For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 ദിവസം മുരിങ്ങയില ജ്യൂസ് വെറുംവയറ്റില്‍

|

മുരിങ്ങ നല്ലൊരു നാട്ടുഭക്ഷണമാണെന്നു പറയാം. നാട്ടുഭക്ഷണം മാത്രമല്ല, നാട്ടുവൈദ്യം കൂടിയാണിത്. പല രോഗങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതിരോധവഴിയെന്നു വേണം, പറയാന്‍.

മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് വേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിയ്ക്കാം. ആരോഗ്യഗുണങ്ങളുണ്ടെന്നു മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനും ഇത് ഏറെ ഗുണകരമാണ്.

മുരിങ്ങ അദഭുതമരം, അതായത് മിറക്കിള്‍ ട്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതാണ്ട് അഞ്ചുതരം ക്യാന്‍സറുകളടക്കമുള്ള പലതരം രോഗങ്ങള്‍ മാറ്റാനുള്ള ശേഷിയുള്ളതുകൊണ്ടുതന്നെയാണ് ഈ പേരു വീണതും.

ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. പുരുഷന്മാര്‍ക്ക് ലൈംഗികസംബന്ധമായ പ്ര്ശ്‌നങ്ങള്‍ തീര്‍ക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ. ആയുര്‍വേദത്തിലും പല അസുഖങ്ങള്‍ക്കും പരിഹാരമായി പറയുന്ന ഒന്നാണിത്.

മുരിങ്ങയുടെ ഇല തോരന്‍ വച്ചു കഴിയ്ക്കുന്നതു പതിവാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില തോരന്‍ മാത്രമല്ല, ഇത് ഇഞ്ചി ചേര്‍ത്തു വേവിച്ചു കഴിയ്ക്കാം, മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കാം.

മുരിങ്ങയില ജ്യൂസാക്കിയും കഴിയ്ക്കാം. അധികം പേര്‍ക്കു പരിചയമുണ്ടാകില്ലെങ്കിലും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് മുരിങ്ങയില ജ്യൂസാക്കി കഴിച്ചാല്‍ ലഭിയ്ക്കുക. ഇതുണ്ടാക്കാനും വളരെ എളുപ്പമാണ്.

അരകപ്പു മുരിങ്ങയില നല്ലപോലെ കഴുകി ഒരു കപ്പു വെള്ളം ചേര്‍ത്തടിച്ച് ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഫ്രഷായി തന്നെ ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്.

മുരിങ്ങയില ജ്യൂസ് അല്‍പകാലം അടുപ്പിച്ചു കുടിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കാന്‍ സഹായിക്കും. ഇതേക്കുറിച്ചു കൂടുതലറിയൂ.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുരിങ്ങയില ജ്യൂസ്. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്.

ചര്‍മത്തിന് തിളക്കം

ചര്‍മത്തിന് തിളക്കം

ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍ നല്‍കാനും ചര്‍മകോശങ്ങളിലെ വിഷാംശം നീക്കി ചര്‍മത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. മുരിങ്ങയില ജ്യൂസ് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയു ംചെയ്യും. ഇതിലെ മിനറലുകളും മറ്റുമാണ് ഇതിനു സഹായിക്കുന്നത്.

തലച്ചോര്‍

തലച്ചോര്‍

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവര്‍, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍

ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒരു പാനീയം കൂടിയാണിത്. ഇതുകൊണ്ടുതന്നെ മസില്‍ വളര്‍ച്ചയ്ക്കും സഹായിക്കും. മസിലുകള്‍ക്ക് ഉറപ്പുനല്‍കും.

പുരുഷലൈംഗികശേഷിയ്ക്ക്

പുരുഷലൈംഗികശേഷിയ്ക്ക്

പുരുഷലൈംഗികശേഷിയ്ക്ക് ഉത്തമമായ ഒന്നാണ് മുരിങ്ങയില ജ്യൂസ്. ഇതില്‍ തേനും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഉദ്ധാരണക്കുറവിനും സെക്‌സ് മൂഡിനുമെല്ലാം മുരിങ്ങയില ജ്യൂസ് ഏറെ ന്ല്ലതാണ്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണ് മുരിങ്ങാജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. കുടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരം.

അയേണിന്റെ നല്ലൊരു ഉറവിടം

അയേണിന്റെ നല്ലൊരു ഉറവിടം

മുരിങ്ങയില അയേണിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. ഇതില്‍ ചീരയിലുള്ളതിനേക്കാള്‍ 75 ശതമാനം അയേണ്‍ കൂടുതലുണ്ടെന്നാണ് പറയുന്നത്. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ദിവസവും ഒരു ഗ്ലാസ് മുരിങ്ങാജ്യൂസ് കുടിയ്ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാം.

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ സഹായിക്കും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങയില ജ്യൂസ്. വിശപ്പു കുറയ്ക്കും. അമിതഭക്ഷണം ഒഴിവാക്കും. ഇതേ സമയം ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കുകയും ചെയ്യും. ദഹനം മെച്ചപ്പെടുത്തുന്നതും ടോക്‌സിനുകള്‍ പുറന്തള്ളുന്നതുമെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും. തടി മാത്രമല്ല, വയര്‍ കുറയ്ക്കാനും ഏറെ സഹായകമായ ഒന്നാണ് മുരിങ്ങയില ജ്യൂസ്.

കരളിനെ

കരളിനെ

കരളിനെ ശുദ്ധീകരിയ്ക്കുന്ന നല്ലൊരു പാനീയമാണിത്. ഇതുവഴി ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ കരളിന് സാധിയ്ക്കും. കരള്‍ ശരീരത്തെ ക്ലീന്‍ ചെയ്യുമ്പോള്‍ കരളിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന പാനീയമെന്നു പറയാം.

Read more about: health body constipation
English summary

Health Benefits Of Drinking Drumstick Leaves

Health Benefits Of Drinking Drumstick Leaves, Read more to know about
Story first published: Thursday, March 22, 2018, 11:31 [IST]
X
Desktop Bottom Promotion