For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ്ട്രബിളിന് ഉലുവ വറുത്ത വെള്ളം

ഗ്യാസ്ട്രബിളിന് ഉലുവ വറുത്ത വെള്ളം

|

ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന പല ശീലങ്ങളും നമുക്കു തന്നെ ചെയ്യാവുന്നതേയുളളൂ. ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പലതും അടുക്കളയില്‍ നിന്നു തന്നെ തുടങ്ങുകയും ചെയ്യാം.

അടുക്കളയിലെ പല കൂട്ടുകളും പല തരത്തിലും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും ഭക്ഷണത്തില്‍ ചേരുവകളായി ഉപയോഗിയ്ക്കുന്ന പലതും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

അടുക്കളയിലെ ഇത്തിരിക്കുഞ്ഞന്മാരില്‍ ഒന്നാണ് ഉലുവ. ലേശം കയ്പാണെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ഉലുവയില്‍ ഫോളിക് ആസിഡ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലി മരുന്നു കൂടിയാണ് ഉലുവയെന്നു വേണം, പറയാന്‍ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ആരോഗ്യപരമായി മാത്രമല്ല, സൗന്ദര്യ പരമായും മുടിയ്ക്കുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉലുവ.

ഉലുവ പല വിധത്തിലും കഴിയ്ക്കാം. കര്‍ക്കിടക മാസത്തിലെ ഉലുവാക്കഞ്ഞിയും ഉലുവാ മരുന്നുമെല്ലാം ഏറെ നല്ലതാണ്. ഉലുവ ഭക്ഷണത്തില്‍ താളിച്ചിടാനും മാവില്‍ ചേര്‍ത്ത് അരയ്ക്കുമെല്ലാം ഉപയോഗിയ്ക്കാറുമുണ്ട്.

ഉലുവ വറുത്തു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്ന രീതിയും നിലവിലുണ്ട്. ഉലുവ ചുവക്കനെ വറുക്കുക. എണ്ണ ചേര്‍ക്കരുത്. ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളച്ച് അല്‍പം വറ്റുമ്പോള്‍ വാങ്ങാം. ഈ വെള്ളത്തില്‍ ലേശം ശര്‍ക്കര ചേര്‍ത്തോ തേന്‍ ചേര്‍ത്തോ കുടിയ്ക്കാം.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

ഈ രീതിയില്‍ തയ്യാറാക്കാവുന്ന ഉലുവാ വെള്ളം അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. നെഞ്ചെരിച്ചില്‍ മാറാനും അത്യുത്തമം. ഇതിലെ ഫൈബര്‍ മലബന്ധം മാറുന്നതിനും ഏറെ നല്ലതാണ്.

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍

ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ രീതിയില്‍ തയ്യാറാക്കുന്ന ഉലുവ വെള്ളം. ഇതിലെ ഫൈബറാണ് കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തിയും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും കൊഴുപ്പു കളയുന്നു. ഇതുകൊണ്ടുതന്നെ തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ ന്ല്ലതാണ്. ഈ ഉലുവാ വെള്ളത്തില്‍ തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു തടയുന്നതിനും വയര്‍ വീര്‍ക്കുന്നതു തടയുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ഉലുവയിട്ട് ഈ രീതിയില്‍ തിളപ്പിച്ച വെള്ളവും അല്ലെങ്കില്‍ സാധാരണ രീതിയില്‍ ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ശരീരത്തിലെ കഫ ദോഷം അകറ്റാന്‍ ഏറെ നല്ലതാണ്. ആയുര്‍വേദം പറയുന്ന പ്രതിവിധി കൂടിയാണിത്. കഫദോഷം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടു തന്നെ ഉലുവയിട്ട വെള്ളം ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഇത് കോള്‍ഡ്, ഫ്‌ളൂ, ചുമ എന്നിവയെല്ലാം മാറാന്‍ സഹായിക്കുകയും ചെയ്യും.

ഷുഗര്‍

ഷുഗര്‍

ശരീരത്തിലെ ഷുഗര്‍ തോതു നിയന്ത്രിച്ചു നിര്‍ത്താനുള്ള ഒന്നു കൂടിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരം ഇന്‍സുലിനോട് പ്രതികരിയ്ക്കാതിരിയ്ക്കുന്നതു തടയും. ഇതു വഴി ഷുഗര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ക്കും പ്രമേഹം വരാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചൂടുള്ള വെള്ളത്തില്‍ ഉലുവ കുതിര്‍ത്തിയ വെളളം കുടിയ്ക്കുന്നതും പ്രമേഹം തടയാന്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തിനും ഇതു നല്ലൊരു പരിഹാരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയാന്‍. ട്രൈ ഗ്ലിസറൈഡ് തോതു കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്.

ശരീരത്തിലുണ്ടാകുന്ന മറ്റു പല പ്രശ്‌നങ്ങള്‍ക്കും

ശരീരത്തിലുണ്ടാകുന്ന മറ്റു പല പ്രശ്‌നങ്ങള്‍ക്കും

ശരീരത്തിലുണ്ടാകുന്ന മറ്റു പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ഉലുവയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം. മൗത്ത് അള്‍സര്‍, ബ്രോങ്കൈറ്റിസ്, ട്യൂബര്‍ക്കുലോസിസ്, ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉലുവയിട്ടു തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.

പുരുഷ ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണ്‍

പുരുഷന്മാരില്‍ പുരുഷ ഹോര്‍മോണ്‍ തോത് അഥവാ ടെസ്റ്റിസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ഉലുവ. പുരുഷന്മാരിലെ ലൈംഗിക ശേഷിയും ഉദ്ധാരണ പ്രശ്‌നങ്ങളുമെല്ലാം പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ഉലുവയുമെല്ലാം. ഇംപൊട്ടന്‍സിനുള്ള സ്വാഭാവിക പ്രതിവിധിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയാന്‍. ഇതിന്റെ ഡയറ്റെറി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

മുലയൂട്ടുന്ന അമ്മമാര്‍ക്കും

മുലയൂട്ടുന്ന അമ്മമാര്‍ക്കും

ഉലുവ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ ഗുണകരമാണ്. ഇത് ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതുകൊണ്ടു തന്നെ മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഈസ്ട്രജന്‍ അടങ്ങിയതു കൊണ്ടു തന്നെ മാറിട വലിപ്പം വര്‍ദ്ധിയ്ക്കാനും മെനോപോസ് സമയത്തുമെല്ലാം ഉലുവ ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതാണ് ഒരു തരത്തില്‍ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.

പ്രസവ വേദന കുറക്കാനും

പ്രസവ വേദന കുറക്കാനും

പ്രസവ വേദന കുറക്കാനും പ്രസവം സുഗമാക്കാനും ഉലുവ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായി ഉലുവ ഉപയോഗിക്കുന്നത് അബോര്‍ഷന് കാരണമാകും.

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ഉലുവ. ഉലുവ വെള്ളത്തില്‍ മുടി കഴുകുന്നതും ഉലുവ അരച്ച് തലയില്‍ തേക്കുന്നതും ഏറ്റവും നല്ലതാണ്.

English summary

Health Benefits Of Drinking Fenugreek Boiled Water In An Empty Stomach

Health Benefits Of Drinking Fenugreek Boiled Water In An Empty Stomach,
Story first published: Tuesday, July 17, 2018, 12:57 [IST]
X
Desktop Bottom Promotion