For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2 സ്പൂണ്‍ പപ്പായയില ജ്യൂസ് വെറുംവയറ്റില്‍,

2 സ്പൂണ്‍ പപ്പായയില ജ്യൂസ് വെറുംവയറ്റില്‍,

|

പപ്പായ നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒന്നാണ്. നാട്ടിന്‍ പുറങ്ങളില്‍ ഏറെ സാധാരണമായ ഒന്ന്. പപ്പായ പച്ചയ്ക്കും പഴുത്തുമെല്ലാം നാം കഴിയ്ക്കാറുണ്ട്. ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ ്പപ്പായ.

പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പപ്പായ ഇലയുടെ നീര് പൊതുവ ഡെങ്കിപ്പനിയ്ക്കുള്ള നല്ലൊരു മരുന്നായാണ് കരുതപ്പെടുന്നത്. പലര്‍ക്കും ഇതു മാത്രമാകും, പപ്പായ ഇലയുടെ നീരിനെ കുറിച്ച് അറിയുകയും ചെയ്യുക.

pappaya leaf

എന്നാല്‍ പപ്പായ ഇലയുടെ നീരിന് ഇതു മാത്രമല്ല, ഒട്ടനവധി ഗുണങ്ങളുണ്ട്. ഇതിന്റെ നീരു പിഴിഞ്ഞെടുത്ത് അല്‍പം വെള്ളം ചേര്‍ത്തോ അല്ലാതെയോ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റം ചില്ലറയല്ല. ഇത് വെറുതേ കുടിയ്ക്കുവാന്‍ കയ്പായതു കൊണ്ടു ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. ഇളംചൂടുള്ള വെള്ളത്തില്‍ നീരു ചേര്‍ത്തു കുടിയ്ക്കാം.

പപ്പായ ഇലയുടെ നീര് ഇതുപോല അടുപ്പിച്ച് അല്‍പനാള്‍ കഴിച്ചാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും അകലുമെന്നതാണ് വാസ്തവം. ഇതെക്കുറിച്ചു കൂടുതലറിയൂ.

പപ്പായയില

പപ്പായയില

പോഷകസമ്പന്നമാണ് പപ്പായയിലയെന്നാണ് സത്യം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കഴിക്കുന്നത് ശരീരത്തിന് ​ഗുണകരമാണ്. കൂടാതെ ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് പപ്പായ ഇലയുടെ നീര്. അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ പല അസുഖങ്ങള്‍ക്കും പ്പായ ഇലയുടെ നീര് പ്രതിവിധിയാണ്.

പപ്പായ ഇല

പപ്പായ ഇല

പപ്പായ ഇലയുടെ, പ്രത്യേകിച്ചും തളിരിലകളുടെ നീര് ജ്യൂസാക്കി കുടിയ്ക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ഡെങ്കിപ്പനിയ്ക്കുള്ള ഏറ്റവും ഉത്തമമായ മരുന്നാണ്. ഡെങ്കിപ്പനി കാരണം കുറയുന്ന പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ ഏറെ ഫലപ്രദമാണ് ഇത്. ഇലയിൽ കണ്ടെത്തിയ അസ്റ്റോജെനിൻ എന്ന സംയുക്തമാണ് മാരക രോഗങ്ങളായ മലേറിയയും ഡെങ്കിയും പ്രതിരോധിക്കുന്നത്. പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.

ലിവര്‍ ആരോഗ്യത്തിനും

ലിവര്‍ ആരോഗ്യത്തിനും

ലിവര്‍ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പപ്പായ ഇലയുടെ നീര്. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലത്. ലിവറിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്.ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിനു സഹായിക്കുന്നുണ്ട്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.ക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.ദിവസവും ഇതു കുടിയ്ക്കന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുവാനും ഇതു നല്ലതാണ്. ഇതാണ് ഹൃദയാരോഗ്യത്തിന് സഹായകമായ മറ്റൊരു ഘടകം.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഈ ജ്യൂസ്. ഇത് ചര്‍മ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ തടയുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ ഇതു നീക്കം ചെയ്യുന്നതാണ് ഗുണകരമാകുന്നത്. മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും വരെ ഇല്ലാതാക്കുന്നു.

മാസമുറ

മാസമുറ

സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ ഇതിന്റെ നീരു സഹായിക്കും. ഇല്ലെങ്കില്‍ ഇതിന്റെ ഇല പുളിയും ഉപ്പും ചേര്‍ത്തു തിളപ്പിച്ച് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം.

ദഹനത്തെ

ദഹനത്തെ

ദഹനത്തെ സഹായിക്കുന്ന ഒന്നാണ് ധാരാളം ഫൈബറുകള്‍ അടങ്ങിയ പപ്പായ ഇലയുടെ നീര്. ഇത് മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. അള്‍സറിനും ഗ്യാസ് ട്രബിളിനുമെല്ലാമുളള നല്ലൊരു പരിഹാരമാണ് ഇത്.

English summary

Health Benefits Of Drinking Pappya Leaf Juice In An Empty Stomach

Health Benefits Of Drinking Pappya Leaf Juice In An Empty Stomach,
Story first published: Saturday, October 13, 2018, 11:01 [IST]
X
Desktop Bottom Promotion