ്‌സിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ പച്ചമഞ്ഞള്‍ പാനീയം. ഇതിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണം എന്‍സൈം തടഞ്ഞ് തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിയ്ക്കുന്നു. ഇതുവഴി ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. മാത്രമല്ല, ഈ പാനീയം തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹത്തെ ശക്തിപ്പെടുത്തുന്നു. ഇതും അല്‍ഷീമേഴ്‌സ് രോഗത്തില്‍ നിന്നും രക്ഷണ നല്‍കുന്ന ഒന്നാണ്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ പച്ചമഞ്ഞള്‍ പാനീയം. ഗ്യാസ് , മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റിയ്ക്കുമെല്ലാമുള്ള നല്ലൊരു പരിഹാരമാണ് ഈ മഞ്ഞള്‍പാനീയം. വയറിലെ പിഎച്ച് തോത് നിയന്ത്രിച്ചാണ് ഇത് അസിഡിറ്റി തടയുന്നത്. അസിഡിറ്റി തടയുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കാനും ഈ പ്രത്യേക പാനീയം സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിന്റുകള്‍ വയറിലെ പിഎച്ച് തോതു കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകളാണ് ഒരു പിടി രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാകുന്നത്. അത് ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, മുഖക്കുരു പോലള്ള ചര്‍മ പ്രശ്‌നങ്ങളും വരുത്തുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതു വഴി ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുന്നതിനും മഞ്ഞള്‍വെള്ളം സഹായിക്കുന്നു.

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ മഞ്ഞള്‍ പാനീയം. പ്രത്യേകിച്ചും ടൈപ്പ 2 പ്രമേഹത്തിനുള്ള പരിഹാരം. ചീത്ത കൊളസ്‌ട്രോള്‍ നീക്കി രക്തധമനികളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഇതു സഹായിക്കുന്നു. ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും ഈ മഞ്ഞള്‍ പാനീയം ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ് ഈ മഞ്ഞള്‍പാനീയം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴി ഇത് ഏറെ ഗുണം നല്‍കുന്നു. സ്‌ട്രോക്ക്, ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുന്നു. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം സുഗമമായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ പച്ചമഞ്ഞള്‍ വെള്ളം.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും നല്ല ചര്‍മം ലഭിയ്ക്കാനുമുള്ള വഴിയാണ് ഈ വെള്ളം. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതാണ് സഹായകമാകുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഏറെ ഗുണം നല്‍കും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ് പൊതുവേ മഞ്ഞള്‍. ഇത് ദഹനം ശക്തിപ്പെടുത്തിയും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്. ദഹന പ്രശ്‌നങ്ങള്‍ അകറ്റിലും ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളഞ്ഞുമെല്ലാം തടി കുറയ്ക്കാന്‍ മഞ്ഞള്‍പാനീയം ഏറെ നല്ലതാണ്. ഇതിലെ നാരങ്ങാനീര്, തേന്‍ എന്നിവയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

English summary

Health Benefits Of Drinking Raw Turmeric Juice

Health Benefits Of Drinking Raw Turmeric Juice, Read more to know about,
Story first published: Tuesday, August 21, 2018, 13:29 [IST]
X
Desktop Bottom Promotion