For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം, കൊളസ്‌ട്രോള്‍, വെണ്ടയ്ക്കാവെള്ളം പരിഹാരം

വെണ്ടയ്ക്ക ഒരു പ്രത്യേക രീതിയില്‍ മുറിച്ച് വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നത്

|

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്തുണ്ടെങ്കിലും ആരോഗ്യവും മനസമാധാനവുമില്ലെങ്കില്‍ യാതൊരു കാര്യവുമില്ല.

ആരോഗ്യത്തിന് ആരോഗ്യകരമായ ശീലങ്ങള്‍ പാലിയ്ക്കുക തന്നെ വേണം. ഇതിനു സഹായിക്കുന്ന പലതരം വഴികളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന വഴികള്‍.

ഇത്തരം വഴികളില്‍ ഭക്ഷണശീലങ്ങള്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. നല്ല ആരോഗ്യത്തിനും അസുഖങ്ങള്‍ക്കും പരിഹാരമാകുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇതിലൊന്നാണ് വെണ്ടയ്ക്ക.

ലിംഗവളര്‍ച്ചയ്ക്ക് ഇഞ്ചിയും കപ്പലണ്ടിയുംലിംഗവളര്‍ച്ചയ്ക്ക് ഇഞ്ചിയും കപ്പലണ്ടിയും

അല്‍പം വഴുവഴുപ്പുള്ളതുകൊണ്ടുതന്നെ ഈ പച്ചക്കറിയോട് അകലം പാലിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണിത്. പ്രത്യേകിച്ചും വെണ്ടയ്ക്കയുടെ ഉള്ളിലെ കുരുക്കള്‍.

വെണ്ടയ്ക്ക പല രൂപത്തിലും കഴിയ്ക്കാം. സാമ്പാറിലിട്ടും തോരന്‍ വച്ചും വറുത്തുമെല്ലാം. എന്നാല്‍ വെണ്ടയ്ക്കയിട്ടു വച്ച വെള്ളം കുടിച്ചാലോ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

വെണ്ടയ്ക്ക ഒരു പ്രത്യേക രീതിയില്‍ മുറിച്ച് വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ്. ഇതെക്കുറിച്ചറിയൂ,

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്ക നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടറ്റവും മുറിച്ചു കളയുക. പിന്നീട് നടുവിലൂടെ നീളത്തില്‍ കീറുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് രാവിലെ വെണ്ടയ്ക്ക ഈ വെള്ളത്തിലേയ്ക്കു പിഴിഞ്ഞൊഴിച്ച് ഈ വെള്ളം കുടിയ്ക്കാം. രാവിലെ വെറുവയറ്റില്‍ കുടിയ്ക്കുന്ന ഈ വെള്ളം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല പരിഹാരമാണ്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതുയര്‍ത്താന്‍ പറ്റിയ വഴിയാണ് ഈ പാനീയം. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരം. ഇത് രക്തമുണ്ടാകാന്‍ സഹായിക്കും.

തൊണ്ടവേദന

തൊണ്ടവേദന

ഈ വെള്ളത്തിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് തൊണ്ടവേദന മാറാന്‍ ഏറെ നല്ലതാണ്. തൊണ്ടകടി മാറാനും ഏറെ നല്ലതാണിത്.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വെണ്ടയ്ക്കയിട്ടു വച്ച വെള്ളം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും. ഇതുവഴി പ്രമേഹത്തിന് പരിഹാരമാകും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ പാനീയം ഏറെ നല്ലതാണ്. ഇത് രക്തധമനികളില്‍ അടിഞ്ഞൂകൂടുന്ന കൊഴുപ്പും നീക്കും. ഇതിലെ ഫൈബറുകളാണ് ഈ ഗുണം പ്രധാനമായും നല്‍കുന്നത്.

വയറിളക്കം

വയറിളക്കം

വയറിളക്കം മൂലമുള്ള ക്ഷീണത്തിനും വയറിളക്കത്തിനുമുള്ള നല്ലൊരു പ്രതിവിധിയാണ് വെണ്ടയ്ക്കയിട്ടു വച്ച വെള്ളം. ഇതിങ്ങനെ കുടിയ്ക്കുന്നത് ജലനഷ്ടം കാരണമുള്ള ക്ഷീണവും കുറയ്ക്കും.

നല്ല ശോധന

നല്ല ശോധന

സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഒന്നാണ് വെണ്ടയ്ക്ക. ഇതുകൊണ്ടുതന്നെ ഈ വെള്ളം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും. കുടലിനെ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

വെണ്ടയ്ക്കാ വെള്ളത്തില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ നല്ലതാണ്. കോള്‍ഡ്, ഫഌ തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നല്ലതുമാണ്.

ആസ്തമ, അലര്‍ജി

ആസ്തമ, അലര്‍ജി

ആസ്തമ, അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വെണ്ടയ്ക്കയിട്ടു പിഴിഞ്ഞ വെള്ളം. ഇത് അലര്‍ജിയുള്ളവര്‍ക്ക് പ്രത്യേകിച്ചും ഗുണം നല്‍കും.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനം കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. എല്ലിന്റെ സാ്ന്ദ്രത കൂട്ടാനും വാതം പോലുള്ള രോഗങ്ങള്‍ക്കും നല്ല പരിഹാരവുമാണ്.

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ നല്ലത്.

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും ഈ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ടോക്‌സിനുകള്‍ അകറ്റി സൗന്ദര്യം നല്‍കുന്നു.

English summary

Health Benefits Of Drinking Ladies Finger Water

Health Benefits Of Drinking Ladies Finger Water, read more to know about,
X
Desktop Bottom Promotion